Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 13-01-2022

കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി പെൻഷൻ അദാലത്ത് 28ന്

കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാ ഓഫീസിൽ ജനുവരി 28ന് പെൻഷൻ അദാലത്ത് നടത്തുന്നു.  അപേക്ഷ സമർപ്പിച്ച് ഇതുവരെ പെൻഷൻ ലഭിക്കാത്തവർക്കും പെൻഷൻ പാസായ ഉത്തരവ് ലഭിച്ചിട്ടും പെൻഷൻ ലഭിക്കാത്തവർക്കും പെൻഷൻ നിരസിച്ച ഉത്തരവ് ലഭിച്ചിട്ടും നിശ്ചിത സമയപരിധിക്കുള്ളിൽ അപ്പീൽ അപേക്ഷ സമർപ്പിക്കാത്തവർക്കും അദാലത്തിലേക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.  ജനുവരി 21വരെ അപേക്ഷ സ്വീകരിക്കും.

മത്സര പരീക്ഷാ പരിശീലനം

നാഷണൽ എംപ്ലോയ്‌മെന്റ് സർവീസിന്റെ ആഭിമുഖ്യത്തിൽ മട്ടന്നൂർ ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ പരിധിയിലുള്ള പട്ടികവർഗ ഉദേ്യാഗാർഥികൾക്കായി 75 ദിവസത്തെ മത്സരപരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.  താൽപര്യമുള്ള മട്ടന്നൂർ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ പരിധിയിലുള്ള ഉദേ്യാഗാർഥികൾ ജനുവരി 22നകം എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്റെയും യോഗ്യത സർട്ടിഫിക്കറ്റിന്റെയും പകർപ്പുകൾ സഹിതം പേര്, വിലാസം, സമുദായം, യോഗ്യത, പ്രായം, പങ്കെടുക്കാൻ പോകുന്ന മത്സര പരീക്ഷയുടെ വിവരം, എംേപ്ലായ്‌മെന്റ്  രജിസ്‌ട്രേഷൻ നമ്പർ എന്നിവ ഉൾപ്പെടുന്ന അപേക്ഷ വെള്ളക്കടലാസിൽ തയ്യാറാക്കി മട്ടന്നൂർ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ സമർപ്പിക്കണം. 40 പേർക്കു മാത്രമേ പ്രവേശനം ഉണ്ടാവൂ. പങ്കെടുക്കുന്ന ഉദേ്യാഗാർഥികൾക്ക് ദിവസം 100 രൂപ നിരക്കിൽ സ്റ്റൈപ്പന്റ് ലഭിക്കും. ഫോൺ: 0490 2474700.

വൈദ്യുതി മുടങ്ങും

പള്ളിക്കുന്ന് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കുഞ്ഞിപ്പള്ളി, ഗായത്രി ടാക്കീസ്, അത്താഴക്കുന്ന് വായനശാല എന്നീ ഭാഗങ്ങളിൽ ജനുവരി 14 വെള്ളി രാവിലെ 9.30 മുതൽ ഉച്ചക്ക് 12.30 വരെ വൈദ്യുതി മുടങ്ങും.
ഇരിക്കൂർ ഇലക്ട്രിക്കൽ സെക്ഷനിലെ അടുവാപ്പുറംവയൽ, ചേടിച്ചേരി, ചൂളിയാട്, മോഡേൺ വുഡ്, മലബാർ പെയിന്റ് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ജനുവരി 14 വെള്ളി രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
മാതമംഗലം ഇലക്ട്രിക്കൽ സെക്ഷനിലെ പൊന്നച്ചേരി, ആലക്കാട് ചെറിയ പള്ളി എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ജനുവരി 14 വെള്ളി രാവിലെ ഒമ്പത് മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
കൊളച്ചേരി ഇലക്ട്രിക്കൽ സെക്ഷനിലെ അഭിലാഷ് ക്രഷർ, ആലിങ്കീൽ, അശോക ഫാഷൻ, ഗാലക്‌സി, പെർഫെക്റ്റ് ബോർഡ്, ജമീലവുഡ്, മാഗ്‌നെറ്റ്, നാഷണൽ സോമിൽ, നാഷണൽ സ്റ്റോൺ ക്രഷർ, എസ് എ വുഡ്, സിൻസിയർ, ടാക്, ഉണ്ണിലാട്ട് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ജനുവരി 14 വെള്ളി രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

