Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 17-01-2022

അപേക്ഷ ക്ഷണിച്ചു

ഐഎച്ച്ആർഡിയുടെ കീഴിൽ തളിപ്പറമ്പ് കയ്യംതടത്തിൽ പ്രവർത്തിക്കുന്ന പട്ടുവം കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ്, ഡിസിഎ (രണ്ടിനും യോഗ്യത: പ്ലസ്ടു), ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് (എസ്എസ്എൽസി) കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ കോളേജ് ഓഫീസിലും www.ihrd.a-c.in എന്ന വെബ്‌സൈറ്റിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ജനുവരി 21 വരെ കോളേജ് ഓഫീസിൽ സ്വീകരിക്കും.  ഫോൺ: 8547005048, 9847007177.

റാങ്ക് പട്ടിക റദ്ദായി

ജില്ലയിൽ  ആരോഗ്യ വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (എസ് സി/എസ് ടി-006/2017) തസ്തികയിലേക്ക് 2018 മെയ് 21ന് നിലവിൽ വന്ന 371/18/ഒഎൽഇ നമ്പർ റാങ്ക് പട്ടിക 2021 ആഗസ്റ്റ് നാലിന് കാലാവധി പൂർത്തിയായതിനാൽ റദ്ദായതായി ജില്ലാ പി എസ് സി ഓഫീസർ അറിയിച്ചു.

ഡിഎൽഎഡ്: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

2021-23 വർഷത്തെ സ്വാശ്രയ ടിടിഐ കളിലേക്ക് ഡിഎൽഎഡ് (ടിടിസി) പ്രവേശനത്തിന്  അപേക്ഷ നൽകിയവരുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് http://www.ddekannur.in/ ൽ ലഭ്യമാണ്. സയൻസ് വിഭാഗത്തിന്റെ ഇന്റർവ്യൂ ജനുവരി 21നും കോമേഴ്‌സ് വിഭാഗത്തിന്റെ ഇന്റർവ്യൂ 22നും ഹ്യൂമാനിറ്റീസ് വിഭാഗത്തിന്റെ ഇന്റർവ്യൂ 25നും രാവിലെ എട്ട് മണി മുതൽ കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ നടത്തും.
വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ, സംവരണാനുകൂല്യത്തിന്റെ അസ്സൽ സർട്ടിഫിക്കറ്റുകൾ, ടി സി, സ്വഭാവ സർട്ടിഫിക്കറ്റ്, എൻസിസി, സ്‌കൗട്ട്  ആന്റ് ഗൈഡ്‌സ് സർട്ടിഫിക്കറ്റ്, ജവാന്റെ ആശ്രിതനാണ് എന്ന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, ഭിന്നശേഷിക്കാരുടെ സർട്ടിഫിക്കറ്റ്, ഇ ഡബ്ല്യൂ എസ് സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സൽ ഇന്റർവ്യൂ സമയത്ത് ഹാജരാക്കണം. ഫോൺ: 0497 2705149.

 

കുടിവെള്ള വിതരണം മുടങ്ങും

കേരള ജല അതോറിറ്റി കണ്ണൂർ സബ് ഡിവിഷനു കീഴിൽ കിഫ്ബി പ്രൊജക്ടിന്റെ ഭാഗമായി ഗ്രാവിറ്റി മെയിനുമായുള്ള പൈപ്പ്‌ലൈൻ ഇന്റർ കണക്ഷൻ പ്രവൃത്തികൾ നടക്കുന്നതിനാൽ ജനുവരി 19, 20 തീയ്യതികളിൽ കോർപറേഷൻ പ്രദേശങ്ങളിലും വളപട്ടണം, ചിറക്കൽ, അഴീക്കോട് പഞ്ചായത്തുകളിലും കുടിവെള്ള വിതരണം മുടങ്ങുമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

വാട്ടർ ചാർജ്  കുടിശ്ശിക അടക്കണം

കേരള ജല അതോറിറ്റി കണ്ണൂർ ഡിവിഷനു കീഴിൽ വരുന്ന കണ്ണൂർ, തലശ്ശേരി, മട്ടന്നൂർ, പെരളശ്ശേരി സബ്ഡിവിഷനുകളുടെ പരിധിയിലുള്ള മുഴുവൻ ഉപഭോക്താക്കളും നിലവിലുള്ള വാട്ടർ ചാർജ് കുടിശ്ശിക ജനുവരി 31നകം അടച്ചുതീർക്കണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.  കേടായ വാട്ടർ മീറ്ററുകൾ, ലൈസൻസുള്ള പ്ലംബർമാർ മുഖേന ഓഫീസിൽ അറിയിച്ച് പെട്ടെന്ന് തന്നെ മാറ്റിവെക്കണമെന്നും അല്ലാത്തപക്ഷം കണക്ഷൻ വിച്ഛേദിക്കൽ, റവന്യൂ റിക്കവറി നടപടികളിലേക്ക് നീങ്ങുമെന്നും അറിയിച്ചു.

