കണ്ണൂര്‍ അറിയിപ്പുകള്‍
സ്‌കോൾ കേരള; പ്ലസ് വൺ തീയതി നീട്ടി
സ്‌കോൾ കേരള മുഖേന 2021-23 ബാച്ചിലേക്കുള്ള ഹയർ സെക്കണ്ടറി കോഴ്‌സുകളുടെ ഒന്നാം വർഷ പ്രവേശനത്തിന് 60 രൂപ പിഴയോടെ രജിസ്റ്റർ ചെയ്യുന്നതിനുള്ള തീയതി ജനുവരി 17 വരെ നീട്ടി. ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തിയ ശേഷം അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും രണ്ട് ദിവസത്തിനകം ജില്ലാ ഓഫീസിൽ നേരിട്ടും സംസ്ഥാന ഓഫീസിൽ നേരിട്ടോ തപാൽ മാർഗമോ എത്തിക്കണം. ഓൺലൈൻ രജിസ്‌ട്രേഷനും മാർഗനിർദേശങ്ങൾക്കും www.scolekerala.org വെബ്‌സൈറ്റ് സന്ദർശിക്കുക. ഫോൺ: 0471 2342950, 2342271, 2342369.
താലൂക്ക് വികസന സമിതി യോഗം മാറ്റി
ജനുവരി 15ന് ചേരാൻ നിശ്ചയിച്ചിരുന്ന കണ്ണൂർ താലൂക്ക് വികസന സമിതി യോഗം കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിയതായി തഹസിൽദാർ അറിയിച്ചു.
കർഷക കടാശ്വാസ കമ്മിഷൻ സിറ്റിംഗ്
സംസ്ഥാന കർഷക കടാശ്വാസ കമ്മിഷൻ കണ്ണൂർ ജില്ലയിലെ അപേക്ഷകളിൽ എറണാകുളം സർക്കാർ അതിഥി മന്ദിരത്തിൽ ഓൺലൈൻ സിറ്റിംഗ് നടത്തും. സിറ്റിംഗിൽ ചെയർമാൻ ജസ്റ്റിസ് (റിട്ട.) കെ. അബ്രഹാം മാത്യുവും കമ്മീഷൻ അംഗങ്ങളും പങ്കെടുക്കും. 13, 14 തീയതികളിലാണ് ഓൺലൈൻ സിറ്റിംഗ്. സിറ്റിംഗ് രാവിലെ 10ന് ആരംഭിക്കും. ഹിയറിംഗിന് ഹാജരാകാൻ നോട്ടീസ് ലഭിച്ചവർ ബന്ധപ്പെട്ട ധനകാര്യ സ്ഥാപനത്തിൽ കൃത്യ സമയത്ത് എത്തണം.
സ്റ്റൈപ്പെന്റ് വിതരണം: അപേക്ഷ ക്ഷണിച്ചു
2021-22 അധ്യയന വർഷത്തെ ഒന്ന് മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന പട്ടികവർഗ വിദ്യാർതികൾക്ക് പ്രീമെട്രിക് വിദ്യാഭ്യാസ ആനുകൂല്യമായ പ്രതിമാസ സ്റ്റൈപ്പെന്റിന്റെ രണ്ടാംഘട്ടം-2021 നവംബർ മുതൽ 2022 മാർച്ച് വരെ വിതരണം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ സ്ഥാപനമേധാവി ഫോറം നമ്പർ ഒന്നിൽ വിദ്യാർഥിയുടെ പേര് വിവരങ്ങൾ ജനുവരി 20ന് മുമ്പായി കണ്ണൂർ ഐ ടി ഡി പി ഓഫീസിൽ എത്തിക്കണം. ഫോൺ: 0497 2700357.
സൗജന്യ ഓൺലൈൻ വ്യവസായ സംരംഭകത്വ പരിശീലനം
കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പും പൊതുമേഖലാ കൺസൾട്ടൻസി സ്ഥാപനമായ കിറ്റ്‌കോയും ചേരന്ന് ഇൻഫർമേഷൻ ടെക്‌നോളജി ആന്റ് ഇലക്‌ട്രോണിക്‌സ് മേഖലയിൽ ആറ് ആഴ്ചത്തെ സൗജന്യ വ്യവസായ സംരംഭകത്വ വികസന പരിശീലനം തുടങ്ങുന്നു. ജനുവരി 18ന് ആരംഭിക്കുന്ന പരിപാടിയിൽ സ്വന്തമായി സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന സയൻസിലോ എഞ്ചിനീയറിങ്ങിലോ ബിരുദമോ ഡിപ്ലോമയോ ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 21നും 45നും ഇടയിൽ.