ചിത്രരചന മത്സരം

സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ ജനുവരി 22ന് ജില്ലാതലത്തിൽ ദേശീയ ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു. രാവിലെ 10 മുതൽ ഉച്ചക്ക് 12 മണി വരെ കണ്ണൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ നാല് വിഭാഗങ്ങളിലായാണ് മത്സരം. നോർമൽ വിഭാഗം-ഗ്രീൻ ഗ്രൂപ്പ് (അഞ്ച് മുതൽ ഒമ്പത് വയസ് വരെ), വൈറ്റ് ഗ്രൂപ്പ് (10 മുതൽ 16 വയസ് വരെ). ഭിന്നശേഷിക്കാരായ കുട്ടികൾ-യെല്ലോ ഗ്രൂപ്പ് (അഞ്ച് മുതൽ 10 വയസ്സ് വരെ), റെഡ്് ഗ്രൂപ്പ് (11മുതൽ 18 വയസ് വരെ). ചിത്രരചനക്ക് ഓരോ വിഭാഗത്തിനും പ്രതേ്യകം വിഷയങ്ങൾ നൽകും. ക്രയോൺ, വാട്ടർകളർ, പാസ്റ്റൽ എന്നിവ ഉപയോഗിക്കാം. ചിത്രങ്ങൾ 40 സെ.മീ x 50 സെ മീ വലിപ്പത്തിലുള്ളവ ആയിരിണം. ചിത്രരചനക്കുള്ള ഉപകരണങ്ങൾ മത്സരാർഥികൾ കൊണ്ടുവരണം. ഡ്രോയിംഗ് ഷീറ്റ് നൽകും. ജനനതീയതി തെളിയിക്കുന്ന രേഖകൾ, 40 ശതമാനത്തിൽ കുറയാത്ത ഭിന്നശേഷി സർട്ടിഫിക്കറ്റ് എന്നീ രേഖകൾ കൊണ്ടുവരണം. പങ്കെടുക്കുന്ന കുട്ടികൾ ജനുവരി 20നകം 9447853744, 9656061031 നമ്പറുകളിൽ രജിസ്റ്റർ ചെയ്യണം.

ടെണ്ടർ ക്ഷണിച്ചു

ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ മുഴപ്പിലങ്ങാട്, പയ്യന്നൂർ ഡിപ്പോകളിൽ നിന്ന് പൊതുവിതരണ സംവിധാനത്തിലൂടെ വിതരണത്തിനുള്ള ഉച്ചക്കഞ്ഞി അരി തളിപ്പറമ്പ് സപ്ലൈകോ ഡിപ്പോ ഗോഡൗണിലും തളിപ്പറമ്പ് ഡിപ്പോയുടെ കീഴിലുള്ള മാവേലി സ്റ്റോർ/സൂപ്പർമാർക്കറ്റുകളിലും സുരക്ഷിതമായി എത്തിക്കുന്നതിനുള്ള ജോലി കരാർ വ്യവസ്ഥയിൽ അടുത്ത രണ്ട് വർഷത്തേക്ക് എറ്റെടുത്തു നടത്താൻ താൽപര്യമുള്ള വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. ജനുവരി 31ന് വൈകിട്ട് അഞ്ച് മണിക്കകം ടെണ്ടർ തളിപ്പറമ്പിലുള്ള കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപറേഷന്റെ ഡിപ്പോ മാനേജർക്ക് സമർപ്പിക്കണം. ഫോൺ: 9447975270.

ലേലം മാറ്റി

കോടതി കുടിശ്ശിക ഈടാക്കാനായി ജനുവരി 17ന് ലേലം ചെയ്യാനിരുന്ന എരുവട്ടി അംശം വെണ്ടുട്ടായി ദേശത്ത് റി.സ. 51/3ൽ പെട്ട 0.0290 വസ്തുവിന്റെ ലേലം മാറ്റിയതായി തലശ്ശേരി ആർ ആർ തഹസിൽദാർ അറിയിച്ചു.

കളക്‌ടേഴ്‌സ് അറ്റ ്‌സ്‌കൂൾ പേരാവൂർ നിയോജക മണ്ഡലതല ഉദ്ഘാടനം

കളക്‌ടേഴ്‌സ് അറ്റ ്‌സ്‌കൂൾ പേരാവൂർ നിയോജക മണ്ഡലതല ഉദ്ഘാടനം അഡ്വ. സണ്ണി ജോസഫ് എംഎൽഎ നിർവഹിച്ചു. മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി ബിന്ദു, സ്‌കൂൾ ഹെഡ്മാസ്റ്റർ പി എം കേശവൻ, ബ്ലോക്ക് എക്സ്റ്റൻഷൻ ഓഫീസർ സൽമ, ഹയർ സെക്കൻഡറി സീനിയർ അധ്യാപിക രാജലക്ഷ്മി, പി ടി എ പ്രസിഡണ്ട് വിനീന്ദ്രൻ, സ്‌കൂൾ എൻഎസ്എസ് യൂനിറ്റ് ലീഡർ അദ്വൈത് ലതീഷ് എന്നിവർ സംസാരിച്ചു. അനുശ്രീ ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് വീഡിയോ പ്രദർശനം നടത്തി.

"മാലിന്യം കുറക്കാൻ വിദ്യാർഥികൾ ശീലിക്കണം"

അത്യാവശ്യമല്ലാത്ത വസ്തുക്കളുടെ ഉപയോഗം ഒഴിവാക്കി മാലിന്യത്തിന്റെ അളവ് കുറക്കാൻ വിദ്യാർഥികൾ ശീലിക്കണമെന്ന് ജില്ലാ കളക്ടർ എസ് ചന്ദ്രശേഖർ പറഞ്ഞു.  ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ കളക്ടേഴ്‌സ് @ സ്‌കൂൾ പദ്ധതിയുടെ കാമ്പയിനിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  കണ്ണൂർ കോർപറേഷൻ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ അധ്യക്ഷത വഹിച്ചു.  ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ  പി എം രാജീവ് പദ്ധതി വിശദീകരണം നടത്തി. കണ്ണൂർ ഡി ഇ ഒ കെ വഹീദ,  ഹെഡ് മാസ്റ്റർ പ്രദീപ് നാരോത്ത്  എന്നിവർ സംബന്ധിച്ചു.

date