'എന്റെ ഭാരതം എന്റെ ദേശീയ പതാക' പോസ്റ്റർ പ്രദർശനം നടത്തി
'കണ്ണൂർ കാലത്തിനൊപ്പം' സംഘടിപ്പിച്ച ആസാദി കാ അമൃത് മഹോത്സവം പരിപാടിയുടെ ഭാഗമായി സ്‌കൂൾ വിദ്യാർഥികൾ തയ്യാറാക്കിയ 'എന്റെ ഭാരതം എന്റെ ദേശീയ പതാക' പോസ്റ്റർ പ്രദർശനവും ദേശീയ പതാക കൈമാറലും കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽ രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ ഉദ്ഘാടനം ചെയ്തു. ദേശീയ പതാകയെ പറ്റിയുള്ള അവബോധം എല്ലാവരിലും ഉണ്ടാകണമെന്നും രാജ്യത്തിന്റെ വീരോചിത കഥകൾ യുവതലമുറ അറിയണമെന്നില്ലെന്നും ദേശീയത യുവ തലമുറയുടെ ആത്മാവേശമായി സൂക്ഷിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. പുതുതലമുറയിൽ ദേശാഭിമാനം കുറയുന്നത് അപകടമാണെന്നും നാനാത്വത്തിൽ ഏകത്വം എന്ന ആർഷ ഭാരത സംസ്‌ക്കാരമാണ് നമ്മുടെ മൂലധന നിക്ഷേപമെന്നും അത് സൂക്ഷിക്കാൻ കഴിയണമെന്നും എം.എൽ.എ പറഞ്ഞു. ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ അധ്യക്ഷനായി.
ശൗര്യചക്ര പി വി മനീഷ് ദേശീയോദ്ഗ്രഥന സന്ദേശം നൽകി. കണ്ണൂർ നിയോജക മണ്ഡലം വികസന സമിതി കൺവീനർ കെ പി സുധാകരൻ പരിപാടി വിശദീകരിച്ചു. കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ എൻ ഉഷ, വിദ്യാഭ്യാസ സമിതി കൺവീനർ എൻ ടി സുധീന്ദ്രൻ, കണ്ണൂർ ഡി ഡി ഇ മനോജ് മണിയൂർ, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ ഓർഡിനേറ്റർ പി വി പ്രദീപൻ മാസ്റ്റർ, കണ്ണൂർ എസ്എസ്എ ഡിപിസി ഇ സി വിനോദ് മാസ്റ്റർ, കണ്ണൂർ എഇഒ കെ പ്രദീപ് കുമാർ, സി ജയചന്ദ്രൻ (കണ്ണൂർ ദിശ), കെ ബാലകൃഷ്ണൻ, കെ പി പ്രശാന്തൻ, രാകേഷ് മന്ദമ്പേത്ത്, കെ കെ രജിത്, ഡോ. ജോസഫ് തോമസ്, മഹമൂദ് പറക്കാട്, രതീഷ് ചിറക്കൽ, കണ്ണൂർ നോർത്ത് ബിപിസി കെ സി സുധീർ മാസ്റ്റർ എന്നിവർ സംസാരിച്ചു.
- Log in to post comments