Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 31-01-2022

സിറ്റി റോഡ് പദ്ധതി: പൊതുജനങ്ങളുടെ 

വാദം കേൾക്കൽ മാറ്റിവെച്ചു

കണ്ണൂർ സിറ്റി റോഡ് ഇംപ്രൂവ്‌മെൻറ് പദ്ധതിയുടെ കരട് പുനരധിവാസ-പുനഃസ്ഥാപന പാക്കേജുമായി ബന്ധപ്പെട്ട് ഫെബ്രുവരി ഒന്ന്, രണ്ട്, മൂന്ന് തീയ്യതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന പൊതുജനങ്ങളുടെ വാദം കേൾക്കൽ യോഗം മാറ്റി വെച്ചു. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കും.

ഭരണാനുമതി ലഭിച്ചു

അഴീക്കോട് എംഎൽഎയുടെ പ്രതേ്യക വികസന നിധിയിൽ ഉൾപ്പെടുത്തി നാല് ലക്ഷം രൂപ വിനിയോഗിച്ച് കണ്ണൂർ കോർപ്പറേഷൻ വി പി മഹമൂദ് ഹാജി റോഡിൽ നിന്നും കക്കാട് അങ്ങാടി വരെ ഡ്രെയിനേജ് ഉയർത്തി സ്ലാബ് നിർമ്മിക്കുന്നതിന് ജില്ലാ കലക്ടർ ഭരണാനുമതി നൽകി.
4.3 ലക്ഷം രൂപ വിനിയോഗിച്ച് വളപട്ടണം പാലോട്ട് വയൽ ലക്ഷം വീട് കോളനി ഫുട്പാത്ത് മുതൽ മംഗല ആബിൻ വീട് ഭാഗത്തേക്ക് ഡ്രെയിനേജ് ആന്റ് കവറിംഗ് സ്ലാബ് നിർമ്മാണ പ്രവൃത്തിക്കും 2.9 ലക്ഷം രൂപ വിനിയോഗിച്ച് വളപട്ടണം ഗ്രാമപഞ്ചായത്തിലെ ഹൈസ്‌കൂൾ എതിർവശം തങ്ങൾ ഫുട്പാത്ത് കോൺക്രീറ്റ് ആന്റ് കവറിംഗ് സ്ലാബ് നിർമാണ പ്രവൃത്തിക്കും ജില്ലാ കലക്ടർ ഭരണാനുമതി നൽകി.

ലെവൽക്രോസ് അടച്ചിടും

പള്ളിച്ചാൽ-കാവിൻമുനമ്പ് റോഡിൽ കണ്ണപുരം-പഴയങ്ങാടി സ്റ്റേഷനുകൾക്കിടയിലുള്ള 254-ാം നമ്പർ ലെവൽക്രോസ്  ജനുവരി 31ന് രാവിലെ എട്ട് മുതൽ ഫെബ്രുവരി മൂന്നിന് എട്ട് മണി വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടുമെന്ന് സതേൺ റെയിൽവെ അസിസ്റ്റന്റ് ഡിവിഷനൽ എഞ്ചിനിയർ അറിയിച്ചു.

