Post Category
വാക്ക് -ഇന്‍-ഇന്റര്‍വ്യു
കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ കീഴില്‍ പത്തനംതിട്ട ജില്ലയില്‍ അഗ്രിക്കള്‍ച്ചറല്‍ ടെക്നോളജി മാനേജ്മെന്റ് ഏജന്‍സി (ആത്മ) യില്‍ ഒഴിവുള്ള തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഫെബ്രുവരി എട്ടിന് പന്തളം, കടയ്ക്കാട് പ്രവര്‍ത്തിക്കുന്ന ആത്മ പ്രോജക്ട് ഡയറക്ടറുടെ ഓഫീസില്‍ വാക്ക് -ഇന്‍-ഇന്റര്‍വ്യു നടത്തും. തസ്തിക -ബ്ലോക്ക് ടെക്നോളജി മാനേജര്‍. കൃഷി, വെറ്ററിനറി/ ഡെയറി/ ഫിഷറീസ് എന്നിവയില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രസ്തുത മേഖലകളില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലുള്ള രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയം അഭികാമ്യം. 1-1-2022 ന് നാല്‍പ്പത്തിയഞ്ച് വയസില്‍ താഴെ പ്രായം. ഫോണ്‍.04734- 296180, 9383471982.
date
- Log in to post comments