Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 01-02-2022

ഐസിപി 2021 സർവെക്ക് തുടക്കമായി

ഇന്റർനാഷണൽ കമ്പാരിസൺ പ്രോഗ്രാം (ഐസിപി) 2021 ന്റെ ഭാഗമായുള്ള  വിവര ശേഖരണത്തിന് തെരഞ്ഞെടുക്കപ്പെട്ട മാർക്കറ്റുകളിലും കടകളിലും തുടക്കമായി. വാങ്ങൽശേഷി തുല്യത അടിസ്ഥാനമാക്കി മൊത്തം ആഭ്യന്തര ഉൽപാദനത്തിൽ താരതമ്യം കണക്കാക്കുന്ന സൂചികയാണ് ഐസിപി. ഐക്യരാഷ്ട്രസഭയുടെ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷൻ, ലോകബാങ്ക്, ഏഷ്യൻ ഡവലപ്‌മെന്റ് ബാങ്ക് എന്നിവയുടെ നേതൃത്വത്തിലാണ് ഐസിപി റിപ്പോർട്ട് തയ്യാറാക്കുന്നത്. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിലെ എന്യൂമറേറ്റർമാർ മാർക്കറ്റുകളും കടകളും സന്ദർശിച്ച് പ്രധാനപ്പെട്ട മുഴുവൻ ഉപഭോക്തൃ ഉൽപ്പന്നങ്ങളുടെയും വില ശേഖരിക്കും.  പച്ചക്കറികൾ,  പഴങ്ങൾ, മറ്റു ഭക്ഷ്യവസ്തുക്കൾ, തുണിത്തരങ്ങൾ, ചെരുപ്പ്, ഫർണിച്ചറുകൾ, പെയിന്റിങ് സാമഗ്രികൾ, ഗൃഹോപകരണങ്ങൾ, ഇലക്ട്രിക് ഉപകരണങ്ങൾ, മരുന്നുകൾ, മോട്ടോർ വാഹനങ്ങൾ, മൊബൈൽ ഫോൺ, ടിവി, കമ്പ്യൂട്ടർ, ബാഗ്, കുട, വാച്ച്, സ്വർണം തുടങ്ങിയവയുടെ വിലയാണ് ശേഖരിക്കുന്നത്. 2021 ൽ വിനിമയം നടന്നിട്ടുള്ള ഉൽപ്പന്നങ്ങളുടെ 2022 ജനുവരി മുതൽ ഡിസംബർ വരെയുള്ള വിലയാണ് അതാതു മാസങ്ങളിൽ ശേഖരിക്കുന്നത്.

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

മാടായി ഗവ. ഐടി ഐയിൽ എംപ്ലോയബിലിറ്റി സ്‌കിൽസ് വിഷയത്തിൽ ഗസ്റ്റ്  ഇൻസ്ട്രക്ടറെ നിയമിക്കുന്നു . എംബിഎ/ബിബിഎ/സോഷ്യോളജി, സോഷ്യൽ വെൽഫേർ, ഇക്കണോമിക്‌സ് എന്നീ വിഷയങ്ങളിൽ ഏതിലെങ്കിലുമുള്ള ബിരുദവും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.  കൂടാതെ ഹയർ സെക്കൻഡറിയിൽ ഇംഗ്ലീഷ് /കമ്മ്യൂണിക്കേഷൻ സ്‌കിൽസും ബേസിക് കമ്പ്യൂട്ടറും പഠിച്ചിരിക്കണം. താൽപര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം ഫെബ്രുവരി അഞ്ചിന് രാവിലെ 10.30ന് പ്രിൻസിപ്പൽ  മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം . ഫോൺ: 0497 2876988, 9446430749.

പാരമ്പരേ്യതര ട്രസ്റ്റി നിയമനം

തലശ്ശേരി താലൂക്ക് ചൊക്ലി വില്ലേജിലുള്ള ഒളവിലം മുണ്ടയോട്ട്കാവ് ക്ഷേത്രത്തിൽ പാരമ്പരേ്യതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.  അപേക്ഷാ ഫോറം തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലും മലബാർ ദേവസ്വം ബോർഡിന്റെ വെബ്‌സൈറ്റിലും (www.malabardevaswom.kerala.gov.in) ലഭിക്കും.  നിർദിഷ്ട മാതൃകയിൽ പൂരിപ്പിച്ച അപേക്ഷ ഫെബ്രുവരി 15ന് വൈകിട്ട് അഞ്ച് മണിക്കകം തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ ലഭിക്കണം.  ഫോൺ: 0490 2321818.

ജില്ലാ ആസൂത്രണ സമിതി യോഗം

ജില്ലാ ആസൂത്രണ സമിതി യോഗം ഫെബ്രുവരി രണ്ട് ബുധൻ രാവിലെ 10.30 ന് ഓൺലൈനായി ചേരും.

