Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 08-02-2022

ലൈറ്റിങ് ഡിസൈൻ പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു

 

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്ആർസി കമ്മ്യൂണിറ്റി കോളേജ്  നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ ലൈറ്റിങ് ഡിസൈൻ പ്രോഗ്രാമിന് ഫെബ്രുവരി 28 വരെ അപേക്ഷിക്കാം. പത്താം ക്ലാസ് ആണ് അടിസ്ഥാന യോഗ്യത. കമ്പ്യൂട്ടർ നിയന്ത്രിത സ്റ്റേജ് ലൈറ്റിങ്, ഇന്റീരിയർ ലൈറ്റിങ്, ടെലിവിഷൻ പ്രൊഡക്ഷൻ ലൈറ്റിങ്, ആംബിയൻസ് ലൈറ്റിങ്, ആർക്കിടെക്ചറൽ ലൈറ്റിങ് എന്നിങ്ങനെ ലൈറ്റിങ് ടെക്‌നിക്കുകളും അത്യാധുനിക െൈലറ്റിങ് കൺസോളിൽ പരിശീലനവും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആറുമാസത്തെ കോഴ്‌സിന്റെ തിയറി പ്രാക്ടിക്കൽ ക്ലാസ്സുകൾ തിരുവനന്തപുരം കാമിയോലൈറ്റ ്അക്കാദമിയുടെ നേതൃത്വത്തിലാണ് നടത്തപ്പെടുന്നത്. ഫോൺ: 9447399019. അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും തിരുവനന്തപുരത്ത് നന്ദാവനം പൊലീസ് ക്യാമ്പിനു സമീപമുള്ള എസ്ആർസി ഓഫീസിൽ ലഭിക്കും. https://srccc.in/download എന്ന ലിങ്കിൽ നിന്നും അപേക്ഷാഫോറം ഡൗൺലോഡ് ചെയ്ത് അപേക്ഷിക്കാം. വിലാസം: ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ, നന്ദാവനം, വികാസ് ഭവൻ പിഒ, തിരുവനന്തപുരം-33.   വിശദാംശങ്ങൾ www.srccc.in ൽ ലഭിക്കും.   ഫോൺ: 04712325101, 8281114464. 

 

താൽക്കാലിക നിയമനം

 

കണ്ണൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി (സ്‌പോർട്‌സ്) സ്‌കൂളിൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ സീനിയർ ഫിസിക്‌സ് ടീച്ചറുടെ ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. ഫിസിക്‌സിൽ മാസ്റ്റർ ബിരുദം, ബിഎഡ്, സെറ്റ് യോഗ്യതയുള്ള ഉദേ്യാഗാർഥികൾ സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം ഫെബ്രുവരി 10ന് ഉച്ചക്ക് 2.30ന് സ്‌കൂൾ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം.

 

ലാബ് ടെക്‌നീഷ്യൻ ഒഴിവ്

 

ദേശീയ ആരോഗ്യ ദൗത്യം പ്രൊജക്ടിന് കീഴിൽ തലശ്ശേരി മലബാർ കാൻസർ സെന്ററിൽ പ്രവർത്തിക്കുന്ന കൊവിഡ് ലാബിലേക്ക് ലാബ് ടെക്‌നീഷ്യൻ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.  നിശ്ചിത യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും ബന്ധപ്പെട്ട രേഖകളും സഹിതം ഫെബ്രുവരി 14ന് രാവിലെ 10 മണിക്ക്്   തലശ്ശേരി മലബാർ കാൻസർ സെന്ററിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ: 0490 2399207. വെബ് സൈറ്റ്: www.mcc.kerala.gov.in.

 

ആദിശ്രീ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു

 

സാക്ഷരതാ മിഷന്റെയും കുടുംബശ്രീ മിഷന്റെയും ആഭിമുഖ്യത്തിൽ ആറളം ഫാമിലെ ആദിശ്രീ സാക്ഷരതാ പരീക്ഷയിൽ വിജയിച്ചവർക്കുള്ള സർട്ടിഫിക്കറ്റ് പട്ടികജാതി-പട്ടികവർഗ വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ വിതരണം ചെയ്തു. വിദ്യാഭ്യാസ നിലവാരം ഉയർത്തി ഓരോ പട്ടികവർഗ കുടുംബത്തിലും ഒരാൾക്ക് ജോലി നേടിക്കൊടുക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും തുടർ വിദ്യാഭ്യാസത്തിന് ഉൾപ്പെടെ സ്‌കോളർഷിപ്പ് പട്ടികവർഗ വകുപ്പ് നൽകുമെന്നും മന്ത്രി പറഞ്ഞു.  

ആദിശ്രീ സാക്ഷരതാ പരീക്ഷ എഴുതിയ 434 പേരിൽ മുഴുവൻ പേരും വിജയിച്ചു.  292 സ്ത്രീകളും 142 പുരുഷൻമാരുമാണ് പരീക്ഷ എഴുതിയത്.

