Post Category
തദ്ദേശ സ്ഥാപനങ്ങളുടെ ഉപപദ്ധതിക്ക് അംഗീകാരം നൽകി
ജില്ലാ ആസൂത്രണ സമിതി യോഗം 5 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2022-23 വർഷത്തെ പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഗ്രാന്റ് ഉപപദ്ധതിക്ക് അംഗീകാരം നൽകി.
കണ്ണൂർ ജില്ലാപഞ്ചായത്ത്, കുഞ്ഞിമംഗലം, ചെറുപുഴ, പെരളശ്ശേരി, തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്തുകൾ എന്നിവയുടെ ഉപപദ്ധതിക്കാണ് അംഗീകാരം. 2022-23 വർഷത്തെ പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഗ്രാന്റ് ഉപ പദ്ധതിക്ക് അംഗീകാരം നേടുന്ന സംസ്ഥാനത്തെ ആദ്യത്തെ ജില്ലാ പഞ്ചായത്താണ് കണ്ണൂർ ജില്ലാപഞ്ചായത്ത്.
കൂടാതെ, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത്, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത്, കുഞ്ഞിമംഗലം, ചെറുപുഴ, കരിവെള്ളൂർ-പെരളം, മയ്യിൽ, പയ്യാവൂർ, കടന്നപ്പള്ളി-പാണപ്പുഴ, കുറ്റിയാട്ടൂർ, പെരിങ്ങോം-വയക്കര ഗ്രാമപഞ്ചായത്തുകൾ എന്നീ 10 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2021-22 വാർഷിക പദ്ധതി ഭേദഗതികൾക്കും ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകി.
date
- Log in to post comments