ചീഫ് സെക്രട്ടറിയായി ടോം ജോസ് ചുമതലയേറ്റു
സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ടോം ജോസ് ചുമതലയേറ്റു. സ്ഥാനമൊഴിയുന്ന ചീഫ് സെക്രട്ടറി പോള്‍ ആന്റണി ചീഫ് സെക്രട്ടറി സ്ഥാനത്തേക്ക് അദ്ദേഹത്തെ സ്വീകരിച്ചു. വിവിധ വകുപ്പു സെക്രട്ടറിമാരും ഉന്നത ഉദ്യോഗസ്ഥരും പുതിയ ചീഫ് സെക്രട്ടറിയുടെ ചുമതലയേല്‍ക്കല്‍ ചടങ്ങിന് സാക്ഷ്യം വഹിച്ചു.
നിലവില്‍ തൊഴിലും നൈപുണ്യവും, എക്‌സൈസ്, ജലവിഭവ വകുപ്പുകളുടെ അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്നു ടോം ജോസ്. ചീഫ് സെക്രട്ടറിപദത്തില്‍ തന്നെ നിയോഗിച്ച സര്‍ക്കാരിനോടും മന്ത്രിസഭാംഗങ്ങളോടും നന്ദിയുണ്ടെന്നും സര്‍ക്കാരിന്റെ അതതുകാലത്തെ നയപരിപാടികള്‍ നടപ്പിലാക്കാനും വിവിധ വകുപ്പുകളെ ഏകോപിപ്പിക്കാനും ചീഫ് സെക്രട്ടറിയെന്ന നിലയില്‍ ആത്മാര്‍ത്ഥമായി പരിശ്രമിക്കുമെന്നും ചുമതലയേറ്റുകൊണ്ട് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ മാലിന്യപ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനും പ്രഥമ പരിഗണന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
പി.എന്‍.എക്‌സ്.2705/18
- Log in to post comments