Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 21-01-2022

മോണ്ടിസോറി ടീച്ചർ ട്രെയിനിങ്ങിന് അപേക്ഷ ക്ഷണിച്ചു

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന് കീഴിൽ പ്രവർത്തിക്കുന്ന എസ് ആർ സി കമ്മ്യൂണിറ്റി കോളേജ് ജനുവരി സെഷനിൽ ആരംഭിക്കുന്ന ഒരു വർഷത്തെ മോണ്ടിസോറി ട്രെയിനിങ് ഡിപ്ലോമ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. വിദൂരവിദ്യാഭ്യാസ രീതിയിൽ നടത്തുന്ന കോഴ്‌സിന് കോണ്ടാക്ട് ക്ലാസുകളും ഇന്റേൺഷിപ്പും ടീച്ചിങ് പരിശീലനവും ലഭിക്കും. പ്ലസ്ടു/ഏതെങ്കിലും ടീച്ചർ ട്രെയിനിങ് കോഴ്‌സ്/ഡിപ്ലോമയാണ് യോഗ്യത.  ജനുവരി 31 വരെ അപേക്ഷ സ്വീകരിക്കും. വിശദ വിവരങ്ങൾ www.srccc.in ൽ ലഭിക്കും. സ്റ്റഡി സെൻററുകളുടെ നമ്പർ: കണ്ണൂർ-8606325554, 8606325559, കാഞ്ഞിരോട്-9544171480.

സ്‌കോൾ കേരള: തീയതി നീട്ടി

2020-21 അധ്യയന വർഷത്തെ സ്‌കോൾ കേരള മുഖേനയുള്ള വൊക്കേഷനൽ ഹയർ സെക്കണ്ടറി അഡീഷനൽ മാത്തമാറ്റിക്‌സ് കോഴ്‌സിന്റെ പ്രവേശന തീയതി നീട്ടി. 60 രൂപ പിഴയോടെ ജനുവരി 27 വരെ രജിസ്റ്റർ ചെയ്യാം. ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തിയ ശേഷം അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും രണ്ട് ദിവസത്തിനകം അതത് സ്‌കൂൾ പ്രിൻസിപ്പലിന്റെ സാക്ഷ്യപ്പെടുത്തലോടുകൂടി സംസ്ഥാന ഓഫീസിൽ ലഭ്യമാക്കണം. ഓൺലൈൻ രജിസ്‌ട്രേഷനും മാർഗനിർദേശങ്ങൾക്കും www.scolekerala.org വെബ്‌സൈറ്റ് സന്ദർശിക്കുക.  ഫോൺ: 0471 2342960, 2342271, 234236.

സീറ്റൊഴിവ്

ഡിപ്ലോമ ഇൻ എലിമെന്ററി എജുക്കേഷൻ അധ്യാപക കോഴ്‌സിന് ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. പി എസ് സി അംഗീകരിച്ച കോഴ്‌സിന് 50 ശതമാനം മാർക്കോടെ രണ്ടാംഭാഷ ഹിന്ദിയോടെ പ്ലസ്ടു ഉള്ളവർക്ക് അപേക്ഷിക്കാം.  ഹിന്ദി ബി എ, എം എ എന്നിവയും പരിഗണിക്കും. പ്രായം 17നും 35നും ഇടയിൽ.  പട്ടികജാതി പട്ടികവർഗക്കാർക്ക് അഞ്ച് വർഷവും മറ്റു പിന്നോക്കക്കാർക്ക് മൂന്ന് വർഷവും ഇളവ് ലഭിക്കും.
ഇ ഗ്രാന്റ് വഴി പട്ടികജാതി പട്ടികവർഗക്കാർക്ക് ഫീസ് സൗജന്യം ലഭിക്കും.  അപേക്ഷ ജനുവരി 28നകം പ്രിൻസിപ്പൽ, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂർ, പത്തനംതിട്ട എന്ന വിലാസത്തിൽ ലഭിക്കണം.  ഫോൺ: 0473 4296496, 8547126028.