ഐ ടി ആന്റ് ഇലക്‌ട്രോണിക്‌സ് മേഖലയിൽ ലാഭകരമായ സംരംഭങ്ങൾ തെരഞ്ഞെടുക്കേണ്ട വിധം, വ്യവസായ മാനതദണ്ഡങ്ങൾ, വിവിധ ലൈസൻസുകൾ, പ്രൊജക്ട് റിപ്പോർട്ട് തയ്യാറാക്കൽ, സാമ്പത്തിക വായ്പാ മാർഗങ്ങൾ, മാർക്കറ്റ് സർവെ, ബിസിനസ് പ്ലാനിങ്, മാനേജ്‌മെന്റ്, വിജയം വരിച്ച വ്യവസായികളുടെ അനുഭവങ്ങൾ, സ്റ്റാർട്ടപ്പ് പദ്ധതികൾക്കുള്ള ഗവ. സഹായങ്ങൾ, ഇൻക്യുബേഷൻ സ്‌കീം, കയറ്റുമതി-ഇറക്കുമതി മാനദണ്ഡങ്ങൾ, ഇന്റലക്ചൽ പ്രോപ്പർട്ടി ആക്ട്, ആശയവിനിമയ പാടവം, മോട്ടിവേഷൻ തുടങ്ങിയ വിഷയങ്ങൾ പരിശീലനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. താൽപര്യമുള്ളവർ ജനുവരി 18നകം 9847463688, 9447509643, 0484 412900 നമ്പറുകളിൽ ബന്ധപ്പെടണം.
കൂടിക്കാഴ്ച 17ന്
സമഗ്രശിക്ഷ കേരളം ജില്ലയിലെ ബി ആർ സികളിൽ ട്രെയിനർ തസ്തികയിൽ നിലവിലള്ള ഒഴിവിലേക്ക് ഡെപ്യൂട്ടഷൻ വ്യവസ്ഥയിൽ നിയമനത്തിനായി അപേക്ഷിച്ചവർക്കുള്ള കൂടിക്കാഴ്ച ജനുവരി 17ന് രാവിലെ 10 മണിക്ക് ജില്ലാ പ്രൊജക്ട് ഓഫീസിൽ നടത്തും. അപേക്ഷകർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും മാതൃവകുപ്പിൽ നിന്നുള്ള നിരാക്ഷേപ പത്രവും സഹിതം ഹാജരാകണം. ഫോൺ: 0497 2707993.
ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്
പന്ന്യന്നൂർ ഗവ. ഐ ടി ഐയിൽ ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ ട്രേഡിൽ ഒഴിവുള്ള ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നതിനായി കൂടിക്കാഴ്ച ജനുവരി 14ന് രാവിലെ 11 മണിക്ക് ഐടിഐയിൽ നടത്തും. സിവിൽ ട്രേഡിൽ എഞ്ചിനീയറിങ്ങ് ഡിഗ്രിയും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ എൻ ടി സി യും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഓഫീസിൽ ഹാജരാകണം.
വനിത ലൈബ്രേറിയൻ സംഗമം
ജില്ലാ ലൈബ്രറി കൗൺസിൽ പുസ്തകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വനിത ലൈബ്രറിയൻ സംഗമം കലക്ടറേറ്റ് മൈതാനിയിൽ എൻ സുകന്യ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ അഡ്വ. കെ കെ രത്‌നകുമാരി അധ്യക്ഷത വഹിച്ചു. അവാർഡ് ദാനവും ലൈബ്രറി ഭാരവാഹികളായ വനിതകളെ ആദരിക്കുന്നതും ഡോ. വി ശിവദാസൻ എം പി നിർവഹിച്ചു. കെ എം സ്വപ്ന, ബിനോയ് മാത്യു, കെ രാജൻ തുടങ്ങിയവർ സംസാരിച്ചു. വി കെ പ്രകാശിനി സ്വാഗതവും വി സി അരവിന്ദാക്ഷൻ മാസ്റ്റർ നന്ദിയും പറഞ്ഞു. ജില്ലയിലെ മികച്ച ഗ്രന്ഥാലയത്തിനുള്ള കെ സി മാധവൻ മാസ്റ്റർ അവാർഡ് കണ്ണൂർ താലൂക്കിലെ ഗ്രാമീണ ഗ്രന്ഥാലയം കാനച്ചേരിയും മികച്ച ലൈബ്രേറിയനുള്ള അവാർഡ് എം വി ഗോപാലനും (കൂവോട് പബ്ലിക്ക് ലൈബ്രറി, തളിപ്പറമ്പ് ) മികച്ച ലൈബ്രേറിയനുള്ള അവാർഡ് എം വി ശ്രീന (സമദർശിനി ഗ്രന്ഥാലയം, നടുവനാട്) യും സംസ്ഥാന തലത്തിൽ നടത്തിയ ഓൺലൈൻ പാചകത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ യു ഇന്ദുകലയും (ജില്ലാ ലൈബ്രറി കണ്ണൂർ) അവാർഡുകൾ ഏറ്റുവാങ്ങി.