ഡിപ്ലോമ ഇൻ ഫാഷൻ ടെക്‌നോളജി:  

അപേക്ഷ ക്ഷണിച്ചു

കേന്ദ്ര ടെക്‌സ്റ്റൈൽ മന്ത്രാലയത്തിനു കീഴിലുള്ള തളിപ്പറമ്പ് അപ്പാരൽ ട്രെയിനിങ് ആന്റ് ഡിസൈൻ സെന്ററിൽ ഒരു വർഷത്തെ ഡിപ്ലോമ ഇൻ ഫാഷൻ ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു പാസായ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ അപ്പാരൽ ട്രെയിനിങ് ആന്റ് ഡിസൈൻ സെന്റർ, കിൻഫ്ര ടെക്‌സ്റ്റൈൽ സെന്റർ, നാടുകാണി, പള്ളിവയൽ പി ഒ, തളിപ്പറമ്പ 670142 എന്ന വിലാസത്തിൽ നേരിട്ട് ബന്ധപ്പെടുക.  ഫോൺ: 0460 2226110, 9744917200, 9995004269.

ഐഎച്ച്ആർഡി സെമസ്റ്റർ പരീക്ഷ

  ഐഎച്ച്ആർഡിയുടെ കീഴിൽ നടത്തുന്ന പി.ജി ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, ഡിപ്ലോമ ഇൻ ഡാറ്റ എൻട്രി ടെക്‌നിക്‌സ് ആന്റ് ഓഫീസ് ഓട്ടോമേഷൻ, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ്, ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ്് എന്നീ കോഴ്‌സുകളുടെ ഒന്നും രണ്ടും സെമസ്റ്റർ റഗുലർ/സപ്ലിമെന്ററി പരീക്ഷകൾ (2018, 2020 സ്‌കീം) മാർച്ചിൽ  കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തും. വിദ്യാർഥികൾക്ക് പഠന സെന്ററുകളിൽ പിഴയില്ലാതെ ഫെബ്രുവരി ഒന്നു വരെയും 100 രൂപ പിഴയോടുകൂടി ഫെബ്രുവരി എട്ട് വരെയും രജിസ്റ്റർ ചെയ്യാം. പരീക്ഷാ ടൈംടേബിൾ ഫെബ്രുവരി രണ്ടാം വാരം പ്രസിദ്ധീകരിക്കും. രജിസ്‌ട്രേഷൻ അപേക്ഷാഫാറം സെന്ററിൽ ലഭിക്കും.  വിശദവിവരങ്ങൾ www.ihrd.ac.in ൽ ലഭിക്കും.

വിമുക്തി ജില്ലാതല യോഗം

വിമുക്തി ജില്ലാതല എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ അവലോകന യോഗം ജനുവരി 20ന് രാവിലെ 10.30ന് ഓൺലൈനായി നടത്തും.

വൈദ്യുതി മുടങ്ങും

മാതമംഗലം ഇലക്ട്രിക്കൽ സെക്ഷനിലെ കായപ്പൊയിൽ ട്രാൻസ്‌ഫോർമർ പരിധിയിൽ ജനുവരി 18 ചൊവ്വ രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ കോറലാട്, ചട്ടുകപ്പാറ, ചട്ടുകപ്പാറ എച്ച് എസ്, ചിറാട്ടുമൂല എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ജനുവരി 18 ചൊവ്വ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെയും പുറത്തിൽ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ എട്ട് മുതൽ ഉച്ചക്ക് രണ്ട് മണി വരെയും വൈദ്യുതി മുടങ്ങും.
പയ്യന്നൂർ ഇലക്ട്രിക്കൽ സെക്ഷനിലെ അന്നൂർ തട്ടാർക്കടവ് റോഡ്, അന്നൂർ അമ്പലം, അന്നൂർ ടോഡി ഷോപ്പ്, കോറോം സെൻട്രൽ, മുച്ചിലോട്ട്, .പാട്യം, അമ്പലത്തറ  കൊക്കോട്ട് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ജനുവരി 18 ചൊവ്വ രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