സണ്ണി ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു.  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ മുഖാതിഥിയായി.  സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടർ ഡോ.പി എസ് ശ്രീകല മുഖ്യ പ്രഭാഷണം നടത്തി.  ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിനോയ് കുര്യൻ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ വേലായുധൻ, ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി രാജേഷ്, പഞ്ചായത്തംഗം മിനി ദിനേശൻ, കുടുംബശ്രീ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഡോ.സുർജിത്ത്, സാക്ഷരതാ മിഷൻ  അസി.ഡയറക്ടർ സന്ദീപ് ചന്ദ്രൻ, കുടുംബശ്രീ എഡിഎം സി അനിത, ജില്ലാ സാക്ഷരതാ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ  ഷാജു ജോൺ, അസി. കോ ഓർഡിനേറ്റർ ടി വി ശ്രീജൻ തുടങ്ങിയവർ സംബന്ധിച്ചു.

 

ഡോ. അശ്വിൻ വള്ളിയോട്ടിനെ മന്ത്രി അനുമോദിച്ചു

 

അഖിലേന്ത്യാ നീറ്റ് സൂപ്പർ സ്പെഷ്യാലിറ്റി ഡി എം എൻഡോക്രിനോളജി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ഡോ. അശ്വിൻ വള്ളിയോട്ടിനെ തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ വീട്ടിലെത്തി അനുമോദിച്ചു. പരിയാരം മെഡിക്കൽ കോളേജിൽ നിന്നും 2015 ൽ എംബിബിഎസ് ബിരുദം നേടിയ അശ്വിൻ തൃശൂർ മെഡിക്കൽ കോളേജിൽ നിന്നും 2020 ൽ എം ഡി ജനറൽ മെഡിസിൻ പാസായി. കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലെ മെഡിസിൻ വിഭാഗം പ്രൊഫസർമാരായ ഡോ. ബാലകൃഷ്ണൻ വള്ളിയോട്ട്, ഡോ.സുധ ബാലകൃഷ്ണൻ ദമ്പതികളുടെ മകനാണ.്  

ഭാര്യ ഡോ. അനുശ്രീ മാണ്ഡ്യ ഗവ. മെഡിക്കൽ കോളേജിലെ അവസാനവർഷ എം ഡി ജനറൽ മെഡിസിൻ വിദ്യാർഥിനിയാണ്.

 

(പടം)

 

വെറ്ററിനറി ബിരുദധാരികളെ തെരഞ്ഞെടുക്കുന്നു

 

ജില്ലയിലെ പേരാവൂർ, ഇരിക്കൂർ, എടക്കാട്, കല്ല്യാശ്ശേരി, കൂത്തുപറമ്പ്, കണ്ണൂർ, തളിപ്പറമ്പ് എന്നീ ബ്ലോക്കുകളിൽ വൈകിട്ട് ആറ് മുതൽ രാവിലെ ആറ് മണി വരെ രാത്രി കാലങ്ങളിൽ വീട്ടുപടിക്കൽ മൃഗചികിത്സാ സേവനത്തിന് താൽക്കാലികാടിസ്ഥാനത്തിൽ വെറ്ററിനറി ബിരുധാരികളെ തെരഞ്ഞെടുക്കുന്നു. താൽപര്യമുള്ളവർ അസ്സൽ ബിരുദ സർട്ടിഫിക്കറ്റും കെ വി സി രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റും അവയുടെ പകർപ്പുകളും സഹിതം ഫെബ്രുവരി 15ന് രാവിലെ 11 മണിക്ക് ജില്ലാ വെറ്ററിനറി കേന്ദ്രം ഓഫീസിൽ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോൺ: 0497 2700267.

 

താൽക്കാലിക നിയമനം

 

ജില്ലാ ആയുർവേദ ആശുപത്രിയിൽ ഒഴിവുള്ള ആയുർവേദ ഫാർമസിസ്റ്റ് തസ്തികയിലേക്കുള്ള  കൂടിക്കാഴ്ച ഫെബ്രുവരി 11 ഉച്ച രണ്ടിന് നടക്കും. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. താൽപര്യമുള്ളവർ ഗവ. അംഗീകൃത ആയുർവേദ ഫാർമസിസ്റ്റ് കോഴ്‌സ് പൂർത്തിയാക്കിയതിന്റെ അസ്സൽ സർട്ടിഫിക്കറ്റ്, പേര്, വയസ്സ്, മേൽവിലാസം, പ്രവൃത്തി പരിചയം തെളിയിക്കുന്നതിനുള്ള അസ്സൽ രേഖകൾ, എസ് എസ് എൽ സി ബുക്ക്/ ആധാർകാർഡ് എന്നിവ സഹിതം ആശുപത്രി ഓഫീസിൽ ഹാജരാകണം.