മസ്റ്ററിങ് നടത്തണം

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിലെ പെൻഷൻ ഗുണഭോക്താക്കൾ ഫെബ്രുവരി 20നകം അക്ഷയ കേന്ദ്രങ്ങൾ വഴി ബയോമെട്രിക്ക് മസ്റ്ററിങ് നടത്തണം. മസ്റ്ററിങ് പരാജയപ്പെടുന്നവർ ഫെബ്രുവരി 28നകം ലൈഫ്‌സർട്ടിഫിക്കറ്റ് ഓഫീസിൽ ഹാജരാക്കണം. അല്ലാത്തപക്ഷം പെൻഷൻ അനുവദിക്കില്ലെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.  ഫോൺ: 0497 2705197.  വെബ്‌സൈറ്റ്: kmtwwfb.org.
മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും മത്സ്യത്തൊഴിലാളി/അനുബന്ധതൊഴിലാളി/വിധവ പെൻഷൻ കൈപ്പറ്റിക്കൊണ്ടിരിക്കുന്ന കണ്ണൂർ, കാസർകോട് ജില്ലകളിലെ 2019 ഡിസംബർ 31 വരെയുള്ള പെൻഷൻ ഗുണഭോക്താക്കളിൽ ഇതുവരെ മസ്റ്ററിങ് പൂർത്തീകരിക്കാത്തതിനാൽ പെൻഷൻ മുടങ്ങിപ്പോയവർക്ക് പെൻഷൻ തുടർന്ന് ലഭിക്കുന്നതിനായി ഫെബ്രുവരി 20  വരെ അടുത്തുള്ള അക്ഷയ കേന്ദ്രങ്ങളിൽ നന്നും മസ്റ്ററിങ് നടത്താം.  മസ്റ്ററിങ് പരാജയപ്പെട്ടവർ അതിന്റെ സർട്ടിഫിക്കറ്റും ലൈഫ്‌സർട്ടിഫിക്കറ്റും സഹിതം  ഫെബ്രുവരി  28നകം ബന്ധപ്പെട്ട ഫിഷറീസ് ഓഫീസർക്ക് സമർപ്പിക്കണം.  ഫോൺ: 0497 2734587.

പരാതി പരിഹാര അദാലത്ത്

ജില്ലയിലെ ഇരിട്ടി താലൂക്കിൽ നിലനിൽക്കുന്ന ഭൂപ്രശ്‌നങ്ങളും പട്ടയ പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന്റെ ഭാഗമായി ജനങ്ങളിൽ നിന്ന് പരാതി സ്വീകരിക്കുകയും പരിഹാരം കണ്ടെത്തുന്നതിനുമുള്ള നടപടികൾ സ്വീകരിക്കുന്നതിനുമായി ഫെബ്രുവരി അഞ്ചിന് താലൂക്ക് തലത്തിൽ അദാലത്ത് സംഘടിപ്പിക്കുന്നു. ഭൂപ്രശ്‌നവുമായി ബന്ധപ്പെട്ട പരാതികൾ ഫെബ്രുവരി രണ്ടു വരെ വില്ലേജ് ഓഫീസുകളിൽ സ്വീകരിക്കും. നിശ്ചിത തീയ്യതിക്കകം അപേക്ഷ സമർപ്പിക്കാൻ സാധിക്കാത്തവർക്ക് അദാലത്തിൽ നേരിട്ട് അപേക്ഷ നൽകാനും അവസരമുണ്ടായിരിക്കും.

കമ്പ്യൂട്ടർ കോഴ്‌സുകളിലേക്ക്  അപേക്ഷ ക്ഷണിച്ചു

കെൽട്രോണിന്റെ തളിപ്പറമ്പ് നോളജ് സെന്ററിൽ വിവിധ കമ്പ്യൂട്ടർ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഗ്രാഫിക്‌സ് വെബ് ആന്റ് ഡിജിറ്റൽ ഫിലിം മേക്കിംഗ്, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആന്റ് നെറ്റ്‌വർക്ക് മെയ്ന്റനൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജി, പി.ജി ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ എന്നീ ഡിപ്ലോമ കോഴ്‌സുകളിലേക്കും ഗ്രാഫിക് ഡിസൈനിംഗ്, വെബ് ഡിസൈനിംഗ്, വീഡിയോ ആന്റ് ഓഡിയോ എഡിറ്റിങ്, ടുഡി അനിമേഷൻ, ത്രീഡി അനിമേഷൻ, വേഡ് പ്രോസസിങ് ആന്റ് ഡാറ്റ എൻട്രി തുടങ്ങിയ സർട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത്. താൽപര്യമുള്ളവർ മുൻസിപ്പാലിറ്റി ബസ്റ്റാന്റ് കോംപ്ലക്‌സിലുള്ള കെൽട്രോൺ നോളജ് സെന്ററുമായി ബന്ധപ്പെടുക. ഫോൺ: 09847915099, 0460 2205474.

