ഏകദിന ശില്പശാല നടത്തി
സംസ്ഥാന ബാലാവകാശ കമ്മീഷനും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണീറ്റും കോട്ടയം ജില്ലയിലെ കുട്ടികളുടെ കൗണ്‍സിലേഴ്‌സിനായി പ്രായോഗിക പരിശീലന ശില്പശാല സംഘടിപ്പിച്ചു. ജൂവനൈല്‍ ജസ്റ്റിസ് ആക്ട്, പോക്‌സോ ആക്ട് എന്നിവ സംബന്ധിച്ച് കൗണ്‍സിലേഴ്‌സിന്റ അറിവ് വര്‍ദ്ധിപ്പിക്കുന്നതിന് സംഘടിപ്പിച്ച ശില്പശാലയില്‍ ബാലാവകാശ കമ്മീഷന്‍ പരിശീലകന്‍ സുരേഷ് തോന്നക്കല്‍ ക്ലാസ്സെടുത്തു. ചൈല്‍ഡ് പ്രൊട്ടക്ഷന്‍, ചൈല്‍ വെല്‍ഫയര്‍ കമ്മറ്റി എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍, കുട്ടികളുടെ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് വേണ്ടിയുളള മുന്‍കരുതലുകള്‍, കുട്ടികള്‍ക്കുളള ബോധവത്ക്കരണം എന്നിവ സംബന്ധിച്ച് ശില്പശാലയില്‍ ചര്‍ച്ച ചെയ്തു. ഡെപ്യൂട്ടി കളക്ടര്‍ അലക്‌സ് ജോസഫ്, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഫിലോമിന, എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ എ. അബ്ദുള്‍ കലാം, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി ചെയര്‍പേഴ്‌സണ്‍ എ.യു മേരിക്കുട്ടി, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അംഗം സിസ്റ്റര്‍ റെജി അഗസ്റ്റിന്‍, അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ എം.എന്‍ പുഷ്‌കരന്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ എ.കെ അരവിന്ദാക്ഷന്‍, ഐസിഡിഎസ് സെല്‍ പ്രോഗ്രാം ഓഫീസര്‍ കെ. വി ആശാമോള്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ബിനോയ് വി. ജെ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സംസ്ഥാന ബാലാവകാശ കമ്മീഷന്‍ മെമ്പര്‍ എം.പി ആന്റണി മോഡറേറ്ററായിരുന്നു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ശില്പശാലയില്‍ ജില്ലയിലെ 150 ഓളം കൗണ്‍സിലേഴ്‌സ് പങ്കെടുത്തു.
(കെ.ഐ.ഒ.പി.ആര്‍-1313/18)
- Log in to post comments