Skip to main content

തുല്യതാ പരീക്ഷ നവംബര്‍ 26ന്

സംസ്ഥാന സാക്ഷരതാ മിഷന്‍ നടത്തുന്ന നാലാംതരം തുല്യത കോഴ്‌സ് പഠിതാക്കള്‍ക്കുള്ള പൊതുപരീക്ഷ   നവംബര്‍ 26ന്   നടക്കും. നിലവില്‍ പഠനം നടത്തി വരുന്ന പഠിതാക്കള്‍ ബന്ധപ്പെട്ട പ്രേരക് മുഖേന ജില്ലാ സാക്ഷരതാ മിഷന്‍ ഓഫീസില്‍ നിന്നും രജിസ്‌ട്രേഷന്‍ കാര്‍ഡ് കൈപ്പറ്റണം. നിശ്ചിത പരീക്ഷ കേന്ദ്രങ്ങളിലാണ് പരീക്ഷ. നാലാംതരം തുല്യത പരീക്ഷ വിജയികള്‍ക്ക് ഏഴാംതരം തുല്യത കോഴ്‌സില്‍ ചേരാന്‍ അവസരം ലഭിക്കും.

 

date