അംശദായം അടക്കാവുന്ന ബാങ്കുകൾ

കേരള ഷോപ്‌സ് ആന്റ് കമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ സ്ഥാപനങ്ങളും സ്വയംതൊഴിൽ ചെയ്യുന്നവരും ഇനിമുതൽ ബാങ്ക് ഓഫ് ഇന്ത്യയിൽ അംശദായം അടക്കരുതെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. പഞ്ചാബ് നാഷണൽ ബാങ്ക്, ധനലക്ഷ്മി ബാങ്ക്, ഫെഡറൽ  ബാങ്ക് എന്നീ അക്കൗണ്ടുകളിൽ തുക അടക്കാവുന്നതാണ്.  ഫോൺ: 0497 2706806.

ജില്ലാ വോളിബോൾ ചാമ്പ്യൻഷിപ്പ് മാറ്റി

ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കന്ന ജില്ലാ വോളിബോൾ ചാമ്പ്യൻഷിപ്പിൽ ജനുവരി 22, 23 തീയതികളിലെ യൂത്ത് വിഭാഗത്തിന്റെയും 27, 28, 29, 30 തീയതികളിലെ സീനിയർ വിഭാഗത്തിന്റെയും മത്സരങ്ങൾ കൊവിഡ് പശ്ചാത്തലത്തിൽ മാറ്റിയതായി സെക്രട്ടറി അറിയിച്ചു.

ഞായർ വൈദ്യുതി മുടങ്ങും 

110 കെവി അഴീക്കോട് സബ്സ്റ്റേഷനിൽ ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ജനുവരി 23 ഞായർ രാവിലെ ഒമ്പത് മുതൽ  വൈകിട്ട് അഞ്ച് മണി വരെ അഴീക്കോട് സബ്സ്റ്റേഷൻ, 33 കെവി കണ്ണൂർ ടൗൺ സബ്സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്നുള്ള വൈദ്യുതി വിതരണം മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.
മാങ്ങാട് 110 കെവി സബ്‌സ്റ്റേഷൻ പരിധിയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ജനുവരി 23 ഞായർ രാവിലെ ഒമ്പത് മുതൽ  വൈകിട്ട് അഞ്ച് മണി വരെ സബ്‌സ്റ്റേഷൻ പരിധിയിൽ നിന്നുള്ള വൈദ്യുതി വിതരണം മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

മൃഗപരിപാലനത്തിന് കിസാൻ ക്രെഡിറ്റ് കാർഡ് ആനുകൂല്യം

മൃഗസംരക്ഷണ മേഖലയിലെ കർഷകർക്ക് ബാങ്ക് വായ്പകളിൽ പലിശ ഇളവ് ലഭിക്കുന്ന പദ്ധതിയായ കിസാൻ ക്രെഡിറ്റ് കാർഡ് ആനുകൂല്യം ലഭിക്കുന്നതിന് അപേക്ഷിക്കാം. അപേക്ഷാ ഫോറം വിതരണം ചെയ്യുന്നതും സ്വീകരിക്കുന്നതും മൃഗാശുപത്രികളിൽ.  ഫോൺ: 0497 2700267.

കെൽട്രോണിൽ ടെലിവിഷൻ ജേണലിസത്തിന് അപേക്ഷിക്കാം

പി.ജി ഡിപ്ലോമ ഇൻ ടെലിവിഷൻ ജേണലിസം കോഴ്‌സിലേക്ക്  കെൽട്രോൺ അപേക്ഷ ക്ഷണിച്ചു. മാധ്യമ സ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പ്, പ്ലേസ്‌മെന്റ് സഹായം എന്നിവ നിബന്ധനകൾക്ക് വിധേയമായി ലഭിക്കും. പ്രിന്റ് മീഡിയ  ജേണലിസം, സോഷ്യൽ മീഡിയ ജേണലിസം, മൊബൈൽ ജേണലിസം, ആങ്കറിങ് എന്നിവയിലും പരിശീലനം ലഭിക്കും. ഏതെങ്കിലും ബിരുദം നേടിയവർക്കും അവസാന വർഷ ബിരുദ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.  അപേക്ഷ ജനുവരി 31നകം കെൽട്രോൺ നോളേജ് സെന്റർ, മൂന്നാംനില, അംബേദ്ക്കർ ബിൽഡിങ്, റെയിൽവെ സ്റ്റേഷൻ ലിങ്ക് റോഡ്, കോഴിക്കോട് 673 002 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 954495 8182, 813796 9292.

