കണ്ണൂര്‍ അറിയിപ്പുകള്‍ 24-01-2022
പ്രൊജക്ട് അസിസ്റ്റന്റ് നിയമനം
പേരാവൂർ ബ്ലോക്ക് പഞ്ചായത്തിൽ പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഗ്രാന്റ് വിനിയോഗിച്ചുള്ള പ്രവൃത്തികളുടെ ജിയോടാഗിങ് നടത്തുന്നതിനും ഇ ഗ്രാം സ്വരാജ് പോർട്ടലിൽ ബില്ലുകൾ തയ്യാറാക്കുന്നതിനും സെക്രട്ടറിയെ സഹായിക്കുന്നതിനുമായി പ്രൊജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നതിന് എസ് ടി വിഭാഗത്തിൽപ്പെട്ട ഉദേ്യാഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
സംസ്ഥാന സാങ്കേതിക പരീക്ഷാ കൺട്രോളർ/സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്ന് വർഷത്തെ ഡിപ്ലോമ ഇൻ കമേഴ്‌സ്യൽ പ്രാക്ടീസ്/ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആന്റ് ബിസിനസ് മാനേജ്‌മെന്റ് പാസായിരിക്കണം. അല്ലെങ്കിൽ കേളത്തിലെ സർവകലാശാലകൾ അംഗീകരിച്ച ബിരുദവും ഒരു വർഷത്തിൽ കുറയാതെയുളള അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ പോസ്റ്റ് ഗ്രാജേ്വറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ പാസായിരിക്കണം. പ്രായപരിധി 2022 ജനുവരി ഒന്നിന് 18നും 33നും ഇടയിൽ. ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷ സെക്രട്ടറി, ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, പേരാവൂർ എന്ന വിലാസത്തിൽ ലഭ്യമാക്കണം. അവസാന തീയതി ഫെബ്രുവരി അഞ്ച്. ഫോൺ: 0490 2444416, 2444116.
മാർഷ്യൽ ആർട്‌സ് സർട്ടിഫിക്കറ്റ് കോഴ്‌സ്
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്ആർസി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന മാർഷ്യൽ ആർട്‌സ് ആറു മാസ സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് പത്താംക്ലാസ് പാസായവർക്ക് ജനുവരി 31 വരെ അപേക്ഷിക്കാം. കളരിപ്പയറ്റ്, കുങ്ഫു എന്നിവ പഠനവിഷയമാണ്. ക്ലാസുകൾ അംഗീകൃത പഠനകേന്ദ്രത്തിന്റെ സഹായത്തോടെ നടത്തും.
അപേക്ഷാഫോറവും പ്രോസ്‌പെക്ടസും തിരുവനന്തപുരം നന്ദാവനം പൊലീസ് ക്യാമ്പിന് സമീപമുള്ള എസ്ആർസി ഓഫീസിലും https://srccc.in/download ലും ലഭിക്കും. ഉയർന്ന പ്രായപരിധി ഇല്ല. വിശദാംശങ്ങൾ www.srccc.in ൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ, നന്ദാവനം, വികാസ് ഭവൻ, തിരുവനന്തപുരം 33 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0471 2325101, 2325102, 9447683169.
റീ ക്വട്ടേഷൻ
തലശ്ശേരി ഗവ.ബ്രണ്ണൻ കോളേജിലേക്ക് സ്‌പോർട്‌സ് ജേഴ്‌സികൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ജനുവരി 28ന് വൈകിട്ട് അഞ്ച് മണി വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 0490 2346027.
മരം ലേലം
പയ്യന്നൂർ താലൂക്കിൽ വെള്ളോറ വില്ലേജിൽ മുറിച്ചു മാറ്റിയ കന്നിവാക മരത്തിന്റെ കഷണങ്ങളും വിറകും ഫെബ്രുവരി 28ന് രാവിലെ 11 മണിക്ക് വെള്ളോറ വില്ലേജ് ഓഫീസിൽ ലേലം ചെയ്യും. ഫോൺ: 0460 2300332.
