Skip to main content

സ്പെഷല്‍ സ്‌കൂള്‍ പാക്കേജ്

ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന സ്പെഷല്‍ സ്‌കൂളുകള്‍ക്കുള്ള പ്രത്യേക പാക്കേജ് 2021-22 വര്‍ഷം മുതല്‍ ഓണ്‍ലൈനായാണ് നടപ്പാക്കുന്നത്. സാമൂഹിക നീതി വകുപ്പില്‍ നിന്നോ പൊതുവിദ്യാഭ്യാസ വകുപ്പില്‍ നിന്നോ രജിസ്ട്രേഷന്‍ ലഭ്യമായിട്ടുള്ള പത്തനംതിട്ട ജില്ലയിലെ സ്പെഷല്‍ സ്‌കൂള്‍ മേധാവികള്‍ http://www.ssportal.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന 2021-22 വര്‍ഷത്തെ പാക്കേജിനായി അപേക്ഷ സമര്‍പ്പിക്കണമെന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.എസ്. ബീനാറാണി അറിയിച്ചു. ഓണ്‍ലൈന്‍ മുഖേന അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജനുവരി 27.

date