Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 20-01-2022

വിർച്വൽ തൊഴിൽ മേള 21  മുതൽ

കേരള നോളജ് ഇക്കോണമി മിഷൻ വിർച്വൽ തൊഴിൽ മേള ജനുവരി 21 മുതൽ 27 വരെ ഓൺലൈനായി നടക്കും. ഉദ്യോഗാർഥികൾക്ക് knowledgemission.kerala.gov.in വഴി രജിസ്റ്റർ ചെയ്യാം. സൈറ്റിൽ ലോഗിൻ ചെയ്ത് യോഗ്യത, അനുഭവ പരിചയം എന്നിവ ഉൾപ്പെടെ പ്രൊഫൈൽ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയ ശേഷം വിർച്വൽ ജോബ് ഫെയർ തെരഞ്ഞെടുത്ത് പുതുക്കിയ വിവരങ്ങളും റെസ്യുമയും നൽകണം. പ്രൊഫൈലുമായി പൊരുത്തപ്പെടുന്ന ജോലികൾ തൊഴിൽദായകരിൽ നിന്ന് തെരഞ്ഞെടുക്കാം. വിവിധ ജോലികൾക്കുള്ള തീയതിയും സമയവും ഉദ്യോഗാർഥികളെ ഇമെയിൽ വഴി അറിയിക്കും. ഫോൺ: 0471 2737881.

ഗ്രാന്റ് ഇൻ എയ്ഡിന് അപേക്ഷ ക്ഷണിച്ചു

2020-21ലെ ഗ്രാന്റ് ഇൻ എയ്ഡിനായി ജില്ലയിലെ നിലവിൽ അനുമതിയുള്ള ഓർഫനേജ് കൺട്രോൾ ബോർഡിന് കീഴിലും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളിൽനിന്ന് അപേക്ഷ ക്ഷണിച്ചു.  അപേക്ഷയോടൊപ്പം, അപേക്ഷയുടെ പകർപ്പ് സംസ്ഥാന ഓഡിറ്റ് വകുപ്പിന് നൽകിയതിറെ രശീത് വേണം. ജനുവരി 30 വരെ ജില്ലാ വനിത ശിശു വികസന ഓഫീസിൽ അപേക്ഷ സമർപ്പിക്കണം.  ഫോൺ: 0497 2700708.

അറ്റൻഡന്റ് നിയമനം

പിണറായി സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ ഹോസ്പിറ്റൽ അറ്റൻഡന്റ് ഗ്രേഡ് 2 തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. ഗവ. അംഗീകൃത യോഗ്യതയായ ഏഴാം ക്ലാസ് പാസായ താൽപര്യമുള്ള ഉദേ്യാഗാർഥികൾ ജനുവരി 22ന് രാവിലെ 10 മണിക്ക് പിണറായി സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ ഇന്റർവ്യൂവിന് ഹാജരാകണം.

ഓംബുഡ്‌സ്മാൻ സിറ്റിങ്

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾ സ്വീകരിക്കുന്നതിന് ജനുവരി 28 ന് കണ്ണൂർ ജില്ല ഓംബുഡ്‌സ്മാൻ കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ സിറ്റിങ് നടത്തും. രാവിലെ 11 മുതൽ  ഒരു മണി വരെയാണ് സിറ്റിങ്. ഇതുമായി ബന്ധപ്പെട്ട പരാതികൾ പ്രസ്തുത സമയത്ത് ഓംബുഡ്‌സ്മാന് നൽകാം.

പെൻഷൻ അദാലത്ത് മാറ്റി

കള്ളുവ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡ് കണ്ണൂർ ജില്ലാ ഓഫീസിൽ ജനുവരി 28ന് നടത്താൻ നിശ്ചയിച്ചിരുന്ന പെൻഷൻ അദാലത്ത് കൊവിഡ് വ്യാപനം കാരണം മാറ്റിയതായി വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

തീയതി നീട്ടി

കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്കുള്ള 2021-22  അധ്യയന വർഷത്തെ സ്‌കോളർഷിപ്പിന് അപേക്ഷ സ്വീകരിക്കുന്ന തീയതി ജനുവരി 31 വരെ നീട്ടിയതായി വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർ അറിയിച്ചു.

