Post Category
കെയ്‌സ് ജോബ് ഫെയർ വെള്ളിയാഴ്ച: സ്‌പോട്ട് രജിസ്‌ടേഷ്രന് സൗകര്യം
കേരള അക്കാദമി ഫോർ സ്‌കിൽ എക്സലൻസ് (കെയ്സ്) സംഘടിപ്പിക്കുന്ന തൊഴിൽ മേള ധർമ്മശാലയിലെ കണ്ണൂർ ഗവ. എൻജിനീയറിംഗ് കോളജിൽ വെള്ളിയാഴ്ച നടക്കും. രാവിലെ ഒമ്പത് മണിക്ക് മേള ആരംഭിക്കും. 9.30ന് തദ്ദേശസ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിക്കും. ഡോ. വി ശിവദാസൻ എം പി അധ്യക്ഷത വഹിക്കും. കെ സുധാകരൻ എം പി മുഖ്യാതിഥിയാകും.
കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സലൻസിന്റെ മേൽനോട്ടത്തിൽ ജില്ലാ ഭരണകൂടവും, ജില്ലാ നൈപുണ്യ സമിതിയുടെയും ആഭിമുഖ്യത്തിൽ സങ്കൽപ്പ് പദ്ധതിയുടെ ഭാഗമായുള്ളതാണ് കെയ്‌സ് ജോബ് ഫെയർ. വിവിധ യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികൾക്ക് മേളയിൽ പങ്കെടുക്കാം. ഒരാൾക്ക് അഞ്ച് കമ്പനി ഒഴിവുകൾ അപേക്ഷിക്കാം. മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് പുറമെ സ്‌പോ'് രജിസ്‌ട്രേഷനും സൗകര്യമുണ്ടായിരിക്കും.
date
- Log in to post comments