Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 25-01-2022

ഫിറ്റ്‌നസ് ട്രെയിനര്‍ ഒഴിവ്
 
കണ്ണൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഫിറ്റ്‌നസ് ട്രെയിനര്‍ ടീച്ചറുടെ ഒഴിവിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു.  മാസ്റ്റര്‍ ഓഫ് ഫിസിക്കല്‍ എജുക്കേഷന്‍ ആണ് യോഗ്യത.   താല്‍പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ജനുവരി 28ന് ഉച്ചക്ക് 2.30ന് സ്‌കൂള്‍ ഓഫീസില്‍ നടത്തുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം.

താല്‍ക്കാലിക നിയമനം

ജില്ലയില്‍  കൊവിഡ് ആശുപത്രികളുടെ സുഗമമായ പ്രവര്‍ത്തനത്തിനായി ഡോക്ടര്‍, സ്റ്റാഫ് നഴ്‌സ് എന്നീ തസ്തികളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.  കൊവിഡ് ബ്രിഗേഡ് ആയി ജോലി ചെയ്തവര്‍ക്ക് മുന്‍ഗണന.  താല്‍പര്യുള്ള ജില്ലയില്‍ സ്ഥിരതാമസക്കാരായ പി എസ് സി അംഗീകരിച്ച യോഗ്യതയുള്ള ഉദേ്യാഗാര്‍ഥികള്‍ ജനുവരി 27ന് രാവിലെ 10 മണിക്ക് യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, കൊവിഡ് ബ്രിഗേഡ് സര്‍ട്ടിഫിക്കറ്റ്, ബയോഡാറ്റ, ആധാര്‍ കാര്‍ഡ് എന്നിവയുടെ അസ്സലും പകര്‍പ്പും സഹിതം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) അഭിമുഖത്തിന് ഹാജരാകണം.  ഫോണ്‍: 0497 2700709.

സംസ്‌കൃതഭാഷ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്
അപേക്ഷ ക്ഷണിച്ചു

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്ആര്‍സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന  സംസ്‌കൃതഭാഷ സര്‍ട്ടഫിക്കറ്റ്  കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ആറുമാസമാണ് കോഴ്‌സിന്റെ കാലാവധി. ശനി/ ഞായര്‍/പൊതു അവധി ദിവസങ്ങളിലാണ് കോണ്ടാക്ട് ക്ലാസ്സുകള്‍. വിശദാംശങ്ങള്‍ www.srccc.in ല്‍ ലഭിക്കും.
18 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 10.  താല്‍പര്യമുള്ളവര്‍ കെ വി കുഞ്ഞിരാമന്‍ മാസ്റ്റര്‍ സ്മാരക സംസ്‌കൃത വിദ്യാലയം, ചെക്യാട്ട് കാവ്, മയ്യില്‍, കണ്ണൂര്‍ 670602 എന്ന വിലാസത്തില്‍ ബന്ധപ്പെടുക. ഫോണ്‍: 9495789470.

ഒമൈക്രോണ്‍... ജാഗ്രതയോടെ പ്രതിരോധം

കൊവിഡ് മൂന്നാം തരംഗത്തിന്റെ തീവ്രതയെ നേരിടാനായി ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രതേ്യക അവബോധന പരിപാടി സംഘടിപ്പിക്കുന്നു.  കൊവിഡ് ബാധിതരുടെ ഗൃഹ പരിചരണം, വയോജന സംരക്ഷണവും പരിപാലനവും, കൊവിഡ് കാലത്തെ കുട്ടികളുടെ പരിചരണം, സര്‍ക്കാര്‍ കൊവിഡ് പ്രതിരോധത്തിനായി ഏര്‍പ്പെടുത്തിയിരിക്കുന്ന വിവിധ കൊവിഡ് പ്രതിരോധ/ ചികിത്സാ സംവിധാനങ്ങള്‍ എന്നിവയെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് അറിവ് ലഭിക്കുന്ന തരത്തില്‍ ഓണ്‍ലൈനായാണ് സെഷനുകള്‍ ക്രമീകരിച്ചിരിക്കുന്നത്.  പരിപാടി ജനുവരി 26 ബുധന്‍ വൈകിട്ട് മൂന്ന് മണിക്ക് പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനായി യൂട്യൂബിലൂടെയും മറ്റു സാമൂഹിക മാധ്യമങ്ങളിലൂടെയും കാണാവുന്നതാണ്.  അവസരം പൊതുജനങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ നാരായണ നായ്ക് അറിയിച്ചു.
വയോജന സംരക്ഷണം/ പരിചരണം - ഡോ. ബിപിന്‍ ഗോപാല്‍, സ്റ്റേററ് നോഡല്‍ ഓഫീസര്‍ (ജീവിതശൈലീ രോഗ നിയന്ത്രണ പരിപാടി). ഗൃഹ പരിചരണം - ഡോ. പി എസ് ഇന്ദു,  എച്ച് ഒ ഡി കമ്മ്യൂണിററി മെഡിസിന്‍, മെഡിക്കല്‍ കോളേജ്, കൊല്ലം. കുട്ടികളുടെ പരിചരണം - ഡോ.ഷീജ സുഗുണന്‍, അസോസിയേറ്റ് പ്രൊഫസര്‍ പീഡിയാട്രിക്‌സ്, മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം എന്നിവരാണ് വിഷയാവതരണം നടത്തുന്നത്.
facebbok.com/nhmkerala/facebook.com/keralahealthservices ലൂടെ ഫേസ്ബുക്ക് വഴിയും youtube.com/c/keralaHealthOnlineTraining ലൂടെ യുട്യൂബ് വഴിയും ലഭ്യമാണ്.

