Post Category
പ്രമാടം ഗ്രാമപഞ്ചായത്തിലെ പെന്‍ഷന്‍ ഉപഭോക്താക്കള്‍ രേഖകള്‍ ഹാജരാക്കണം
പ്രമാടം ഗ്രാമപഞ്ചായത്തില്‍ നിന്നും ഡിബിറ്റി സെല്‍ വഴി വിതരണം ചെയ്യുന്ന ക്ഷേമ പെന്‍ഷനുകളില്‍ ഇന്ദിരാഗാന്ധി ദേശീയ വാര്‍ധക്യകാല പെന്‍ഷന്‍, ഇന്ദിരാഗാന്ധി ദേശീയ വികലാംഗ പെന്‍ഷന്‍, ഇന്ദിരാഗാന്ധി ദേശീയ വിധവാ പെന്‍ഷന്‍ എന്നിവ ബാങ്ക് അക്കൗണ്ട് മുഖേന കൈപ്പറ്റുന്ന ബിപിഎല്‍ വിഭാഗത്തില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കള്‍ ജനുവരി 18 ന് മുന്‍പായി ബിപിഎല്‍വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ അണെന്നുള്ള രേഖകളും(റേഷന്‍ കാര്‍ഡ്/ബിപിഎല്‍ സര്‍ട്ടിഫിക്കറ്റ്), ആധാറിന്റെ പകര്‍പ്പും നേരിട്ടൊ/ചുമതലപ്പെടുത്തിയ ആളുകള്‍ മുഖേനയൊ പ്രമാടം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0468 2242215.
date
- Log in to post comments