വൈദ്യുതി മുടങ്ങും
ഇരിക്കൂർ ഇലക്ട്രിക്കൽ സെക്ഷന് കീഴിലെ കല്ല്യാട്, പടിഞ്ഞാറേക്കര, കല്ല്യാട് സ്കൂൾ, തലക്കോട് എന്നിവിടങ്ങളിൽ ഫെബ്രുവരി മൂന്ന് വ്യാഴം രാവിലെ 8.30 മുതൽ വൈകീട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.
ചെമ്പേരി ഇലക്ട്രിക്കൽ സെക്ഷന് കീഴിലെ പുലിക്കുരുമ്പ ടൗൺ, പുലിക്കുരുമ്പ ടവർ എന്നിവിടങ്ങളിൽ ഫെബ്രുവരി മൂന്ന് വ്യാഴം രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെയും മിഡിലക്കയം ലോവർ, മട്ടത്തിനാനി, മണ്ണംകുണ്ട് ബ്രിഡ്ജ്, മണ്ണംകുണ്ട് തോട്ടം, പയറ്റുചാൽ, കംപ്ലറി, സുപ്രിയ ഫൈബർസ്, ക്വാളിറ്റി ക്രഷർ, കണ്ണൂർ ക്രഷർ, ഗരുഡ, റോയൽ പോളിമെർ, കോടിക്കണ്ടി ക്രഷർ എന്നിവിടങ്ങളിൽ രാവിലെ 8.30 മുതൽ വൈകീട്ട് അഞ്ച് വരെും വൈദ്യുതി മുടങ്ങും.
പുതിയതായി 11 കെ വി ലൈൻ നിർമ്മാണ പ്രവൃത്തി നടക്കുന്നതിനിൽ ധർമ്മശാല ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിലുള്ള റെഡ്സ്റ്റാർ തളിയിൽ ട്രാൻസ്ഫോർമറിന്റെ പരിധിയിൽ ഫെബ്രുവരി മൂന്ന് വ്യാഴം രാവിലെ 8.30 മണി മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.
കണ്ണൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കക്കാട്, ബദരിക്കണ്ടം, നമ്പ്യാർ മൊട്ട , ഭാരതീയ വിദ്യാഭവൻ, അരയാൽത്തറ, ഹരിദാസ് ലൈൻ, അറാഫത്ത് നഗർ, കോ ഓപ്പ് പ്രസ് ഭാഗങ്ങളിൽ ഫെബ്രുവരി മൂന്ന് വ്യാഴം രാവിലെ ഏഴ് മണി മുതൽ ഉച്ച 2.30 വരെ വൈദ്യുതി മുടങ്ങും
- Log in to post comments