Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 02-02-2022

'പ്രയാസ്' - പെന്‍ഷന്‍ ഉത്തരവ് കൈമാറി

പ്രോവിഡന്റ് ഫണ്ട് വരിക്കാര്‍ക്ക് വിരമിക്കുന്ന ദിനത്തില്‍ തന്നെ പെന്‍ഷന്‍ ഉത്തരവ് കൈമാറുക എന്ന ഉദ്ദേശത്തോടെ ഇപിഎഫ്ഒ നടപ്പാക്കുന്ന 'പ്രയാസ്' പദ്ധതിയുടെ ഭാഗമായി ജനുവരി മാസത്തെ പെന്‍ഷന്‍ ഉത്തരവ് വിതരണം കണ്ണൂര്‍ റീജിയണല്‍ ഓഫീസില്‍ നടന്നു. തൊഴിലാളി പെന്‍ഷന്‍ പദ്ധതിയില്‍ അംഗമായിരുന്ന പിണറായി ബീഡി തൊഴിലാളി സഹകരണ സംഘത്തിലെ ജീവനക്കാരി എം ശോഭനക്ക് അസി. പി എഫ് കമ്മിഷണര്‍ വിന്‍സെന്റ് ജേക്കബ് ചേറു പെന്‍ഷന്‍ രേഖകള്‍ കൈമാറി. എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍ കെ പി സന്തോഷ് കുമാര്‍, കെ സദാനന്ദന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ്; തീയതി നീട്ടി

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിനു കീഴിലെ എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജ് ആരംഭിക്കുന്ന ഒരു വര്‍ഷത്തെ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ് ഡിപ്ലോമ കോഴ്‌സിനും രണ്ടു വര്‍ഷത്തെ അഡ്വാന്‍സ്ഡ് ഡിപ്ലോമ കോഴ്‌സിനും അപേക്ഷിക്കുന്നതിനുള്ള തീയതി ഫെബ്രുവരി 15 വരെ നീട്ടി. വിദൂരവിദ്യാഭ്യാസ രീതിയില്‍ നടത്തുന്ന കോഴ്‌സിന് കോണ്ടാക്ട് ക്ലാസുകളും ഇന്റേണ്‍ഷിപ്പും, ടീച്ചിംഗ് പ്രാക്ടീസും പഠനത്തോടൊപ്പം ഉണ്ടാകും. യോഗ്യത: പ്ലസ്ടു/ ഏതെങ്കിലും ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സ്/ ഏതെങ്കിലും ഡിപ്ലോമ.  ഒരു വര്‍ഷത്തെ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ് ഡിപ്ലോമ കഴിഞ്ഞവര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി അഡ്വാന്‍സ് ഡിപ്ലോമയുടെ രണ്ടാം വര്‍ഷ കോഴ്‌സിലേക്ക് ലാറ്ററല്‍ എന്‍ട്രി സൗകര്യം ലഭ്യമാണ്. വെബ്‌സൈറ്റ്: www.srccc.in.ഫോണ്‍ : 8606325554, 8606325559.

റെയില്‍വെ ഗേറ്റ് അടച്ചിടും

കണ്ണപുരത്തിനും പഴയങ്ങാടിക്കുമിടയില്‍ അടിയന്തിര അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ കൊവ്വപ്പുറം കുന്നനങ്ങാട് റോഡിലെ 255ാം നമ്പര്‍ റെയില്‍വെ ഗേറ്റ് ഫെബ്രുവരി മൂന്ന് വ്യാഴം രാവിലെ എട്ട് മുതല്‍ ഫെബ്രുവരി നാല് വെള്ളി രാത്രി എട്ട് വരെ അടച്ചിടുമെന്ന് ദക്ഷിണ റെയില്‍വെ കണ്ണൂര്‍ അസി.ഡിവിഷണല്‍ എഞ്ചിനിയര്‍ അറിയിച്ചു.

