കണ്ണൂര്‍ അറിയിപ്പുകള്‍ 03-02-2022
സ്‌പോട്ട് അഡ്മിഷന്‍
കെല്‍ട്രോണിന്റെ തലശ്ശേരി നോളജ് സെന്ററില്‍ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ആനിമേഷന്‍, ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ ഫിലിം മേക്കിംഗ് എന്നീ കോഴ്‌സുകളിലേക്ക് ഓഫ്‌ലൈന്‍/ ഓണ്‍ലൈന്‍ ബാച്ചുകളിലേക്ക് ഫെബ്രുവരി ഏഴിന് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഹാജരായി കൗണ്‍സലിങ്ങില്‍ പങ്കെടുത്ത് പ്രവേശനം നേടാം. ഫോണ്‍: 0490 2321888, 9400096100.
വിദ്യാഭ്യാസ ആനുകൂല്യം; അപേക്ഷ തീയതി നീട്ടി
സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡില്‍ അംഗത്വമെടുത്ത് ഒരു വര്‍ഷം പൂര്‍ത്തിയായ അംഗങ്ങളുടെ മക്കള്‍ക്ക് 2021-22 വര്‍ഷത്തെ വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തീയതി ഫെബ്രുവരി 28 വരെ നീട്ടിയതായി ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0497 2970272.
പരീക്ഷാ സഹായി പ്രകാശനം 4ന്
ജില്ലാ പഞ്ചായത്തിന്റെ മുന്നേറാം ആത്മവിശ്വാസത്തോടെ പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷ സഹായിയുടെ പ്രകാശനം ഫെബ്രുവരി നാല് വെള്ളി ജില്ലാ പഞ്ചായത്ത് വീഡിയോ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. രാവിലെ 11 മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ പ്രകാശനം നിര്‍വഹിക്കും.
ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ നിയമനം
ഭാരതീയ ചികിത്സാ വകുപ്പ് നടപ്പാക്കുന്ന ഹര്‍ഷം പദ്ധതിയില്‍ ഒഴിവുള്ള സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് കരാര്‍ നിയമനം നടത്തുന്നു. എംഡി ഇന്‍ മാനസികാരോഗ്യ (മനോവിജ്ഞാന്‍ മാനസരോഗ) ആണ് യോഗ്യത. താല്‍പര്യമുള്ള ഉദേ്യാഗാര്‍ഥികള്‍ ഫെബ്രുവരി 10ന് രാവിലെ 11 മണിക്ക് ഭാരതീയ ചികിത്സാ വകുപ്പ് ഓഫീസില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി ഹാജരാകണം. ഫോണ്‍: 0497 2700911.
എന്‍ട്രന്‍സ് പരിശീലനം; ധനസഹായം
കഴിഞ്ഞ മാര്‍ച്ചിലെ പ്ലസ്ടു പരീക്ഷയില്‍ കെമിസ്ട്രി, ഫിസിക്‌സ്, ബയോളജി, കണക്ക്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ ബി പ്ലസില്‍ കുറയാത്ത ഗ്രേഡ് ലഭിച്ച പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് മെഡിക്കല്‍/എഞ്ചിനീയറിങ് എന്‍ട്രന്‍സ് പരിശീലനത്തിന് പട്ടികജാതി വികസന വകുപ്പ് തെരഞ്ഞെടുത്ത അംഗീകൃത സ്ഥാപനങ്ങളില്‍ ചേര്‍ന്ന് പഠിക്കുന്നതിനാണ് ധനസഹായം നല്‍കുന്നു. വാര്‍ഷിക വരുമാന പരിധി ആറ് ലക്ഷം രൂപ. താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ പ്ലസ്ടു സര്‍ട്ടിഫിക്കറ്റ്, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റ്, ആധാര്‍കാര്‍ഡ്, ബാങ്ക് പാസ്സ്ബുക്ക് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ഫീസ് അടച്ചതിന്റെ റസീറ്റ്, കൂടാതെ മെഡിക്കല്‍ എഞ്ചിനീയറിങ് എന്‍ട്രന്‍സിന് ധനസഹായം ലഭിച്ചിട്ടില്ല എന്ന് കോര്‍പ്പറേഷന്‍ /മുനിസിപ്പാലിറ്റി/ പഞ്ചായത്ത് അധികൃതരുടെ സാക്ഷ്യപത്രം സഹിതം നിശ്ചിത ഫോറത്തിലുള്ള അപേക്ഷ ഫെബ്രുവരി 10 ന് വൈകിട്ട് അഞ്ച് മണിക്കകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ : 0497 2700596.
വിദ്യാഭ്യാസ പരിപോഷണ പരിപാടി
ജില്ലാ പഞ്ചായത്ത് പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കായി കോളനികളില്‍ നടപ്പാക്കുന്ന വിദ്യാഭ്യാസ പരിപോഷണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഫെബ്രുവരി അഞ്ചിന് നടക്കും. രാവിലെ പത്ത് മണിക്ക് കോളയാട് ഗ്രാമപഞ്ചായത്തിലെ പെരുവ-ചെമ്പുക്കാവ് കോളനിയില്‍ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിര്‍വഹിക്കും.