ഓംബുഡ്‌സ്മാൻ സിറ്റിങ്

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾ സ്വീകരിക്കുന്നതിന് കണ്ണൂർ ജില്ല എംജിഎൻആർഇജിഎസ് ഓംബുഡ്‌സ്മാൻ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ ഫെബ്രുവരി എട്ടിന് രാവിലെ 11 മുതൽ ഉച്ചക്ക് ഒരു മണി വരെ സിറ്റിങ് നടത്തും. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്തുകളിലെ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾ നേരിട്ട് ഓംബുഡ്‌സ്മാന് നൽകാം.

തേക്ക് തടികൾ വിൽപനക്ക്

വനം വകുപ്പിന്റെ കണ്ണോത്ത് ഗവ. ടിമ്പർ ഡിപ്പോയിൽ തേക്ക് തടികളുടെ വിൽപന ഫെബ്രുവരി ഏഴ്, 22 തീയതികളിൽ നടക്കും. ഓൺലൈൻ ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് www.mstcecommerce.com വഴി രജിസ്റ്റർ ചെയ്യാം.    കണ്ണോത്ത് ഗവ. ടിമ്പർ ഡിപ്പോയിലും രജിസ്ട്രേഷൻ നടത്താം.  താൽപര്യമുള്ളവർ പാൻകാർഡ്, ദേശസാൽകൃത ബാങ്ക് പാസ്ബുക്ക്, ആധാർ/തിരിച്ചറിയൽ കാർഡ്, ഇ മെയിൽ വിലാസം, കച്ചവടക്കാർ ജി എസ് ടി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഗവ. ടിമ്പർ ഡിപ്പോയിൽ ഹാജരാകണം. ഫോൺ: 0490 2302080.

വൈദ്യുതി മുടങ്ങും

പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷനിലെ കുണ്ടതടം, മച്ചിയിൽ  എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഫെബ്രുവരി രണ്ട് ബുധൻ രാവിലെ എട്ട് മുതൽ ഉച്ചക്ക് ഒരു മണി വരെയും പാടിയോട്ടുചാൽ എക്‌സ്ചേഞ്ച്, പാടിയോട്ടുചാൽ ടൗൺ എന്നീ ട്രാൻസ്ഫോർമർ  പരിധിയിൽ ഉച്ചക്ക് ഒരു മണി  മുതൽ വൈകിട്ട് അഞ്ച് വരെയും  വൈദ്യുതി മുടങ്ങും.

ബർണ്ണശ്ശേരി ഇലക്ട്രിക്കൽ സെക്ഷനിലെ സവിത ടാക്കീസ്, റെനിത്ത്, ബീച്ച് റെസിഡൻസി, മുള്ളങ്കണ്ടി, മുള്ളങ്കണ്ടിപ്പാലം, താളിമുക്ക് എന്നീ ഭാഗങ്ങളിൽ ഫെബ്രുവരി രണ്ട് ബുധൻ രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
ബർണ്ണശ്ശേരി ഇലക്ട്രിക്കൽ സെക്ഷനിലെ ചാലാട് പള്ളി ഭാഗങ്ങളിൽ ഫെബ്രുവരി രണ്ട് ബുധൻ രാവിലെ ഏഴ് മുതൽ 11 മണി വരെയും ജയന്തി റോഡ് ഭാഗങ്ങളിൽ രാവിലെ 10 മുതൽ ഉച്ചക്ക് രണ്ട് മണി വരെയും വൈദ്യുതി മുടങ്ങും.
ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ മതുക്കോത്ത്, പെരിങ്ങളായി, ശ്രീറോഷ് 1, ശ്രീറോഷ് 2, ശ്രീറോഷ് 3, ചേലോറ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഫെബ്രുവരി രണ്ട് ബുധൻ രാവിലെ ഏഴ് മുതൽ ഉച്ചക്ക് ഒരു മണി വരെയും ഐഎംടി, ചതുരക്കിണർ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 11 മുതൽ ഉച്ചക്ക് രണ്ട് മണി വരെയും ചുടല ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ എട്ട് മുതൽ വൈകിട്ട് മൂന്ന് മണി വരെയും വൈദ്യുതി മുടങ്ങും.        

മാതമംഗലം ഇലക്ട്രിക്കൽ സെക്ഷനിലെ പെരുന്തട്ട സെൻട്രൽ, കണ്ണാടിപൊയിൽ ട്രാൻസ്‌ഫോർമറിന്റെ  പെരുന്തട്ട ഭാഗവും ഏഴുംവയൽ, ഊരടി, ആലക്കാട് വലിയപള്ളി  എന്നീ ട്രാൻസ്‌ഫോർമർ പരിധിയിലും ഫെബ്രുവരി രണ്ട് ബുധൻ രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷനിലെ ഹാജിമുക്ക്, പൊതുവാച്ചേരി സെൻട്രൽ യു പി സ്‌കൂൾ പരിസരം എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഫെബ്രുവരി രണ്ട് ബുധൻ രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ  വൈദ്യുതി മുടങ്ങും.