അഴീക്കോട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ഓലാടതാഴ മുതൽ മൂന്നുനിരത്ത് ചർച്ച്  വരെയും ഉപ്പയിച്ചാൽ മുതൽ ചക്കിപ്പീടിക വരെയും  ജനുവരി 18 ചൊവ്വ രാവിലെ ഒമ്പത് മുതൽ അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
വളപട്ടണം  ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പള്ളിക്കുളം, ചാലു വയൽ, രാമതെരു, പൊടിക്കുണ്ട്, ദേശാഭിമാനി പരിസരം എന്നീ ഭാഗങ്ങളിൽ ജനുവരി 18 ചൊവ്വ രാവിലെ ഒമ്പത് മുതൽ  ഉച്ചക്ക് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും

ക്വട്ടേഷൻ

തലശ്ശേരി ഗവ. കോളേജിൽ സ്‌പോർട്‌സ് ഉപകരണങ്ങളും ജേഴ്‌സികളും വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു.  ജനുവരി 27ന് വൈകിട്ട് മൂന്ന് മണി വരെ ക്വട്ടേഷൻ സ്വീകരിക്കും.  ഫോൺ: 0490 2966800, 9497697639.

ക്വട്ടേഷൻ

തളിപ്പറമ്പ് കരിമ്പം ജില്ലാ കൃഷിത്തോട്ടത്തിൽ വിളവെടുത്ത കുരുമുളക്, വരക്, പൊള്ള്, ജാതിക്കായ, ജാതിപത്രി എന്നിവ വിൽപ്പന നടത്തുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു.  ജനുവരി 21ന് ഉച്ചക്ക് രണ്ട് മണി വരെ ക്വട്ടേഷൻ സ്വീകരിക്കും.
ജില്ലാ കൃഷിത്തോട്ടത്തിലേക്ക് നാളികേരം ഉരിച്ച് തൂക്കത്തിന് വിൽപന നടത്തുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു.  ജനുവരി 21ന് രാവിലെ 11 മണി വരെ ക്വട്ടേഷൻ സ്വീകരിക്കും.

പ്രമുഖ സ്ഥാപനങ്ങളിൽ ഒഴിവുകൾ

കണ്ണൂർ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ജനുവരി 21, 22 തിയ്യതികളിൽ രാവിലെ 10 മണി മുതൽ ഒരു മണി വരെ അഭിമുഖം നടത്തുന്നു.
* കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് ടെക്‌നീഷ്യൻ, പി എച്ച് പി ഡവലപ്പർ, ഇന്റീരിയർ ഡിസൈനർ, ആർക്കിടെക്ട്, പ്രൊഡക്ഷൻ മാനേജർ, സി എൻ സി ഓപ്പറേറ്റർ, ബീം സോ ഓപ്പറേറ്റർ, എഡ്ജ് ബൈൻഡ് ഓപ്പറേറ്റർ, മാർക്കറ്റിംഗ് സ്റ്റാഫ്.
* ജൂനിയർ സെയിൽസ് എഞ്ചിനീയർ, പർച്ചേസ് അസിസ്റ്റന്റ് (ബയോമെഡിക്കൽ/ഇലക്ട്രോണിക്‌സ്/ഇലക്ട്രിക്കൽ), ജൂനിയർ അക്കൗണ്ടന്റ്, ഗ്രാഫിക് ഡിസൈനർ.
യോഗ്യത: പ്ലസ്ടു, ഡിഗ്രി, ഡിപ്ലോമ/ഐടിഐ/ബിടെക്, ബിആർട്, ബികോം/എംകോം. താൽപര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ തിരിച്ചറിയൽ കാർഡിന്റെ പകർപ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിനു പങ്കെടുക്കാവുന്നതാണ്. നിലവിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്കും രെജിസ്റ്ററേഷൻ സ്ലിപ് കൊണ്ടുവന്ന് ഇന്റർവ്യൂവിന് പങ്കെടുക്കാം. ഫോൺ: 0497-2707610, 6282942066

date