ഒപ്‌ട്രോമെട്രിസ്റ്റ് നിയമനം

ഭാരതീയ ചികിത്സാ വകുപ്പ് നടപ്പാക്കുന്ന മിഴി പദ്ധതിയിലേക്ക് ഓണ്‍കോള്‍ അടിസ്ഥാനത്തില്‍ ഒപ്‌ടോമെട്രിസ്റ്റിനെ നിയമിക്കുന്നു.  ബിഎസ്‌സി ഒപ്‌ടോമെട്രി ആണ് യോഗ്യത.  താല്‍പര്യമുള്ള ഉദേ്യാഗാര്‍ഥികള്‍ ഫെബ്രുവരി 10ന് വൈകിട്ട് നാല് മണിക്കകം സിവില്‍ സ്റ്റേഷന്‍ അഡീഷണല്‍ ബ്ലോക്കിലുള്ള ഭാരതീയ ചികിത്സാ വകുപ്പ് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം.  ഫോണ്‍: 0497 2700911.

ഒന്നാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ തിരുവനന്തപുരം ഞാറനീലി, കുറ്റിച്ചല്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സിബിഎസ്ഇ സ്‌കൂളുകളില്‍ 2022-23 അധ്യയന വര്‍ഷം ഒന്നാംക്ലാസ് പ്രവേശനത്തിന് എസ്‌സി, എസ്ടി, ജനറല്‍ വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.  കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്.  പ്രാക്തന ഗോത്രവര്‍ഗക്കാര്‍ക്ക് വരുമാന പരിധി ബാധകമല്ല.
പേര്, രക്ഷിതാവിന്റെ പേര്, മേല്‍വിലാസം, സമുദായം, കുടുംബവാര്‍ഷിക വരുമാനം തുടങ്ങിയ വിവരങ്ങളടങ്ങിയ അപേക1ഷ ഫെബ്രുവരി 10നകം കണ്ണൂര്‍ ഐടിഡിപി ഓഫീസിലോ ഇരിട്ടി, പേരാവൂര്‍, കൂത്തുപറമ്പ്, തളിപ്പറമ്പ് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ സമര്‍പ്പിക്കണം.  ഫോണ്‍: 0497 2700357.

എട്ടാം ക്ലാസ് പ്രവേശനം; രജിസ്‌ട്രേഷന്‍ തുടങ്ങി

തോട്ടട ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ അടുത്ത അധ്യയന വര്‍ഷത്തെ എട്ടാം ക്ലാസ്സ് പ്രവേശനത്തിനുളള രജിസ്‌ട്രേഷന്‍ തുടങ്ങി. ഇപ്പോള്‍ ഏഴാം  ക്ലാസ്സില്‍ പഠിക്കുന്ന ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും  അപേക്ഷിക്കാം. പൊതു വിഷയങ്ങളോടൊപ്പം എഞ്ചിനീയറിങ്  ട്രേഡുകളായ ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ്, ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗ്, റഫ്രിജറേഷന്‍ ആന്റ് എയര്‍കണ്ടീഷന്‍, ടര്‍ണിങ്ങ്, വെല്‍ഡിങ്ങ്, ഫിറ്റിങ്ങ് എന്നിവയില്‍ സാങ്കേതിക പരിശീലനവും പത്താം ക്ലാസ്സ് വിജയികള്‍ക്ക് ടിഎച്ച്എസ്എല്‍സി സര്‍ട്ടിഫിക്കറ്റും ലഭിക്കും. പോളിടെക്‌നിക് എഞ്ചിനിയറിങ് ഡിപ്ലോമ കോഴ്‌സുകളിലേക്ക് പ്രവേശനത്തിന് 10 ശതമാനം സംവരണമുണ്ട്. ഐടിഐക്ക് തുല്യമായ ട്രേഡ് യോഗ്യതയുള്ളവര്‍ക്ക് പിഎസ്‌സി തസ്തികകളിലേക്ക് അപേക്ഷിക്കാം. ഫോണ്‍: 9400006494, 9446973178.

പ്രൊജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു

എടക്കാട് ബ്ലോക്ക് പഞ്ചായത്തില്‍ ഇ  ഗ്രാമസ്വരാജ് പ്രവൃത്തികള്‍ക്കായി പ്രൊജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. യോഗ്യത: സംസ്ഥാന സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍/ വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കമേഷ്യല്‍ പ്രാക്ടീസ് / ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്‌മെന്റ് അല്ലെങ്കില്‍ കേരളത്തിലെ സര്‍വ്വകലാശാല അംഗീകൃത ബിരുദവും ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പാസ്സായിരിക്കണം. പട്ടികജാതി /പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെ ഇളവ് അനുവദിക്കും. പ്രായ പരിധി 18 - 30 നും ഇടയില്‍. താല്‍പര്യമുള്ളവര്‍ ഫെബ്രുവരി ഏഴിന് രാവിലെ 10.30 ന് എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 0497 2822496.