കശുവണ്ടി ലേലം
പയ്യന്നൂർ താലൂക്കിൽ പെരിന്തട്ട വില്ലേജിലെ റി.സ.1/4എ നമ്പറിൽ ഉൾപ്പെട്ട മിച്ചഭൂമിയിലെ കശുമാവുകളിൽ നിന്നും 2022-23 വർഷം കശുവണ്ടി ശേഖരിക്കുന്നതിനുള്ള അവകാശം ഫെബ്രുവരി 15ന് രാവിലെ 11.30ന് പെരിന്തട്ട വില്ലേജ് ഓഫീസിൽ ലേലം ചെയ്യും. ഫോൺ: 0460 2300332.
ഗതാഗതം നിരോധിച്ചു
അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ അമ്പായത്തോട്-പാൽചുരം റോഡ് വഴിയുള്ള വാഹനഗതാഗതം ജനുവരി 26 മുതൽ ഫെബ്രുവരി അഞ്ച് വരെ നിരോധിച്ചതായി കേരള റോഡ് ഫണ്ട് ബോർഡ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. വയനാട്ടിലേക്ക് പോകുന്ന വാഹനങ്ങൾ നെടുംപൊയിൽ ചുരം വഴി പോകേണ്ടതാണ്.
വൈദ്യുതി മുടങ്ങും
കണ്ണൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ താണ, മാണിക്കക്കാവ്, മാണിക്കക്കാവ് സ്‌കൂൾ, ഇഎസ്‌ഐ, വാട്ടർ അതോറിറ്റി, കരുവള്ളി കാവ്, കേൻ പ്രിന്റ് ആയുർവേദ ആശുപത്രി പരിസരം എന്നീ ഭാഗങ്ങളിൽ ജനുവരി 25 ചൊവ്വ രാവിലെ 8.30 മുതൽ 11 മണി വരെ വൈദ്യുതി മുടങ്ങും.
മാതമംഗലം ഇലക്ട്രിക്കൽ സെക്ഷനിലെ കടവനാട് ട്രാൻസ്‌ഫോർമർ പരിധിയിൽ ജനുവരി 25 ചൊവ്വ രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെയും ആലക്കാട് ചെറിയപള്ളി, പൊന്നച്ചേരി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് 5.30 വരെയും വൈദ്യുതി മുടങ്ങും.
പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷനിലെ കൊരമ്പകല്ല്, പോത്താകണ്ടം, നീലിരിങ്ങ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ജനുവരി 25 ചൊവ്വ രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
തലശ്ശേരി സൗത്ത് ഇലക്ട്രിക്കൽ സെക്ഷനിലെ വെള്ളപ്പൊയിൽ, ദാസ് കോട്ടേഴ്സ്, മലാൽ, കൊടക്കളം, കരയിമുക്ക്, എഞ്ചിനീയറിംഗ് കോളേജ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ജനുവരി 25 ചൊവ്വ രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറു മണി വരെ വൈദ്യുതി മുടങ്ങും.
ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ വട്ടപ്പൊയിൽ കനാൽ, ഡയമണ്ട് പെയിന്റ്, കരിയിൽ കാവ്, പന്നിയോട്ട് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ജനുവരി 25 ചൊവ്വ രാവിലെ ഏഴ് മുതൽ ഉച്ചക്ക് രണ്ട് മണി വരെയും വാണിയൻ ചാൽ, പുന്നക്കാമൂല, കൊങ്ങണാംകോട് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഉച്ചക്ക് 12 മുതൽ രണ്ട് മണി വരെയും ആയങ്കി ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ എട്ട് മുതൽ 10 മണി വരെയും വാരംകനാൽ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 10 മുതൽ വൈകിട്ട് മൂന്ന് മണി വരെയും വൈദ്യുതി മുടങ്ങും.