ഫിഷറീസ് പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു

ഫിഷറീസ് വകുപ്പ് മുഖേന നടപ്പാക്കുന്ന പ്രധാനമന്ത്രി മത്സ്യ സമ്പദ്‌യോജന പ്രകാരം ഓരുജല മത്സ്യക്കൃഷി യൂനിറ്റുകൾ, അലങ്കാര മത്സ്യകൃഷി യൂനിറ്റുകൾ, ഇന്റഗ്രേറ്റഡ് ഓർണമെന്റൽ യൂനിറ്റ്, ബയോഫ്‌ളോക്ക് മത്സ്യകൃഷി യൂനിറ്റ്, റീസർക്കുലേറ്ററി അക്വാകൾച്ചർ സിസ്റ്റം, ഓരുജല കൂടുകൃഷി എന്നീ ഘടക പദ്ധതികളിലേക്ക് ജില്ലയിലെ എല്ലാ വിഭാഗം ഗുണഭോക്താക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താൽപര്യമുളളവർ മാപ്പിളബേ ഫിഷറീസ് കോംപ്ലക്‌സിലുളള ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, മത്സ്യകർഷക വികസന ഏജൻസി, മാടായി, അഴീക്കോട്, തലശ്ശേരി, കണ്ണൂർ മത്സ്യഭവനുകൾ എന്നിവയുമായി ബന്ധപ്പെട്ട് അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 31. ഫോൺ: 0497 2732340, 0497 2731081.

ഗതാഗതം നിരോധിച്ചു

തലശ്ശേരി കോടിയേരി റോഡിൽ കണ്ണിച്ചിറ മുതൽ ഈങ്ങയിൽ പീടിക വരെ ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാൽ ജനുവരി 24 മുതൽ 31 വരെ ഇതുവഴി വാഹനഗതാഗതം നിരോധിച്ചു. പാനൂർ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ പന്തക്കൽ  നിന്ന് മൂലക്കടവ്-കോപ്പാലം-മൂഴിക്കര-കുട്ടിമാക്കൂൽ-മഞ്ഞോടി വഴി തലശ്ശേരിയിലേക്കും തലശ്ശേരിയിൽ നിന്ന് പോകുന്ന വാഹനങ്ങൾ മഞ്ഞോടി-കുട്ടിമാക്കൂൽ-മൂഴിക്കര-കോപ്പാലം-മൂലക്കടവ്  വഴി പാനൂരിലേക്കും പോകണമെന്ന് പൊതുമരാമത്ത് റോഡ്‌സ് ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
തലശ്ശേരി-ഇരിക്കൂർ റോഡിൽ ചാലോടിനടുത്ത് കിഫ്ബി നിർമാണ പ്രവൃത്തി നടക്കുന്നതിനാൽ ഈ റോഡ് വഴിയുള്ള വാഹനഗതാഗതം ജനുവരി 24 മുതൽ ഫെബ്രുവരി ഏഴ് വരെ നിരോധിച്ചു. വാഹനങ്ങൾ ഉചിതമായ മറ്റു റോഡുകൾ വഴി പോകേണ്ടതാണെന്ന് പൊതുമരാമത്ത് റോഡ്‌സ് ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു

ദർഘാസ്

പയ്യന്നൂർ അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള 134 അങ്കണവാടികളിലേക്ക് കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിനും ഫോമുകൾ, രജിസ്റ്ററുകൾ എന്നിവ പ്രിന്റ് ചെയ്യുന്നതിനും ദർഘാസ് ക്ഷണിച്ചു.  ഫെബ്രുവരി നാലിന് ഉച്ചക്ക് ഒരു മണി വരെ ടെണ്ടർ സ്വീകരിക്കും.  ഫോൺ: 04985 236166.
തളിപ്പറമ്പ അഡീഷണൽ ഒന്ന് ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള 95 അങ്കണവാടികളിലേക്ക് കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിനും ഫോമുകൾ, രജിസ്റ്ററുകൾ എന്നിവ പ്രിന്റ് ചെയ്യുന്നതിനും ദർഘാസ് ക്ഷണിച്ചു.  ഫെബ്രുവരി ഏഴിന് ഉച്ചക്ക് ഒരു മണി വരെ ടെണ്ടർ സ്വീകരിക്കും.  ഫോൺ: 0460 2201130.

