Post Category
പരിശീലനം നടത്തി
പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ കടപ്ര കൃഷിഭവന്റെ സഹകരണത്തോടെ മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചു. തെങ്ങ് അധിഷ്ഠിത സംയോജിതകൃഷി, മൃഗ പരിപാലനം, ജൈവകൃഷി, സംയോജിത വളപ്രയോഗം, കീട നിയന്ത്രണം എന്നീ വിഷയങ്ങളില്‍ കൃഷി വിജ്ഞാന കേന്ദ്രത്തിലെ സബ്‌ജെക്ട് മാറ്റര്‍ സ്‌പെഷ്യലിസ്റ്റുകളായ വിനോദ് മാത്യു, ഡോ. സെന്‍സി മാത്യു, ഡോ. സിന്ധു സദാനന്ദന്‍, അലക്‌സ് ജോണ്‍ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. പരിശീലന പരിപാടി ഉദ്ഘാടനം കടപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷ അശോകന്‍ നിര്‍വഹിച്ചു. തിരുവല്ല എ.ഡി.എ വി. ജെ റെജി, കടപ്ര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മേഴ്സി വര്‍ഗീസ്, പരുമല വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ റോബിന്‍, കടപ്ര അഗ്രികള്‍ച്ചര്‍ ഓഫീസര്‍ റോയ് ഐസക് വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments