Skip to main content

ആരോഗ്യജാലകം പ്രഥമശുശ്രൂഷാ കേന്ദ്രം പ്രവര്‍ത്തനം തുടങ്ങി

 

ആരോഗ്യകേരളത്തിന്റെയും പത്തനംതിട്ട നഗരസഭയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ പൊതുജനങ്ങള്‍ക്ക് സൗജന്യ അടിയന്തിര പ്രഥമശുശ്രൂഷ ലഭ്യമാക്കുന്ന ആരോഗ്യജാലകം പ്രഥമശുശ്രൂഷാ കേന്ദ്രം ഹാജി സി. മീരാസാഹിബ് പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ പ്രവര്‍ത്തനം തുടങ്ങി. യാത്രക്കാര്‍ അപകടത്തില്‍ പെടുകയോ, ദേഹാസ്വാസ്ഥ്യം ഉണ്ടാകുകയോ ചെയ്യുന്ന സാഹചര്യത്തില്‍ പ്രഥമശുശ്രൂഷ നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനു പുറമേ ജീവിതശൈലീ രോഗ നിര്‍ണയം, ശ്വാസതടസത്തിന് നെബുലൈസേഷന്‍, മുലയൂട്ടുന്നതിനുള്ള സൗകര്യം, ആരോഗ്യസംബന്ധമായ കൗണ്‍സലിംഗ്, ബിഎംഐ നിര്‍ണയം എന്നിവയും ഈ കേന്ദ്രത്തിലൂടെ ലഭ്യമാകും. രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം നാലുവരെ ആരോഗ്യജാലകം സേവനം ലഭ്യമാകും. 

പത്തനംതിട്ട നഗരസഭ ആരോഗ്യസ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ സിന്ധു അനില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍. ഷീജ അധ്യക്ഷത വഹിച്ചു. നഗരസഭ പ്രതിപക്ഷ നേതാവ് പി.കെ. അനീഷ്, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എബി സുഷന്‍, നഗരപ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ബി. ദിവ്യ, ഡെപ്യുട്ടി മാസ് മീഡിയ ഓഫീസര്‍മാരായ റ്റി.കെ. അശോക് കുമാര്‍, എ. സുനില്‍ കുമാര്‍, ദേശീയ നഗര ആരോഗ്യ ദൗത്യം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജ്യോതി ആനന്ദ് തുടങ്ങിയവര്‍ സംസാരിച്ചു. 

date