പത്താംതരം, പ്ലസ്ടു തുല്യതാ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷന്‍ കേന്ദ്രത്തില്‍ 2021-23 വര്‍ഷത്തെ പത്താംതരം, പ്ലസ്ടു തുല്യതാ കോഴ്‌സിന്റെ പുതിയ രജിസ്‌ട്രേഷന്‍ ആരംഭിച്ചു.  17 വയസ് പൂര്‍ത്തിയായ ഏഴാംതരം വിജയിച്ചവര്‍ക്ക് പത്താംതരം തുല്യതാ കോഴ്‌സിനും 22 വയസ് പൂര്‍ത്തിയായ പത്താംതരം വിജയിച്ചവര്‍ക്ക് ഹയര്‍ സെക്കണ്ടറി തുല്യതാ കോഴ്‌സിനും പഠനം നടത്താം.  ഫെബ്രുവരി ഒന്ന് മുതല്‍ മാര്‍ച്ച് 31 വരെ രജിസ്റ്റര്‍ ചെയ്യാം.  പത്താംതരം തുല്യതാ കോഴ്‌സിന് 1850 രൂപയും ഹയര്‍ സെക്കണ്ടറിക്ക് 2500 രൂപയുമാണ് ഫീസ്.  കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ എസ് സി/എസ് ടി/ ഭിന്നേശഷി പഠിതാക്കള്‍ക്ക് ഫീസ് സൗജന്യം ലഭിക്കും.  ഫോണ്‍: 9495365907.

ക്വട്ടേഷന്‍

കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ് കോളേജിലെ സാര്‍ജന്റ് റൂമില്‍ എല്‍ഇഡി ടിവി സ്ഥാപിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  ഫെബ്രുവരി ഏഴിന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷന്‍ സ്വീകരിക്കും.
ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങ് വിദ്യാര്‍ഥികള്‍ക്ക് ടൈനി എഫ്പിജിഎഎസ് വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  ജനുവരി 28ന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷന്‍ സ്വീകരിക്കും.  ഫോണ്‍: 0497 2780226.

പ്രമുഖ സ്ഥാപനങ്ങളില്‍ ഒഴിവുകളിലേക്ക് അഭിമുഖം

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ജനുവരി 28 വെള്ളി രാവിലെ 10 മണി മുതല്‍ ഒരു മണി വരെ അഭിമുഖം നടത്തും.
മാസ്റ്റര്‍ ടെക്‌നിഷ്യന്‍, സെയില്‍സ് കണ്‍സല്‍ട്ടന്റ്, ഡയഗ്‌നോസ്റ്റിക് ടെക്‌നിഷ്യന്‍, സ്‌പെയര്‍ പാര്‍ട്‌സ് അസിസ്റ്റന്റ്, എഎസ്പി ഡോട്ട് നെറ്റ് ഡെവലപ്പര്‍, ആന്‍ഡ്രോയിഡ് ഡെവലപ്പര്‍, ഇന്‍ഷുറന്‍സ് മാനേജര്‍, ടെലി കോളര്‍, ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍ എന്നീ തസ്തികകളിലാണ് ഒഴിവുകള്‍.
യോഗ്യത: ഡിഗ്രി/ ഡിപ്ലോമ/  ഐ ടി ഐ മെക്കാനിക്കല്‍, ഏതെങ്കിലും വിഷയത്തിലുള്ള ഡിഗ്രി, പ്ലസ്ടു, ഐ ടി/ എംസിഎ/ ബിസിഎ/ ബിഎസ്‌സി/ എംഎസ്‌സി/ ബിടെക്ക്/ എംടെക്ക് കമ്പ്യൂട്ടര്‍ സയന്‍സ്.
താല്‍പര്യമുള്ള യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂവിനു പങ്കെടുക്കാം.  നിലവില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കും രജിസ്‌ട്രേഷന്‍ സ്ലിപ് ഹാജരാക്കി  ഇന്റര്‍വ്യൂവിന് പങ്കെടുക്കാവുന്നതാണ്.  ഫോണ്‍: 0497  2707610, 6282942066.

വൈദ്യുതി മുടങ്ങും

ധര്‍മ്മശാല ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മാങ്ങാട് രജിസ്ട്രാര്‍ ഓഫീസ്, മവ്വാടി വയല്‍, ജെം സ്‌കൂള്‍ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജനുവരി 26 ബുധന്‍രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

 

date