 

ലൈബ്രറി സയൻസ് കോഴ്‌സിന് അപേക്ഷിക്കാം

 

ഐഎച്ച്ആർഡിയുടെ കീഴിൽ ചീമേനി പള്ളിപ്പാറയിലുള്ളകോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ആറ് മാസത്തെ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് കോഴ്‌സിന് സീറ്റ് ഒഴിവുണ്ട്.  50 ശതമാനം മാർക്കോടെയുള്ള എസ്എസ്എൽസി/പ്ലസ്ടു/ഡിഗ്രി ആണ് യോഗ്യത. അപേക്ഷാ ഫീസ് ജനറൽ 150രൂപ, എസ് സി/എസ് ടി  100 രൂപ. താൽപര്യമുള്ളവർ ഫെബ്രുവരി 15നകം കോളേജ് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 8547005052.

 

 

വൈദ്യുതി മുടങ്ങും 

 

പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷനിലെ രാജിബ്രിക്കേറ്റ്, കടാംകുന്ന്, കോളിമുക്ക്, പുറവട്ടം, കടുക്കാരം, ഏണ്ടി, കക്കറ, കക്കറ ടവർ, ചക്കാലകുന്ന്, കക്കറ ക്രഷർ, ചേപ്പാത്തോട് എന്നീ ഭാഗങ്ങളിലും എവൺ വിനീർ, എവറസ്റ്റ് വുഡ് എന്നീ ട്രാൻസ്ഫോർമർ പരിധിയിലും ഫെബ്രുവരി ഒമ്പത് ബുധൻ രാവിലെ എട്ട് മുതൽ  വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

മാതമംഗലം ഇലക്ട്രിക്കൽ സെക്ഷനിലെ പെരുവാമ്പ ട്രാൻസ്‌ഫോർമർ പരിധിയിൽ  ഫെബ്രുവരി ഒമ്പത് ബുധൻ രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെയും ഏര്യം ടവർ, ആലക്കാട് ചെറിയപളളി, പൊന്നച്ചേരി ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ ഒമ്പത് മുതൽ  വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.

കൊളച്ചേരി ഇലക്ട്രിക്കൽ സെക്ഷനിലെ കാവുംചാൽ പള്ളിപ്പറമ്പ്, എ പി സ്റ്റോർ പള്ളിപ്പറമ്പ്, കോടിപൊയിൽ, മുബാറക്‌റോഡ്, സദ്ദാംമുക്ക്, ടൈൽസ്, ഹസ്സായി, കമ്പിൽ തെരു, പാട്ടയം, പാട്ടയം സ്‌കൂൾ, പാട്ടയം വായനശാല, കമ്പിൽ ടൗൺ, കമ്പിൽ ടാക്കീസ് റോഡ്, ചെറുകുന്ന്, നാലാംപീടിക, എപികെ സ്‌ക്വയർ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ  ഫെബ്രുവരി ഒമ്പത് ബുധൻ രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ വീനസ്‌ക്ലബ് ട്രാൻസ്ഫോർമർ പരിധിയിൽ  ഫെബ്രുവരി ഒമ്പത് ബുധൻ രാവിലെ 7.30 മുതൽ 8.30 വരെയും കമാൽപീടിക ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 8.30 മുതൽ ഉച്ചക്ക് 2.30 വരെയും മുണ്ടേരിമൊട്ട എച്ച് എസ് എസ്, സബ്‌സ്റ്റേഷൻ ക്വാർട്ടേഴ്‌സ്, കാഞ്ഞിരോട് ബസാർ, കാഞ്ഞിരോട് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെയും  വൈദ്യുതി മുടങ്ങും.

കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷനിലെ കച്ചേരിമൊട്ട, കടമ്പുർ ഇംഗ്ലീഷ് മീഡിയം, കടമ്പുർ മലയാളം മീഡിയം, മഞ്ജു, തിലാത്തിൽ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഫെബ്രുവരി ഒമ്പത് ബുധൻ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

 

ലേലം

പൊതുമരാമത്ത് വകുപ്പ്  നിരത്തുകൾ ഭാഗം മാടായി അസി.എഞ്ചിനീയറുടെ കാര്യാലയത്തിന് കീഴിൽ വരുന്ന മേലെ അതിയടം പുറമ്പോക്കിലുള്ള മാവ്, കുരുമുളക് വള്ളി എന്നിവയിലുള്ള അനുഭവങ്ങൾ ഫെബ്രുവരി 21ന് രാവിലെ 11 മണിക്ക് ലേലം ചെയ്യും.  ഫോൺ: 0497 2877799.

 

ക്വട്ടേഷൻ

പയ്യന്നൂർ അഡീഷണൽ ശിശുവികസനപദ്ധതി ഓഫീസിന്റെ പരിധിയിലെ 134 അങ്കണവാടികളിലേക്ക് ആവശ്യമായ അങ്കണവാടി പ്രീ സ്‌കൂൾ സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഫെബ്രുവരി 14 ന് ഉച്ചയ്ക്ക് 12 മണി വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 04985 236166.

date