ടെക്‌സ്റ്റൈല്‍സ് ഡിസൈനര്‍മാര്‍ക്ക് തൊഴിലവസരം

കണ്ണൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജി ടെക്‌സ്റ്റൈല്‍സ് ഡിസൈനര്‍മാര്‍ക്ക് തൊഴിലവസരമൊരുക്കുന്നു. നിഫ്റ്റ്/എന്‍ഐഡികളില്‍ നിന്ന് ടെക്‌സ്റ്റൈല്‍ ഡിസൈനിങ് കോഴ്‌സ് വിജയിച്ചവര്‍ക്കും ഹാന്‍ഡ്‌ലൂം ആന്റ് ടെക്‌സ്റ്റൈല്‍ ടെക്‌നോളജി, ഹാന്‍ഡ്‌ലൂം ടെക്‌നോളജി എന്നിവയില്‍ ഡിഗ്രി/ ഡിപ്ലോമ ലെവല്‍ കോഴ്‌സ് വിജയിച്ചവര്‍ക്കും അപേക്ഷിക്കാം. മൂന്ന് മുതല്‍ അഞ്ച് വര്‍ഷം ടെക്‌സ്റ്റൈല്‍ ഡിസൈനിങ്ങില്‍ പ്രവൃത്തിപരിചയം അഭികാമ്യം. നിയമനം താല്‍ക്കാലികമായി പ്രൊജക്ട് അടിസ്ഥാനത്തില്‍. അപേക്ഷ തപാല്‍ വഴിയോ നേരിട്ടോ സമര്‍പ്പിക്കാം.  അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 15 വൈകിട്ട് അഞ്ച് മണി. അപേക്ഷ അയക്കുന്ന കവറിന് പുറത്ത് 'ടെക്‌സ്റ്റൈല്‍ ഡിസൈനര്‍ക്കുള്ള അപേക്ഷ' എന്ന് രേഖപ്പെടുത്തണം. കൂടുതല്‍ വിവരങ്ങള്‍ എക്‌സിക്യൂട്ടീവ് ഡയരക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്‌ലൂം ടെക്‌നോളജി - കണ്ണൂര്‍, പി ഒ കിഴുന്ന, തോട്ടട, കണ്ണൂര്‍ -670007 എന്ന വിലാസത്തില്‍ ലഭിക്കും. ഫോണ്‍: 0497 2835390.  ഇ മെയില്‍: info@iihtkannur.ac.in, വെബ്‌സൈറ്റ്: www.iihtkannur.ac.in.

വൈദ്യുതി മുടങ്ങും

പയ്യന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കോറോം മുണ്ടവളപ്പ്, ഇരൂര്‍, വില്ലേജ് ഓഫീസ്, സെന്‍ട്രല്‍, മുച്ചിലോട്ട്, കള്ള് ഷാപ്പ് പരിസരം എന്നീ ഭാഗങ്ങളില്‍ ഫെബ്രുവരി മൂന്ന് വ്യാഴം രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷനിലെ അതിരകം, അതിരകം ഹോമിയോ, അതിരകം കനാല്‍, ഇടച്ചൊവ്വ യു പി സ്‌കൂള്‍ എന്നീ ഭാഗങ്ങളില്‍ ഫെബ്രുവരി മൂന്ന് വ്യാഴം രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.
പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ  വയക്കര സ്‌കൂള്‍, വയക്കര ജംഗ്ഷന്‍, ഉമ്മറപ്പൊയില്‍, ഉഴിച്ചി എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഫെബ്രുവരി മൂന്ന് വ്യാഴം രാവിലെ 8.30  മുതല്‍ വൈകിട്ട് 5.30 വരെ വൈദുതി മുടങ്ങും.