ഐടിഐയിൽ വിവിധ കോഴ്‌സുകൾ

കണ്ണൂർ ഗവ. ഐടിഐയും ഐഎംസിയും സംയുക്തമായി നടത്തുന്ന ഒരു വർഷത്തെ ഡിപ്ലോമ ഇൻ ഫയർ ആന്റ് സേഫ്റ്റി കോഴ്‌സിലേക്കും മൂന്ന് മാസത്തെ ക്യുഎ-ക്യുസി എൻഡിടി കോഴ്‌സിലേക്കും അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസി, പ്ലസ്ടു, ഐടിഐ, വിഎച്ച്എസ്ഇ, ഡിപ്ലോമ, ഡിഗ്രി, ഡിപ്ലോമ, ബി ടെക് കഴിഞ്ഞ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. ഫോൺ: 8301098705.

സ്പർശ് - 2022  ഫെബ്രുവരി 13 വരെ

ദേശീയ കുഷ്ഠരോഗ നിർമ്മാർജന പദ്ധതിയുടെ ഭാഗമായി കുഷ്ഠരോഗ ബോധവത്കരണ പക്ഷാചരണത്തിനോടനുബന്ധിച്ച് കണ്ണൂർ ജില്ലയിൽ 'സ്പർശ്്' ഫെബ്രുവരി 13 വരെ നടത്തും. കുഷ്ഠരോഗ ബോധവത്കരണ പരിപാടിയുടെ ഭാഗമായി ജില്ലയിലെ പട്ടികവർഗ മേഖലകൾ, തീരദേശ മേഖലകൾ, അതിഥി തൊഴിലാളികൾ, സ്‌കൂൾ കോളേജ് വിദ്യാർഥികൾ എന്നിവർക്കിടയിൽ ബോധവത്കരണ പരിപാടികളും പരിശോധനയും നടത്തുന്നു. ഇതോടൊപ്പം ജില്ലയിൽ അശ്വമേധം സർവ്വേയും നടത്തുന്നുണ്ട്. ജില്ലയിൽ 2021 ഏപ്രിൽ മുതൽ 2022 ജനുവരി 31 വരെ 22 കേസുകൾ കണ്ടെത്തി രോഗബാധിതർക്ക് ചികിത്സ നൽകിവരുന്നു.
സ്പർശനശേഷി ഇല്ലാത്ത തൊലിപ്പുറത്തുള്ള നിറവ്യത്യാസമുള്ള പാടുകൾ കുഷ്ഠരോഗത്തിന്റെ ലക്ഷണമാണ്. ഇത് നേരത്തെ കണ്ടെത്തി ചികിത്സിച്ചാൽ കുഷ്ഠരോഗം പൂർണമായി ചികിത്സിച്ച് ഭേദമാക്കാനും അംഗവൈകല്യം ഒഴിവാക്കാനും സാധിക്കുമെന്ന് ഡിഎംഒ അറിയിച്ചു. എല്ലാ സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലും ചികിത്സ സൗജന്യമായി ലഭിക്കുന്നതാണ്.