കൊളച്ചേരി ഇലക്ട്രിക്കൽ സെക്ഷനിലെ പെരുമാച്ചേരി, സിആർസി പെരുമാച്ചേരി, പാടിയിൽ, കാവുംചാൽ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഫെബ്രുവരി രണ്ട് ബുധൻ രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറ് മണി വരെയും സിൻസിയർ പ്ലൈവുഡ്, അൻവർ വുഡ്, കിംഗ് പ്ലൈവുഡ്, മാലോട്ട് പള്ളി, മാലോട്ട് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് ഒരു മണി വരെയും അഭിലാഷ് ക്രഷർ, ഉണ്ണിലാട്ട്, എസ്എ വുഡ്, നാഷണൽ സോമിൽ, നാഷണൽ സ്റ്റോൺ ക്രഷർ സിൻസിയർ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഉച്ചക്ക് രണ്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.

ചക്കരക്കൽ ഇലക്ട്രിക്കൽ സെക്ഷനിലെ കാനാട്, ചാലിൽ, വളയൽ, തെളുപ്പ്, പാലയോട്,  കാര, കാര കല്ലേരിക്കൽ, മോണ്ടേ കർലോ എന്നീ  ട്രാൻസ്ഫോർമർ പരിധിയിൽ ഫെബ്രുവരി രണ്ട് ബുധൻ രാവിലെ 7.30 മുതൽ വൈകിട്ട് 3.30 വരെ വൈദ്യുതി മുടങ്ങും.

ശിവപുരം ഇലക്ട്രിക്കൽ സെക്ഷനിലെ സംഗമം ബാവോട്ടുപാറ, മഞ്ചേരിപ്പാപ്പയിൽ, കുഴിക്കൽ, കയനി, കൂളിക്കടവ്, വെങ്ങലോട്, കരിമ്പാലൻ കോളനി, ഇടുമ്പ, ഇടുമ്പ സ്‌കൂൾ എന്നീ ഭാഗങ്ങളിൽ ഫെബ്രുവരി രണ്ട് ബുധൻ രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ശ്രീകണ്ഠപുരം ഇലക്ട്രിക്കൽ സെക്ഷനിലെ പുലിക്കുരുമ്പ ടൗൺ, പുലിക്കുരുമ്പ ടവർ എന്നീ ഭാഗങ്ങളിൽ ഫെബ്രുവരി രണ്ട് ബുധൻ രാവിലെ  11  മുതൽ വൈകിട്ട് അഞ്ച് മണി വരെയും തറചീത, കുനിയാമ്പുഴ, ശിവഗിരി, ചക്കളകവല, കുനിയാമ്പുഴ എക്‌സ്‌ചേഞ്ച്, അറക്കൽ, പുളിക്കല്, കോട്ടക്കുന്ന്, മിഡിലക്കയം ടവർ, വലിയപറമ്പ  എന്നീ ഭാഗങ്ങളിൽ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി  മുടങ്ങും

മരം ലേലം

പൊതുമരാമത്ത് നിരത്തുകൾ ഭാഗം കണ്ണൂർ കാര്യാലയത്തിന്റെ പരിധിയിൽ ചാല സ്‌കൂൾ മുതൽ ചാല പാലം വരെയുള്ള ഭാഗങ്ങളിൽ വാഹനഗതാഗതത്തിന് തടസ്സമായി നിൽക്കുന്ന വിവിധ മരങ്ങളുടെ ലേലം ഫെബ്രുവരി ഒമ്പതിന് രാവിലെ 11 മണിക്ക് പൊതുമരാമത്ത് നിരത്തുകൾ ഭാഗം കണ്ണൂർ കാര്യാലയത്തിൽ നടത്തും.  ഫോൺ: 0497 2766160.

ടെണ്ടർ

കണ്ണൂർ റൂറൽ ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള 175 അങ്കണവാടികളിലേക്ക് കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിനും ഫോമുകൾ, രജിസ്റ്ററുകൾ എന്നിവ പ്രിന്റ് ചെയ്യുന്നതിനും ടെണ്ടർ ക്ഷണിച്ചു.  ഫെബ്രുവരി 16ന് ഉച്ചക്ക് ഒരു മണി വരെ ടെണ്ടർ സ്വീകരിക്കും. ഫോൺ: 0497 2749122.
തളിപ്പറമ്പ് ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള 104 അങ്കണവാടികളിലേക്ക് കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു.  ഫെബ്രുവരി നാലിന് ഉച്ചക്ക് രണ്ട് മണി വരെ ടെണ്ടർ സ്വീകരിക്കും. ഫോൺ: 0460 2202971.

date