താല്‍പര്യപത്രം ക്ഷണിച്ചു

പട്ടികവര്‍ഗ ബാന്റ് സംഘങ്ങള്‍ക്ക് പരിശീലനം നല്‍കുന്നതിന്  യോഗ്യതയുള്ള പരിശീലകരില്‍ നിന്നും താല്‍പര്യപത്രം ക്ഷണിച്ചു.  താല്‍പര്യപത്രം ഫെബ്രുവരി ഏഴിന് വൈകിട്ട് മൂന്ന് മണിക്കകം ഐടിഡിപി ഓഫീസര്‍ക്ക് സമര്‍പ്പിക്കണം.  ഫോണ്‍: 0497 2700357.

ഗ്രാഫിക് ഡിസൈനര്‍ കോഴ്‌സുകള്‍ പഠിക്കാന്‍ അവസരം

വിദ്യാര്‍ഥികള്‍ക്കായി അഡോബ് സോഫ്റ്റ് വെയറുകള്‍ വളരെ കുറഞ്ഞ നിരക്കില്‍ പഠിക്കാനുള്ള അവസരമൊരുക്കി അസാപ്. അഡോബ് സോഫ്റ്റ്‌വെയറുകളായ ഫോട്ടോഷോപ്പ്, പ്രീമിയര്‍ പ്രോ, ആഫ്റ്റര്‍ ഇഫക്ട്‌സ,് ഇല്ലുസ്‌ട്രേറ്റര്‍, ഇന്‍ ഡിസൈന്‍, ആര്‍ട്ടിക്കുലേറ്റ് സ്‌റ്റോറി ലൈന്‍ എന്നിവയാണ് കോഴ്‌സുകള്‍. ആറ് മാസമാണ് കോഴ്‌സിന്റെ കാലാവധി. സോഫ്റ്റ് വെയ്‌റുകളുടെ എല്ലാം ആറ് മാസത്തെ ലൈസന്‍സും കോഴ്‌സിനോടൊപ്പം വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കും. സെര്‍ട്ടിഫിക്കേഷനും ഉള്‍പ്പെടെ 16000 രൂപയാണ് ഫീസ്. 26 വയസ്സോ അതില്‍ താഴെയോയുള്ള ബിരുദധാരികളായ  യുവതികള്‍ക്ക്  അപേക്ഷിക്കാം. ഗ്രാമ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കാണ് സബ്‌സിഡി ആനുകൂല്യം ലഭിക്കുക. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്ന 100 ശതമാനം വിദ്യാര്‍ഥികള്‍ക്കും പ്ലേസ്‌മെന്റ് അസിസ്റ്റന്‍സ് ലഭ്യമാക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് https://asapkerala.gov.in/course/graphic- designer/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 9495999708, 949599969.

ടെണ്ടര്‍

തളിപ്പറമ്പ് അഡീഷണല്‍ രണ്ട് ഐസിഡിഎസിന്റെ പരിധിയിലുള്ള 137 അങ്കണവാടികളിലേക്ക് കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു.  ഫെബ്രുവരി അഞ്ചിന് ഉച്ചക്ക് രണ്ട് മണി വരെ ടെണ്ടര്‍ സ്വീകരിക്കും.  ഫോണ്‍: 0460 2255128.
തളിപ്പറമ്പ് അഡീഷണല്‍ ഒന്ന് ഐസിഡിഎസിന്റെ പരിധിയിലുള്ള 22 അങ്കണവാടികളിലേക്ക് പ്രീസ്‌കൂള്‍ കിറ്റ് വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു.  ഫെബ്രുവരി 17ന് ഉച്ചക്ക് ഒരു മണി വരെ ടെണ്ടര്‍ സ്വീകരിക്കും.  ഫോണ്‍: 0460 2201130.

ലേലം മാറ്റി

കോടതി കുടിശ്ശിക ഈടാക്കുന്നതിനായി തലശ്ശേരി താലൂക്ക് പാതിരിയാട് അംശം പറമ്പായി ദേശത്തുള്ള റിസ 47ല്‍പെട്ട വസ്തുവിന്റെ ഫെബ്രുവരി നാലിന് നടത്താനിരുന്ന ലേലം മാറ്റിയതായി തലശ്ശേരി ആര്‍ ആര്‍ തഹസില്‍ദാര്‍ അറിയിച്ചു.  ഫോണ്‍: 0490 2322090.

date