ലക്ഷ്യം കാൻസർമുക്ത ജില്ല
2025ഓടെ പുതിയ കാൻസർ രോഗി ഇല്ലാതിരിക്കാനുള്ള മുൻകരുതലുകളുമായി കണ്ണൂർ ജില്ല. ഇതിന്് മുന്നോടിയായി 'കണ്ണൂർ ഫൈറ്റ്സ് കാൻസർ'എന്ന പേരിൽ ആംരഭിച്ച കാംപയിന് ജില്ലയിൽ തുടക്കമായി. കാൻസർ ചികിത്സയുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് കൂടുതൽ അവബോധം നൽകുന്നതിനായി ജില്ലാ പഞ്ചായത്തും ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും സംയുക്തമായാണ് കാംപയിൻ നടത്തുന്നത്. കാൻസർ സ്ക്രീനിങ്, കാൻസർ പ്രതിരോധ ജീവിത ശൈലി പ്രചാരണം, പേഷ്യന്റ് സപ്പോർട്ടിവ് സർവിസസ് എന്നിവയ്ക്കാണ് ഊന്നൽനൽകുന്നത്.
ആദ്യഘട്ടത്തിൽ കാൻസർ സ്ക്രീനിങിനായി ജില്ലാ ആരോഗ്യപ്രവർത്തകർക്കു പരിശീലനം നൽകി. ഇനി പഞ്ചായത്തുകളിലെ ആരോഗ്യപ്രവർത്തകർ, അങ്കണവാടി ജീവനക്കാർ, ആശാവർക്കർമാർ, സന്നദ്ധപ്രവർത്തകർ എന്നിവർക്ക് പരിശീലനം നൽകി പഞ്ചായത്ത് തലത്തിൽ സർവേ നടത്തും. തുടർന്ന് ബോധവൽകരണ പരിപാടികളും ക്യാംപുകളും സംഘടിപ്പിക്കും. ഇതിൽ നിന്നു രോഗ സാധ്യതയുള്ളവരെ കണ്ടെത്തി താലൂക്ക്, ജില്ലാ ആശുപത്രികളിലും തലശേരിയിലെ മലബാർ കാൻസർ സെന്ററിൽ നിന്നുമായി തുടർപരിശോധനയ്ക്ക് വിധേയമാക്കും. രോഗികൾക്ക് സർക്കാരിന്റെ സൗജന്യചികിത്സ ലഭിക്കും. ഇതിനായി കലക്ടർ ചെയർമാനും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് രക്ഷാധികാരിയും ഡി.എം.ഒ കൺവീനറുമായ കാൻസർ കൺട്രോൾ കമ്മിറ്റി രൂപീകരിച്ചു
- Log in to post comments