Post Category
കോഴിക്കോട് ഗവ. ലോ കോളേജില്‍ ഒഴിവുള്ള സീറ്റുകളില്‍ അപേക്ഷിക്കാം
കോഴിക്കോട് ഗവണ്‍മെന്റ് ലോ കോളേജില്‍ പഞ്ചവത്സര ബി.ബി.എ, എല്‍.എല്‍.ബി (ഓണേഴ്‌സ്) / ത്രിവത്സര എല്‍.എല്‍.ബി (യൂണിറ്ററി) കോഴ്‌സുകളിലെ രണ്ടാം സെമസ്റ്ററിലും അതിനു മുകളിലുള്ള വിവിധ ക്ലാസുകളിലും ഒഴിവുള്ള സീറ്റുകളില്‍ ഇടയ്ക്ക് പഠനം നടത്തിയവര്‍ക്ക് പുന:പ്രവേശനത്തിനും തൃശൂര്‍ ഗവ. ലോകോളേജില്‍ പഠിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് കോളേജ് മാറ്റത്തിനും അപേക്ഷിക്കാം. ജൂലൈ ഏഴിന് മൂന്ന് മണി വരെ അപേക്ഷിക്കാം. അപേക്ഷാഫാറവും മറ്റു വിവരങ്ങളും കോളേജ് ലൈബ്രറിയില്‍ നിന്ന് ലഭിക്കും.
പി.എന്‍.എക്‌സ്.2687/18
date
- Log in to post comments