ദേശീയ സമ്മതിദായക ദിനാചരണം; പ്രതിജ്ഞ
ദേശീയ സമ്മതിദായക ദിനാചരണത്തിന്റെ ഭാഗമായി ജനുവരി 25 ചൊവ്വാഴ്ച ജില്ലയിലെ മുഴുവൻ സർക്കാർ ഓഫീസുകളിലും ജീവനക്കാർ ദിന പ്രതിജ്ഞയെടുക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രാവിലെ 11നാണ് പ്രതിജ്ഞയെടുക്കുക. പ്രതിജ്ഞയുടെ വീഡിയോയും ഫോട്ടോയും ജീവനക്കാർ അവരവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ #NVD2022 എന്ന ഹാഷ് ടാഗിൽ പോസ്റ്റ് ചെയ്യണം.
റോഡ് അടച്ചിടും
പയ്യന്നൂർ താലൂക്ക് ആശുപത്രി നിർമാണ പ്രവൃത്തികളുടെ ഭാഗായി അണ്ടർഗ്രൗണ്ട് വാട്ടർ ടാങ്കിന്റെ നിർമാണത്തിനായി ആശുപത്രിയുടെ വടക്ക് ഭാഗത്തുള്ള കോമ്പൗണ്ട് വാളിനോട് ചേർന്ന് മണ്ണ് കുഴിച്ചെടുക്കേണ്ടതിനാൽ മതിൽ ഇടിഞ്ഞുവീഴാൻ സാധ്യതയുണ്ട്. അതിനാൽ, യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ആശുപത്രിയുടെ വടക്ക് ഭാഗത്തുളള മുനിസിപ്പൽ റോഡ് ഏപ്രിൽ 19വരെ അടച്ചിട്ടതായി പയ്യന്നൂർ നഗരസഭ സെക്രട്ടറി അറിയിച്ചു.
ഇന്റർവ്യൂ മാറ്റി
പിലിക്കോട് പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ ജനുവരി 27ന് നടത്താനിരുന്ന ഫാം ഓഫീസർ തസ്തികയിലേക്കുള്ള ഇന്റർവ്യൂ മാറ്റിയതായി അസോസിയേറ്റ് ഡയറക്ടർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഫോൺ: 0467 2260632.
ലേലം
കണ്ണൂർ കൃഷ്ണമേനോൻ മെമ്മോറിയൽ ഗവ. വനിതാ കോളേജ് കാമ്പസിനുള്ളിലെ കെട്ടിടങ്ങൾക്കും ചുറ്റുമതിലിനും ഭീഷണിയായി നിന്നിരുന്ന മുറിച്ചുമാറ്റിയ മരങ്ങൾ ഫെബ്രുവരി ഏഴിന് രാവിലെ 11 മണിക്ക് ഓഫീസ് പരിസരത്ത് ലേലം ചെയ്യും. ഫോൺ: 0497 2746175.
ദർഘാസ്
തലശ്ശേരി ഐ.സി.ഡി.എസ് പരിധിയിലുള്ള 146 അങ്കണവാടികളിലേക്ക് കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിനും ഫോമുകൾ, രജിസ്റ്ററുകൾ എന്നിവ പ്രിന്റ് ചെയ്ത് വിതരണം ചെയ്യുന്നതിനും ദർഘാസ് ക്ഷണിച്ചു. ഫെബ്രുവരി ഏഴിന് ഉച്ചക്ക് രണ്ട് മണി വരെ ടെണ്ടർ സ്വീകരിക്കും. ഫോൺ: 0490 2344488.
എടക്കാട് ഐ.സി.ഡി.എസ് പരിധിയിലുള്ള 111 അങ്കണവാടികളിലേക്ക് കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ദർഘാസ് ക്ഷണിച്ചു. ഫെബ്രുവരി എട്ടിന് ഉച്ചക്ക് ഒരുമണി വരെ ടെണ്ടർ സ്വീകരിക്കും. ഫോൺ: 7012515682.
തലശ്ശേരി അഡീഷണൽ ഐ.സി.ഡി.എസ് പരിധിയിലുള്ള 118 അങ്കണവാടികളിലേക്ക് കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ദർഘാസ് ക്ഷണിച്ചു. ഫെബ്രുവരി ഒമ്പതിന് ഉച്ചക്ക് രണ്ട് മണി വരെ ടെണ്ടർ സ്വീകരിക്കും. ഫോൺ: 0490 2383254.
- Log in to post comments