Skip to main content

കന്നുകാലികളുടെ കടത്തും കാലിച്ചന്തയും 14 വരെ തടഞ്ഞു

 

തിരുവല്ല, മല്ലപ്പള്ളി താലൂക്കുകളില്‍ കന്നുകാലികളില്‍ കുളമ്പുരോഗം പടരുന്ന സാഹചര്യത്തില്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തിരുവല്ല, മല്ലപ്പള്ളി താലൂക്കുകളില്‍ കന്നുകാലികളുടെ കടത്തും കാലിച്ചന്തയും ജൂണ്‍ 30 മുതല്‍ ജൂലൈ 14 വരെ താത്ക്കാലികമായി തടഞ്ഞുകൊണ്ട് ജില്ലാ കളക്ടര്‍ ഉത്തരവായി. ക്രിമിനല്‍ നടപടി നിയമം 133(1) ബി പ്രകാരമാണ് താത്ക്കാലിക നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്.         (പിഎന്‍പി 1744/18)

date