ടെണ്ടർ

ജില്ല പഞ്ചായത്തിന്റെ 2021-22 വാർഷിക പദ്ധതിയിലെ ബാലസൗഹൃദ ജില്ല പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ തെരഞ്ഞെടുത്ത 40 ഗവ. സ്‌കൂളുകളിൽ  ബോർഡുകൾ നിർമ്മിച്ച് സ്ഥാപിച്ചു നൽകുന്നതിന് വ്യക്തികൾ, സ്ഥാപനങ്ങൾ തുടങ്ങിയവരിൽ നിന്നും ടെണ്ടർ ക്ഷണിച്ചു.  ജനുവരി 31ന് ഉച്ചക്ക് ഒരു മണി വരെ ടെണ്ടർ സ്വീകരിക്കും.  ഫോൺ: 0497 2700708.

വൈദ്യുതി മുടങ്ങും

പള്ളിക്കുന്ന് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കുഞ്ഞിപ്പള്ളി, ബത്തക്കപ്പാലം, ശാദുലിപ്പള്ളി, തക്വാപ്പള്ളി എന്നീ ഭാഗങ്ങളിൽ ജനുവരി 22 ശനി രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
കൊളച്ചേരി ഇലക്ട്രിക്കൽ സെക്ഷനിലെ എ പി സ്റ്റോർ പള്ളിപ്പറമ്പ് , കാവുംചാൽ, കോടിപൊയിൽ, പള്ളിപ്പറമ്പ്, സദ്ദാംമുക്ക്, മുബാറക് റോഡ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ജനുവരി 22 ശനി രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
കോടിയേരി ഇലക്ട്രിക്കൽ സെക്ഷനിലെ പപ്പൻ പീടിക, ഉക്കണ്ടൻ പീടിക, ഒമാൻ കോംപ്ലക്‌സ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ജനുവരി 22 ശനി രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
കൊളച്ചേരി ഇലക്ട്രിക്കൽ സെക്ഷനിലെ കാനന്നൂർ ഹാൻഡ്ലൂം, കാറിൻ, സൂര്യ ഒന്ന്, സൂര്യ രണ്ട്, നവഭാരത് കളരി, വലിയകുണ്ട് കോളനി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ജനുവരി 22 ശനി രാവിലെ ഏഴ് മുതൽ ഒമ്പത് മണി വരെയും മതുക്കോത്ത്, പാട്യം റോഡ്, വട്ടപ്പൊയിൽ, വട്ടപ്പൊയിൽ ദിനേശ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് 12 മണി വരെയും വാണിയഞ്ചാൽ, പുന്നക്കാമൂല, കൊങ്ങണാംകോട് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ  ഉച്ചക്ക് 12 മണി മുതൽ രണ്ട് വരെയും പുറത്തീൽ  ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ എട്ട് മുതൽ 10 മണി വരെയും കനാൽ പാലം ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 10 മുതൽ  മൂന്ന് മണി വരെയും വൈദ്യുതി മുടങ്ങും.
തയ്യിൽ ഇലക്ട്രിക്കൽ സെക്ഷനിലെ കനോത്ത് കാവ്, വട്ടകുളം, ക്ലാസിക് കമ്പനി, വെസ്റ്റേൺ, കുട്ടമൈതാനം, തോട്ടട വെസ്റ്റ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ജനുവരി 22 ശനി രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് ണി വരെ വൈദ്യുതി മുടങ്ങും.
 

ലേലം മാറ്റി

കോടതി കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തി  ചെയ്ത കോട്ടയം അംശം കിണവക്കൽ ദേശത്ത് റി സ 73/3എയിൽ പെട്ട 0.0496 ഹെക്ടർ വസ്തുവിന്റെ ജനുവരി 24ന് നടത്താനിരുന്ന ലേലം മാറ്റിയതായി തലശ്ശേരി ആർ ആർ തഹസിൽദാർ അറിയിച്ചു

date