Skip to main content

ആള്‍ക്കൂട്ടം തടയാനും കോവിഡ് പ്രോട്ടോക്കോള്‍ ഉറപ്പാക്കാനും പോലീസ്-റവന്യു പരിശോധന

ജില്ലയില്‍ വ്യാപാര സ്ഥാപനങ്ങളിലും ചടങ്ങുകളിലും അനുവദനീയമായതിലും കൂടുതല്‍ ആള്‍ക്കൂട്ടം ഉണ്ടാകുന്നത് തടയാനും കൊവിഡ് പ്രോട്ടോക്കോള്‍ ഉറപ്പാക്കാനും പൊലീസ് പരിശോധനക്ക് പുറമെ ഡെപ്യൂട്ടി തഹസില്‍ദാര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡുകള്‍ ഉണ്ടാക്കാന്‍ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ ഉത്തരവിട്ടു. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ എന്ന നിലയിലാണ് ഉത്തരവ്.
വ്യാപാര സ്ഥാപനങ്ങള്‍, ഷോപ്പിങ്ങ് മാളുകള്‍, ബീച്ച് ഉള്‍പ്പെടേയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവിടങ്ങളിലും വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയിലും പൊതു ഇടങ്ങളിലും അനുവദനീയമായതിലും കൂടുതല്‍ ആളുകള്‍  ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കുകയാണ് ഈ സ്‌ക്വാഡുകളുടെ ചുമതല. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനമുണ്ടായാല്‍ നിയമനുസൃത നടപടികള്‍ കൈക്കൊള്ളാനും അത് അതാത് ദിവസം ജില്ലാ കലക്ടറേറ്റില്‍ റിപ്പോര്‍ട്ട് നല്‍കാനും ഉത്തരവില്‍ നിദേശിച്ചു.

date