Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

വിർച്വൽ തൊഴിൽ മേള 21  മുതൽ

കേരള നോളജ് ഇക്കോണമി മിഷൻ വിർച്വൽ തൊഴിൽ മേള ജനുവരി 21 മുതൽ 27 വരെ ഓൺലൈനായി നടക്കും. ഉദ്യോഗാർഥികൾക്ക് knowledgemission.kerala.gov.in വഴി രജിസ്റ്റർ ചെയ്യാം. സൈറ്റിൽ ലോഗിൻ ചെയ്ത് യോഗ്യത, അനുഭവ പരിചയം എന്നിവ ഉൾപ്പെടെ പ്രൊഫൈൽ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയ ശേഷം വിർച്വൽ ജോബ് ഫെയർ തെരഞ്ഞെടുത്ത് പുതുക്കിയ വിവരങ്ങളും റെസ്യുമയും നൽകണം. പ്രൊഫൈലുമായി പൊരുത്തപ്പെടുന്ന ജോലികൾ തൊഴിൽദായകരിൽ നിന്ന് തെരഞ്ഞെടുക്കാം. വിവിധ ജോലികൾക്കുള്ള തീയതിയും സമയവും ഉദ്യോഗാർഥികളെ ഇമെയിൽ വഴി അറിയിക്കും. ഫോൺ: 0471 2737881.

ഗ്രാന്റ് ഇൻ എയ്ഡിന് അപേക്ഷ ക്ഷണിച്ചു

2020-21ലെ ഗ്രാന്റ് ഇൻ എയ്ഡിനായി ജില്ലയിലെ നിലവിൽ അനുമതിയുള്ള ഓർഫനേജ് കൺട്രോൾ ബോർഡിന് കീഴിലും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളിൽനിന്ന് അപേക്ഷ ക്ഷണിച്ചു.  അപേക്ഷയോടൊപ്പം, അപേക്ഷയുടെ പകർപ്പ് സംസ്ഥാന ഓഡിറ്റ് വകുപ്പിന് നൽകിയതിറെ രശീത് വേണം. ജനുവരി 30 വരെ ജില്ലാ വനിത ശിശു വികസന ഓഫീസിൽ അപേക്ഷ സമർപ്പിക്കണം.  ഫോൺ: 0497 2700708.

അറ്റൻഡന്റ് നിയമനം

പിണറായി സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ ഹോസ്പിറ്റൽ അറ്റൻഡന്റ് ഗ്രേഡ് 2 തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. ഗവ. അംഗീകൃത യോഗ്യതയായ ഏഴാം ക്ലാസ് പാസായ താൽപര്യമുള്ള ഉദേ്യാഗാർഥികൾ ജനുവരി 22ന് രാവിലെ 10 മണിക്ക് പിണറായി സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ ഇന്റർവ്യൂവിന് ഹാജരാകണം.

ഓംബുഡ്‌സ്മാൻ സിറ്റിങ്

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾ സ്വീകരിക്കുന്നതിന് ജനുവരി 28 ന് കണ്ണൂർ ജില്ല ഓംബുഡ്‌സ്മാൻ കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ സിറ്റിങ് നടത്തും. രാവിലെ 11 മുതൽ  ഒരു മണി വരെയാണ് സിറ്റിങ്. ഇതുമായി ബന്ധപ്പെട്ട പരാതികൾ പ്രസ്തുത സമയത്ത് ഓംബുഡ്‌സ്മാന് നൽകാം.

പെൻഷൻ അദാലത്ത് മാറ്റി

കള്ളുവ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡ് കണ്ണൂർ ജില്ലാ ഓഫീസിൽ ജനുവരി 28ന് നടത്താൻ നിശ്ചയിച്ചിരുന്ന പെൻഷൻ അദാലത്ത് കൊവിഡ് വ്യാപനം കാരണം മാറ്റിയതായി വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

തീയതി നീട്ടി

കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്കുള്ള 2021-22  അധ്യയന വർഷത്തെ സ്‌കോളർഷിപ്പിന് അപേക്ഷ സ്വീകരിക്കുന്ന തീയതി ജനുവരി 31 വരെ നീട്ടിയതായി വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർ അറിയിച്ചു.

മുൻഗണന പട്ടിക പ്രസിദ്ധീകരിച്ചു

2021-22 അധ്യയന വർഷം ഹൈസ്‌കൂൾ അസിസ്റ്റന്റ് (ഭാഷാ വിഷയങ്ങൾ), ഹൈസ്‌കൂൾ അസിസ്റ്റന്റ് (കോർ വിഷയങ്ങൾ) ആയി  ഉദേ്യാഗക്കയറ്റം ലഭിക്കുന്നതിനുള്ള പ്രൈമറി അധ്യാപകരുടെയും ഫുൾടൈം ജൂനിയർ ലാംഗേ്വജ് അധ്യാപകരായി ഉദേ്യാഗക്കയറ്റം ലഭിക്കുന്നതിനുള്ള പാർട്ട്‌ടൈം അധ്യാപകരുടെയും താൽക്കാലിക മുൻഗണന പട്ടിക                                വിദ്യാഭ്യാസ ഉപഡയറക്ടറുടെ ബ്ലോഗിൽ പ്രസിദ്ധീകരിച്ചു. പരാതികളുണ്ടെങ്കിൽ അതാത് ബന്ധപ്പെട്ട ഉദേ്യാഗസ്ഥൻ മുഖേന ജനുവരി 31നകം ഓഫീസിൽ സമർപ്പിക്കണമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു. ഫോൺ: 0497 2705149.

ലെവൽക്രോസ് അടച്ചിടും

പള്ളിച്ചാൽ-കാവിൻമുനമ്പ് റോഡിലെ കണ്ണപുരം-പഴയങ്ങാടി സ്റ്റേഷനുകൾക്കിടയിലുള്ള 254-ാം നമ്പർ ലെവൽക്രോസ് ജനുവരി 24 രാവിലെ എട്ട് മണി മുതൽ 31ന് വൈകിട്ട് എട്ട് വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടുമെന്ന് അസിസ്റ്റന്റ് ഡിവിഷണൽ എഞ്ചിനീയർ അറിയിച്ചു.

ബയോമെട്രിക് മസ്റ്ററിങ് നടത്താൻ അവസരം

കേരള ബീഡി ചുമട്ട് തൊഴിലാളി ക്ഷേമ ബോർഡിൽ നിന്നും പെൻഷൻ കൈപ്പറ്റുന്ന മസ്റ്റർ ചെയ്തിട്ടില്ലാത്ത ഗുണഭോക്താക്കൾക്ക് സൗജന്യമായി അക്ഷയ കേന്ദ്രങ്ങൾ മുഖേന ബയോമെട്രിക് മസ്റ്ററിങ് നടത്താൻ അവസരം. 2019 ഡിസംബർ 31 വരെയുള്ള പെൻഷൻ കൈപ്പറ്റിയ മസ്റ്ററിങ് നടത്താത്തവർക്ക് ഫെബ്രുവരി ഒന്ന് മുതൽ 20 വരെ മസ്റ്റർ ചെയ്യാവുന്നതാണ്. ഫോൺ: 0497 2706133.

date