Skip to main content

തദ്ദേശ സ്ഥാപനങ്ങളുടെ ഉപപദ്ധതിക്ക് അംഗീകാരം നല്‍കി

ജില്ലാ ആസൂത്രണ സമിതി യോഗം 5 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2022-23 വര്‍ഷത്തെ പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് ഉപപദ്ധതിക്ക് അംഗീകാരം നല്‍കി.
കണ്ണൂര്‍ ജില്ലാപഞ്ചായത്ത്, കുഞ്ഞിമംഗലം, ചെറുപുഴ, പെരളശ്ശേരി, തൃപ്പങ്ങോട്ടൂര്‍ ഗ്രാമപഞ്ചായത്തുകള്‍ എന്നിവയുടെ ഉപപദ്ധതിക്കാണ് അംഗീകാരം. 2022-23 വര്‍ഷത്തെ പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് ഉപ പദ്ധതിക്ക് അംഗീകാരം നേടുന്ന സംസ്ഥാനത്തെ ആദ്യത്തെ ജില്ലാ പഞ്ചായത്താണ് കണ്ണൂര്‍ ജില്ലാപഞ്ചായത്ത്.
കൂടാതെ, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത്, പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത്, കുഞ്ഞിമംഗലം, ചെറുപുഴ, കരിവെള്ളൂര്‍-പെരളം, മയ്യില്‍, പയ്യാവൂര്‍, കടന്നപ്പള്ളി-പാണപ്പുഴ, കുറ്റിയാട്ടൂര്‍, പെരിങ്ങോം-വയക്കര  ഗ്രാമപഞ്ചായത്തുകള്‍ എന്നീ 10 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2021-22 വാര്‍ഷിക പദ്ധതി ഭേദഗതികള്‍ക്കും ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി.
 

date