മുൻഗണന പട്ടിക പ്രസിദ്ധീകരിച്ചു

2021-22 അധ്യയന വർഷം ഹൈസ്‌കൂൾ അസിസ്റ്റന്റ് (ഭാഷാ വിഷയങ്ങൾ), ഹൈസ്‌കൂൾ അസിസ്റ്റന്റ് (കോർ വിഷയങ്ങൾ) ആയി  ഉദേ്യാഗക്കയറ്റം ലഭിക്കുന്നതിനുള്ള പ്രൈമറി അധ്യാപകരുടെയും ഫുൾടൈം ജൂനിയർ ലാംഗേ്വജ് അധ്യാപകരായി ഉദേ്യാഗക്കയറ്റം ലഭിക്കുന്നതിനുള്ള പാർട്ട്‌ടൈം അധ്യാപകരുടെയും താൽക്കാലിക മുൻഗണന പട്ടിക                                വിദ്യാഭ്യാസ ഉപഡയറക്ടറുടെ ബ്ലോഗിൽ പ്രസിദ്ധീകരിച്ചു. പരാതികളുണ്ടെങ്കിൽ അതാത് ബന്ധപ്പെട്ട ഉദേ്യാഗസ്ഥൻ മുഖേന ജനുവരി 31നകം ഓഫീസിൽ സമർപ്പിക്കണമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു. ഫോൺ: 0497 2705149.

ലെവൽക്രോസ് അടച്ചിടും

പള്ളിച്ചാൽ-കാവിൻമുനമ്പ് റോഡിലെ കണ്ണപുരം-പഴയങ്ങാടി സ്റ്റേഷനുകൾക്കിടയിലുള്ള 254-ാം നമ്പർ ലെവൽക്രോസ് ജനുവരി 24 രാവിലെ എട്ട് മണി മുതൽ 31ന് വൈകിട്ട് എട്ട് വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടുമെന്ന് അസിസ്റ്റന്റ് ഡിവിഷണൽ എഞ്ചിനീയർ അറിയിച്ചു.

ബയോമെട്രിക് മസ്റ്ററിങ് നടത്താൻ അവസരം

കേരള ബീഡി ചുമട്ട് തൊഴിലാളി ക്ഷേമ ബോർഡിൽ നിന്നും പെൻഷൻ കൈപ്പറ്റുന്ന മസ്റ്റർ ചെയ്തിട്ടില്ലാത്ത ഗുണഭോക്താക്കൾക്ക് സൗജന്യമായി അക്ഷയ കേന്ദ്രങ്ങൾ മുഖേന ബയോമെട്രിക് മസ്റ്ററിങ് നടത്താൻ അവസരം. 2019 ഡിസംബർ 31 വരെയുള്ള പെൻഷൻ കൈപ്പറ്റിയ മസ്റ്ററിങ് നടത്താത്തവർക്ക് ഫെബ്രുവരി ഒന്ന് മുതൽ 20 വരെ മസ്റ്റർ ചെയ്യാവുന്നതാണ്. ഫോൺ: 0497 2706133.

ദർഘാസ്

കല്ല്യാശ്ശേരി അഡീഷണൽ ഐസിഡിഎസ് പരിധിയിലുള്ള 110 അങ്കണവാടികളിലേക്ക് കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിനും ഫോമുകൾ, രജിസ്റ്ററുകൾ എന്നിവ പ്രിന്റ് ചെയ്യുന്നതിനും ദർഘാസ് ക്ഷണിച്ചു.  ഫെബ്രുവരി ഏഴിന് ഉച്ചക്ക് രണ്ട് മണി വരെ ടെണ്ടർ സ്വീകരിക്കും.  ഫോൺ: 0497 2930190.

