Skip to main content

കെ-ഡിസ്‌ക് തൊഴിൽ മേള: 796 പേരെ കമ്പനികൾ തെരഞ്ഞെടുത്തു

കേരള നോളജ് ഇക്കോണമി മിഷന്റെ നേതൃത്വത്തിൽ കണ്ണൂർ ഗവ. എഞ്ചിനിയറിംഗ് കോളേജിൽ കെഡിസ്‌ക് സംഘടിപ്പിച്ച തൊഴിൽ മേളയിൽ 796 പേരെ വിവിധ കമ്പനികൾ തെരഞ്ഞെടുത്തു. മേളയിൽ പങ്കെടുത്ത 1292 ഉദ്യോഗാർഥികളിൽ 262 പേർക്ക് നേരിട്ട് തൊഴിൽ ലഭിച്ചു. 534 പേരെ ഷോർട്ട്‌ലിസ്റ്റ് ചെയ്തു. 52 കമ്പനികളാണ് മേളയിൽ പങ്കെടുത്തത്. ഇതിൽ 41 കമ്പനികൾ നേരിട്ടും 11 കമ്പനികൾ ഓൺലൈനായുമാണ് പങ്കാളികളായത്

date