Skip to main content

പടന്നപ്പാലം മലിനജല ശുദ്ധീകരണ പ്ലാന്റ് പൈപ്പിടല്‍ പ്രവൃത്തി തുടങ്ങി

കണ്ണൂര്‍ കോര്‍പ്പറേഷന്‍ പടന്നപ്പാലത്ത് 23.60 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന മലിനജല ശുദ്ധീകരണ പ്ലാന്റിന്റെ പൈപ്പിടല്‍ പ്രവൃത്തി ഉദ്ഘാടനം പയ്യാമ്പലം പോസ്റ്റ് ഓഫീസ് റോഡില്‍ മേയര്‍ അഡ്വ. ടി ഒ മോഹനന്‍ നിര്‍വഹിച്ചു. ഡെപ്യൂട്ടി മേയര്‍ കെ ഷബീന അധ്യക്ഷയായി.
കോര്‍പ്പറേഷന്റെ കാനത്തൂര്‍, താളിക്കാവ് വാര്‍ഡുകളിലായി 13.7 കിലോമീറ്റര്‍ നീളത്തിലാണ് പൈപ്പിടല്‍ പ്രവൃത്തി നടത്തുന്നത്. ദിവസം 10 ലക്ഷം ലിറ്റര്‍ മലിനജലം ശുദ്ധീകരിക്കുകയാണ് ലക്ഷ്യം.  പ്ലാന്റിന്റെ നിര്‍മാണ ജോലികള്‍ പടന്നപ്പാലത്ത് പുരോഗമിച്ചു വരുന്നു.  പൈലിങ് ജോലികള്‍ പൂര്‍ത്തിയായി. തൃശ്ശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തൃശ്ശൂര്‍ ജില്ലാ ലേബര്‍ കോണ്‍ട്രാക്റ്റിങ് സൊസൈറ്റിയാണ് കരാര്‍ എടുത്തത്. ഒരു വര്‍ഷം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.  പരിപാടിയില്‍  സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ എം പി രാജേഷ്, സുരേഷ് ബാബു എളയാവൂര്‍, കൗണ്‍സിലര്‍മാരായ കെ സുരേഷ്, പി വി ജയസൂര്യന്‍, എ കുഞ്ഞമ്പു, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പി പി വത്സന്‍, അസി എകസിക്യൂട്ടീവ് എഞ്ചിനീയര്‍ പി വി ബിജു തുടങ്ങിയവര്‍ സംബന്ധിച്ചു

date