പത്താംതരം, പ്ലസ്ടു തുല്യതാ രജിസ്‌ട്രേഷന്‍ തുടങ്ങി
കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷന്‍ കേന്ദ്രത്തില്‍ 2022-23 വര്‍ഷത്തെ പത്താംതരം, പ്ലസ്ടു തുല്യതാ കോഴ്‌സിന്റെ പുതിയ രജിസ്‌ട്രേഷന്‍ തുടങ്ങി. 17 വയസ് പൂര്‍ത്തിയായ ഏഴാംതരം വിജയിച്ചവര്‍ക്ക് പത്താംതരം തുല്യതാ കോഴ്‌സിനും 22 വയസ് പൂര്‍ത്തിയായ പത്താംതരം വിജയിച്ചവര്‍ക്ക് ഹയര്‍ സെക്കണ്ടറി തുല്യതാ കോഴ്‌സിനും പഠനം നടത്താം. ഫെബ്രുവരി 28 വരെ രജിസ്റ്റര്‍ ചെയ്യാം. പത്താംതരം തുല്യതാ കോഴ്‌സിന് 1850 രൂപയും ഹയര്‍ സെക്കണ്ടറിക്ക് 2500 രൂപയുമാണ് ഫീസ്. എസ് സി/എസ് ടി പഠിതാക്കള്‍ക്കും കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പഠിതാക്കള്‍ക്കും (ചിറക്കല്‍, പാപ്പിനിശ്ശേരി, വളപട്ടണം, അഴീക്കോട്) ഫീസ് സൗജന്യം ലഭിക്കും. ഫോണ്‍: 9495365907.
ടെണ്ടര്‍
ഇരിട്ടി അഡീഷണല്‍ ഐസിഡിഎസിന്റെ പരിധിയിലുള്ള 104 അങ്കണവാടികളിലേക്ക് കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ഫെബ്രുവരി 16ന് ഉച്ചക്ക് രണ്ട് മണി വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 0490 2471420.
ക്വട്ടേഷന്‍
മലബാര്‍ ദേവസ്വം ബോര്‍ഡ് തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഔദേ്യാഗിക ആവശ്യത്തിലേക്കായി ഏഴ് വര്‍ഷത്തില്‍ താഴെ പഴക്കമുള്ളതും ടാക്‌സി പെര്‍മിറ്റുള്ളതും അഞ്ച് പേര്‍ക്ക് യാത്ര ചെയ്യാന്‍ പറ്റുന്നതുമായ വാഹനം ഡ്രൈവര്‍ സഹിതം മാസവാടക നിരക്കില്‍ നല്‍കാന്‍ തയ്യാറുള്ളവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ഫെബ്രുവരി 14ന് വൈകിട്ട് അഞ്ച് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0490 2321818.
പുനര്‍ ലേലം
കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ഡയറി ഫാമിലെ ഒരു വയസിലധികം പ്രായമായ എട്ട് കാളകളെ ഫെബ്രുവരി 17ന് രാവിലെ 11 മണിക്ക് ജയില്‍ പരിസരത്ത് ലേലം ചെയ്യും. ഫോണ്‍: 0497 2746141, 2747180.
വൈദ്യുതി മുടങ്ങും
പയ്യന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കുറിഞ്ഞി, ലയണ്‍സ് ക്ലബ് റോഡ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഫെബ്രുവരി നാല് വെള്ളി രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ഉമ്മറപ്പൊയില്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഫെബ്രുവരി നാല് വെള്ളി രാവിലെ ഒമ്പത് മുതല്‍ 11 മണി വരെയും ഉഴിച്ചി, പൊന്നപ്പാറ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.
അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഗ്രാമീണ വായനശാല മുതല്‍ ബിസ്മില്ല വരെ ഫെബ്രുവരി നാല് വെള്ളി രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് നാല് മണി വരെ വൈദ്യുതി മുടങ്ങും.
കണ്ണൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മേലെ ചൊവ്വ, ലോക്‌നാഥ്, ധര്‍മ്മസമാജം, കേനന്നുര്‍ ഹാന്റ്‌ലൂംസ്, കണ്ണോത്തും ചാല്‍, കണ്ണൂക്കര, സന്തോഷ് പീടിക എന്നീ ഭാഗങ്ങളില്‍ ഫെബ്രുവരി നാല് വെള്ളി രാവിലെ ഏഴ് മണി മുതല്‍ ഉച്ചക്ക് 2.30 വരെ വൈദ്യുതി മുടങ്ങും.
മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ താളിച്ചാല്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഫെബ്രുവരി നാല് വെള്ളി രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും ഏഴും വയല്‍, ഊരടി, ആലക്കാട് വലിയ പള്ളി എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെയും വൈദുതി മുടങ്ങും.
കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ മായാബസാര്‍, ചാല സോളാര്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഫെബ്രുവരി നാല് വെള്ളി രാവിലെ 9.30 മുതല്‍ 11 മണി വരെയും മൈദ, കാനന്നൂര്‍ റോളര്‍മില്‍, കോശോര്‍മൂല, എക്‌സ് എന്‍ റബ്ബര്‍, ഊര്‍പഴശ്ശിക്കാവ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചക്ക് സ2.30 വരെയും വൈദ്യുതി മുടങ്ങും
- Log in to post comments