Skip to main content

മത്സ്യകൃഷിയിലൂടെ അഞ്ചുലക്ഷം തൊഴിലവസരം: മന്ത്രി സജി ചെറിയാൻ

മത്സ്യകൃഷിയിലൂടെ അഞ്ചു വർഷം കൊണ്ട് അഞ്ചു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് ഫിഷറീസ്, സാംസ്‌കാരിക വകുപ്പു മന്ത്രി സജി ചെറിയാൻ. കുഞ്ഞിമംഗലം പറമ്പത്ത് അക്വകൾച്ചർ ഡവലപ്പ്‌മെന്റ് സൊസൈറ്റി ആരംഭിച്ച മത്സ്യവിത്ത് പരിപാലനകേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 14 ജില്ലകളിലും മത്സ്യകൃഷിക്കാരുടെ സഹകരണ സംഘങ്ങൾ രൂപവത്കരിക്കാൻ നടപടി സ്വീകരിച്ചു വരികയാണ്. ഇതിനു പിന്നാലെ അപ്പെക്‌സ് സംഘങ്ങളും ഉണ്ടാവും. മത്സ്യ ഉൽപാദന, വിതരണ മേഖലയിൽ ഇടനിലക്കാരെ ഒഴിവാക്കുക എന്നതാണ് ലക്ഷ്യം. പയ്യന്നൂരിൽ ഫിഷറീസ് കോളജ് ഈ വർഷം തന്നെ തുടങ്ങാനുള്ള ശ്രമത്തിലാണ് വകുപ്പ്. കല്യാശ്ശേരി മണ്ഡലത്തിൽ അലങ്കാരമത്സ്യവിത്തുൽപ്പാദന കേന്ദ്രം തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.
എം. വിജിൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ടി.ഐ. മധുസൂദനൻ എം.എൽ.എ, കേരള ക്ലേസ് ആൻഡ് സിറാമിക്‌സ് ചെയർമാൻ ടി വി രാജേഷ്, മുൻ എം.എൽ.എ സി. കൃഷ്ണൻ, ജില്ലാ പഞ്ചായത്തംഗം സി.പി. ഷിജു, കെ.പത്മനാഭൻ, വി. കുഞ്ഞികൃഷ്ണൻ, താവം ബാലകൃഷ്ണൻ, ഡോ. ദിനേഷ് കൈപ്പിള്ളി, ഡോ. കെ.കെ. വിജയൻ, സി.കെ. ഷൈനി, വി. രജിത, കെ.എക്‌സ്. സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു. ടി.പുരുഷോത്തമൻ സ്വാഗതവും പി.പി. ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു

date