Skip to main content

'ഒപ്പം' വിധവ പുനർവിവാഹം പ്രീ മാരിറ്റൽ കൗൺസിലിംഗ് നടത്തി

വനിതാ ശിശു വികസന വകുപ്പ് വുമൺ പ്രൊട്ടക്ഷൻ ഓഫീസ് വിഡോ ഹെൽപ് ഡെസ്‌കിന്റെ അഭിമുഖ്യത്തിൽ 'ഒപ്പം ' വിധവ പുനർവിവാഹം പ്രീ മാരിറ്റൽ കൗൺസിലിംഗ് ആൻഡ് ഇന്ററാക്റ്റീവ് സെഷൻ നടത്തി. കെടിഡിസി ലൂം ലാൻഡ് കോൺഫറൻസ് ഹാളിൽ ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. വിഡോ ഹെൽപ് ഡെസ്‌ക് ലോഗോ 'ഒറ്റയ്ക്കല്ല ഒപ്പമുണ്ട്' തളിപ്പറമ്പ് ആർഡിഒ ഇ.പി മെഴ്സി പ്രകാശനം ചെയ്തു.
ജില്ലാ വനിത ശിശു വികസന ഓഫീസർ ദേന ഭരതൻ അധ്യക്ഷത വഹിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ.കെ പത്മനാഭൻ, വിഡോ സെൽ ലേഡി ലീഗൽ എക്‌സ്‌പേർട്ട് അഡ്വ. കെ. സുജിത എന്നിവർ സംസാരിച്ചു. ജില്ലാ വനിതാ സംരക്ഷണ ഓഫീസർ പി. സുലജ സ്വാഗതവും വിഡോ ഹെൽപ് ഡെസ്‌ക് കോ ഓർഡിനേറ്റർ അക്ഷര എസ്. കുമാർ നന്ദിയും പറഞ്ഞു. പ്രീ മാരിറ്റൽ കൗൺസിലിംഗ് സെഷൻ ഫാമിലി കൗൺസിലർ മാനസ ബാബു പി, വിഡോ ഹെൽപ് ഡെസ്‌ക് കൗൺസിലർ രേഷ്മ സജിത്ത് ലീഗൽ കൗൺസിലർ അഡ്വ. പി.കെ. അനു എന്നിവർ കൈകാര്യം  ചെയ്തു. 'ഒപ്പം' വിവാഹ  പദ്ധതിയിൽ രജിസ്റ്റർ ചെയ്ത 24 പുരുഷന്മാരും ഒമ്പത് സ്ത്രീകളും ബന്ധുക്കളും അടക്കം 40 പേർ പങ്കെടുത്തു

date