വൈദ്യുതി മുടങ്ങും

ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ കുടിക്കിമെട്ട, ചൈത്രപുരം എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഫെബ്രുവരി ഒന്ന് ചൊവ്വ രാവിലെ ഏഴ് മണി മുതൽ 10.30വരെയും നുച്ചിലോട്, നമ്പ്യാർ പീടിക, മാച്ചേരി സ്‌കൂൾ എന്നീ ട്രാൻസ്ഫോർമർ പരിധിയി രാവിലെ 8:30 മുതൽ ഉച്ചക്ക് രണ്ട് മണി വരെയും എന്നീ ട്രാൻസ്ഫോർമർ പരിധിയിലും,                                                            പൊലുപ്പിൽകാവ് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ എട്ട് മുതൽ ഉച്ചക്ക് 2.30 വരെയും വൈദ്യുതി മുടങ്ങും.    
പയ്യന്നൂർ ഇലക്ട്രിക്കൽ സെക്ഷനിലെ കുറിഞ്ഞി, ലയൺസ് ക്ലബ് റോഡ്, തായിനേരി മുച്ചിലോട്ട് പരിസരം, അന്നൂർ സപ്തസ്വര എന്നീ ഭാഗങ്ങളിൽ ഫെബ്രുവരി ഒന്ന് ചൊവ്വ രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷനിലെ ചന്ദ്രവയൽ, ഈകുളം, മുണ്ടർകാനം ട്രാൻസ്‌ഫോർമർ പരിധിയിൽ ഫെബ്രുവരി ഒന്ന് ചൊവ്വ രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
മാതമംഗലം ഇലക്ട്രിക്കൽ സെക്ഷനിലെ  ഭജനമനഠം ട്രാൻസ്ഫോർമർ പരിധിയിൽ ഫെബ്രുവരി ഒന്ന് ചൊവ്വ രാവിലെ  എട്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെയും കടന്നപ്പള്ളി പരിഷത്ത് നഗർ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ ഒമ്പത് മണി മുതൽ 11 വരെയും കടന്നപ്പള്ളി ആൽ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 11 മുതൽ വൈകിട്ട് അഞ്ച് മണി വരെയും  വൈദ്യുതി മുടങ്ങും.

സ്‌കോൾ കേരള ഓപ്ഷൻ മാറ്റത്തിന് അപേക്ഷിക്കാം

സ്‌കോൾ-കേരള മുഖേന 2021-23 ബാച്ചിൽ ഹയർസെക്കണ്ടറി ഓപ്പൺ റഗുലർ, പ്രൈവറ്റ് വിഭാഗത്തിൽ രജിസ്റ്റർ ചെയ്ത് പ്രവേശനത്തിനായി നിർദിഷ്ട രേഖകൾ സമർപ്പിച്ച ഒന്നാം വർഷ വിദ്യാർഥികൾക്ക് പഠന പരീക്ഷാകേന്ദ്രം അനുവദിക്കും മുമ്പ് സബ്ജക്ട് കോമ്പിനേഷൻ, ഉപഭാഷ എന്നിവയിൽ മാറ്റം ആവശ്യമാണെങ്കിൽ ഫെബ്രുവരി രണ്ടിനകം scolkerala@gmail.com എന്ന ഇ മെയിൽ വിലാസത്തിലേക്ക് അപേക്ഷ അയക്കണം. മാറ്റം വരുത്തേണ്ടതിന്റെ വിശദാംശങ്ങൾ, അപേക്ഷാ നമ്പർ, ഫോൺ നമ്പർ എന്നിവ അപേക്ഷയിൽ രേഖപ്പെടുത്തിയിരിക്കണം. ഫോൺ: 0471-2342950.

ടെണ്ടർ

പേരാവൂർ ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള 160 അങ്കണവാടികളിലേക്ക് കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു.  ഫെബ്രുവരി 15ന് ഉച്ചക്ക് 12 മണി വരെ ടെണ്ടർ സ്വീകരിക്കും. ഫോൺ: 0490 2447299.

ക്വട്ടേഷൻ

കണ്ണൂർ ഗവ. എഞ്ചിനീയറിങ് കോളേജിലെ റിസർച്ച് ലാബിലെ സീലിങ് പാനൽ റിപ്പയർ ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഫെബ്രുവരി 17ന് ഉച്ച 12 മണി വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 0497 2780226.

date