വൈദ്യുതി മുടങ്ങും

പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ രാജിബ്രിക്കേറ്റ്, കടാംകുന്ന്, കോളിമുക്ക്, ചന്ദ്രവയൽ, ഈങ്കുളം, മുണ്ടർകനം എന്നീ ഭാഗങ്ങളിൽ ജനുവരി 21 വെള്ളി രാവിലെ എട്ട് മുതൽ  വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
മാതമംഗലം ഇലക്ട്രിക്കൽ സെക്ഷനിലെ എടോളി, സുവിശേഷപുരം, വട്ടയാട് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ജനുവരി 21 വെള്ളി രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ചൊവ്വ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ മാതൃഭൂമി, പെരിക്കാട്, കിത്താപുരം, ഡി ടെക്ക്, കാപ്പാട്, ശരവണമിൽ, സി പി സ്റ്റോർ, മുണ്ടേരി പീടിക എന്നീ ഭാഗങ്ങളിൽ ജനുവരി 21 വെള്ളി രാവിലെ ഒമ്പത് മുതൽ  വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
മാതമംഗലം ഇലക്ട്രിക്കൽ സെക്ഷനിലെ എടോളി, സുവിശേഷപുരം, വട്ടയാട് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ജനുവരി 21 വെള്ളി രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെയും ആലക്കാട് വലി പള്ളി, ഊരടി, ഏഴും വയൽ എന്നീ ട്രാൻസ്‌ഫോമർ പരിധിയിൽ രാവിലെ ഒമ്പത് മുതൽ  വൈകിട്ട് രണ്ട് മണി വരെയും വൈദ്യുതി മുടങ്ങും.
ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ കണ്ണൻചാൽ, സിഎച്ച്എം, വാരം, കെഎസ് ഡിസ്റ്റില്ലറി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ജനുവരി 21 വെള്ളി രാവിലെ ഏഴ് മുതൽ 12 മണി വരെയും ചതുരക്കിണർ, ഐഎംടി, മറിയം ടവർ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽരാവിലെ 10 മുതൽ ഉച്ചക്ക് രണ്ട് മണി വരെയും വലിയന്നൂർ, കാനനൂർ ഹാന്റ്‌ലൂം, കാമറിൻ, സൂര്യ ഒന്ന്, സൂര്യ രണ്ട്, നവഭാരത് കളരി, വലിയകുണ്ട് കോളനി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഉച്ചക്ക് 12 മുതൽ രണ്ട് മണി വരെയും പുറത്തീൽ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ എട്ട് മുതൽ ഉച്ചക്ക് രണ്ട് മണി വരെയും വൈദ്യുതി മുടങ്ങും.    
കൊളച്ചേരി ഇലക്ട്രിക്കൽ സെക്ഷനിലെ വൈദ്യർകണ്ടി, ഈശാനമംഗലം, ചേലേരിമുക്ക്, മുണ്ടേരിക്കടവ്, കയ്യൻകോട്, നൂഞ്ഞേരി, കരയാപ്പ് സ്‌കൂൾ എന്നീ ട്രാൻസ്‌ഫോമർ പരിധിയിൽ ജനുവരി 21 വെള്ളി രാവിലെ ഒമ്പത് മുതൽ  വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
തലശ്ശേരി സൗത്ത് ഇലക്ട്രിക്കൽ സെക്ഷനിലെ ചിങ്ങൻമുക്ക്,  ഇൻഡസ് ടവർ, ഇളയടത്തുമുക്ക്, വയൽപീടിക എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ജനുവരി 21 വെള്ളി രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ബർണ്ണശ്ശേരി ഇലക്ട്രിക്കൽ സെക്ഷനിലെ ബർണശ്ശേരി, മിൽ റോഡ്, ഡിഎസ്‌സി എന്നീ ഭാഗങ്ങളിൽ ജനുവരി 21 വെള്ളി രാവിലെ ഒമ്പത് മണി മുതൽ  വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
അഴീക്കോട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ഓലാടതാഴ മുതൽ മൂന്നുനിരത്ത് ചർച്ച് വരെയും ഉപ്പായിച്ചാൽ ഭാഗങ്ങളിലും ജനുവരി 21 വെള്ളി രാവിലെ 10 മണി മുതൽ  വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

കൈത്തറി ബോധവത്കരണ പരിപാടി മാറ്റി

ജനുവരി 21ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്താനിരുന്ന കേന്ദ്ര കൈത്തറി മന്ത്രാലയത്തിന്റെയും ടെക്സ്റ്റൈൽ കമ്മിറ്റിയുടെയും നേതൃത്വത്തിലുള്ള ക്ലസ്റ്റർ തല ബോധവൽകരണ പരിപാടി കൊവിഡ് പശ്ചാത്തലത്തിൽ മാറ്റിയതായി ക്വാളിറ്റി അഷ്വറൻസ് ഓഫീസർ അറിയിച്ചു.

പട്ടയ കേസുകളുടെ വിചാരണ മാറ്റി

ജനുവരി 21ന് കൂത്തുപറമ്പ് ലാന്റ് ട്രിബ്യൂണൽ ഓഫീസിൽ നടത്താൻ നിശ്ചയിച്ചിരുന്ന പട്ടയകേസുകളുടെ വിചാരണ ജനുവരി 31ലേക്ക് മാറ്റിയതായി കൂത്തുപറമ്പ് ലാന്റ് ട്രിബ്യൂണൽ സ്‌പെഷ്യൽ തഹസിൽദാർ അറിയിച്ചു.

date