ജില്ലാ ആസൂത്രണ സമിതി യോഗം
തദ്ദേശ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി പുരോഗതി അവലോകനവുമായി ബന്ധപ്പെട്ട ജില്ലാ ആസൂത്രണ സമിതി യോഗം ജനുവരി 15ന് രാവിലെ 11 മണിക്ക് ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ ചേരും.
അപേക്ഷ ക്ഷണിച്ചു
കണ്ണൂർ ഗവ.പോളിടെക്‌നിക് കോളേജിൽ 2021-22 അധ്യയന വർഷം ദിവസ വേതനാടിസ്ഥാനത്തിൽ ബോട്ടണിപാർട്ട് ടൈം ലക്ചററെ നിയമിക്കാനുള്ള പാനൽ തയ്യാറാക്കുന്നതിന് യോഗ്യരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ബോട്ടണി എം എസ് സിയാണ് യോഗ്യത. ബയോഡാറ്റ, മാർക്ക് ലിസ്റ്റ്, യോഗ്യത, അധിക യോഗ്യതയുണ്ടെങ്കിൽ അത്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതമുള്ള അപേക്ഷ ജനുവരി 16നകം office@gptckannur.ac.in ലേക്ക് അയക്കുക. എഴുത്ത് പരീക്ഷയും കൂടിക്കാഴ്ചയും ജനുവരി 19ന് രാവിലെ 10 മണിക്ക് തോട്ടട ഗവ.പോളിടെക്‌നിക്ക് കോളേജിൽ നടത്തും. കൂടുതൽ വിവരങ്ങൾ gptckannur.ac.in ൽ ലഭിക്കും.
ടെണ്ടർ ക്ഷണിച്ചു
തലശ്ശേരി പോസ്റ്റൽ സൂപ്രണ്ട് ഓഫീസിന്റെ ആവശ്യത്തിലേക്ക് കരാറടിസ്ഥാനത്തിൽ വാഹനം വാടകയ്ക്ക് നൽകാൻ തയ്യാറുള്ള സ്ഥാപനങ്ങളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. ഫെബ്രുവരി ഏഴിന് ഉച്ചക്ക് രണ്ട് മണി വരെ ടെണ്ടർ സ്വീകരിക്കും. ഫോൺ: 0490 2341355.
താൽപര്യപത്രം ക്ഷണിച്ചു
ജില്ലയിലെ പട്ടികവർഗ യുവതീ യുവാക്കൾക്ക് ബാൻഡ് പരിശീലനം നൽകുന്നതിന് താൽപര്യമുള്ള അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും താൽപര്യപത്രം ക്ഷണിച്ചു. താൽപര്യപത്രം ജനുവരി 19ന് വൈകിട്ട് നാല് മണിക്കകം കണ്ണൂർ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഐ ടി ഡി പി ഓഫീസിൽ സമർപ്പിക്കണം. ഫോൺ: 0497 2700357.
വൈദ്യുതി മുടങ്ങും
തലശ്ശേരി സൗത്ത് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ മടത്തും ഭാഗം, മുക്കളം, കലരിമുക്ക് എന്നീ ഭാഗങ്ങളിൽ ജനുവരി 13 വ്യാഴം രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറു മണി വരെ വൈദ്യുതി മുടങ്ങും.
ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ സിദ്ദിഖ് പള്ളി ട്രാൻസ്‌ഫോർമർ പരിധിയിൽ ജനുവരി 13 വ്യാഴം രാവിലെ എട്ട് മണി മുതൽ 10 വരെയും കോളിൻമൂല ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 10 മുതൽ വൈകിട്ട് മൂന്ന് മണി വരെയും വൈദ്യുതി മുടങ്ങും.
ചൊവ്വ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ശ്രീനിവാസ് ഹോളി പ്രോപ്‌സ്, സൂര്യനഗർ, കല്യാൺ, കാഞ്ഞങ്ങാട്ട് പള്ളി, നടാൽ കള്ള് ഷാപ്പ്, നടാൽ വായനശാല, വിജയ ടിമ്പർ, ദേവകി ടിമ്പർ, 18 ഡ്രീംവില്ല എന്നീ ഭാഗങ്ങളിൽ ജനുവരി 13 വ്യാഴം രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.
- Log in to post comments