Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 09-02-2022

ദർഘാസ്

കണ്ണൂർ ജില്ലാ ആശുപത്രിയിൽ ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി മുത്തത്തി പയ്യന്നൂർ ഡെകെയർ സെന്ററുകളിലേക്കും ചെറുവാഞ്ചേരി ഡെകെയർ സെന്ററുകളിലേക്കും 12 സീറ്റുള്ള വാഹനങ്ങൾ വാടകക്ക് ലഭിക്കുന്നതിന് ദർഘാസ് ക്ഷണിച്ചു. ഫെബ്രുവരി 17ന് ഉച്ചക്ക് 12 മണി വരെ ദർഘാസ് സ്വീകരിക്കും.  കൂടുതൽ വിവരങ്ങൾ ജില്ലാ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ഡിഎംഎച്ച്പി ഓഫീസിൽ ലഭിക്കും.

ക്വട്ടേഷൻ

കണ്ണൂർ റീസർവ്വെ അസി. ഡയറക്ടറുടെ കീഴിലുള്ള റീസർവ്വെ പ്രവർത്തനങ്ങൾക്കായി ബൊലെറോ/ജീപ്പ്, ഫോർ വീൽ ടാക്‌സി വാടകയ്ക്ക് നൽകുന്നതിന് താൽപര്യമുള്ളവരിൽ  നിന്നും ക്വട്ടേഷൻ ക്ഷണിച്ചു.  ഫെബ്രുവരി 14ന് ഉച്ചക്ക് രണ്ട് മണി വരെ ക്വട്ടേഷൻ  സ്വീകരിക്കും.  ഫോൺ: 0497 2700513.

ക്വട്ടേഷൻ

കല്ല്യാശ്ശേരി അഡീഷണൽ ഐസിഡിഎസ് പ്രൊജക്ട് പരിധിയിലുള്ള മാടായി പഞ്ചായത്തിലെ 31 അങ്കണവാടികളിലേക്കും മാട്ടൂൽ പഞ്ചായത്തിലെ 25 അങ്കണവാടികളിലേക്കും പ്രീസ്‌കൂൾ കിറ്റുകൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഫെബ്രുവരി 19ന് ഉച്ചക്ക് രണ്ട് മണി വരെ ക്വട്ടേഷൻ  സ്വീകരിക്കും. ഫോൺ: 0497 2930190.

ക്വട്ടേഷൻ

കാസർകോട് കിനാനൂർ ഗവ.ആർട്‌സ് ആന്റ് സയൻസ് കോളേജ് ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ വാങ്ങുന്നതിന് അംഗീകൃത വിതരണക്കാരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ഫെബ്രുവരി 21ന് വൈകിട്ട് മൂന്ന് മണി വരെ ക്വട്ടേഷൻ  സ്വീകരിക്കും. ഫോൺ: 0467 2235955.
ലേലം

കണ്ണൂർ റൂറൽ ജില്ലയിലെ തളിപ്പറമ്പ്, ശ്രീകണ്ഠപുരം, കുടിയാൻമല, പയ്യന്നൂർ, പരിയാരം, പെരിങ്ങോം, ഇരിക്കൂർ, പേരാവൂർ, മുഴക്കുന്ന്, കേളകം, മാലൂർ എന്നീ പൊലീസ് സ്റ്റേഷൻ പരിസരത്ത് സൂക്ഷിച്ചിട്ടുള്ള അവകാശികളില്ലാത്ത 143 വാഹനങ്ങൾ ഫെബ്രുവരി 21ന് രാവിലെ 11 മണി മുതൽ 3.30 വരെയുള്ള സമയത്ത് www.mstcecommerce.com മുഖേന ഓൺലൈനായി ലേലം ചെയ്യും.  എംഎസ്ടിസി ലിമിറ്റഡിന്റെ വെബ്‌സൈറ്റിൽ ബയർ ആയി രജിസ്റ്റർ ചെയ്ത് ലേലത്തിൽ പങ്കെടുക്കാം.  ഫോൺ: 0497 2784100, 9497964164

 

വൈദ്യുതി മുടങ്ങും

മാതമംഗലം ഇലക്ട്രിക്കൽ സെക്ഷനിലെ ഓടമുട്ട് ട്രാൻസ്‌ഫോർമർ പരിധിയിൽ ഫെബ്രുവരി 10 വ്യാഴം രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെയും എംഎം കോളേജ് ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ ഒമ്പത് മുതൽ 11 മണി വരെയും കാരക്കുണ്ട് ഫാം ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 11 മുതൽ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.

പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷനിലെ കോലാച്ചിക്കുണ്ട്, അരവഞ്ചാൽ, ബ്ലാക്ക് സ്റ്റോൺ ക്രഷർ എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഫെബ്രുവരി 10 വ്യാഴം രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

തയ്യിൽ ഇലക്ട്രിക്കൽ സെക്ഷനിലെ ഹംറാസ് മിൽ, കുറുവ ബാങ്ക്, കരാറിനകം ബാങ്ക്, തയ്യിൽകാവ് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഫെബ്രുവരി 10 വ്യാഴം രാവിലെ എട്ട് മുതൽ വൈകിട്ട് മൂന്ന് മണി വരെയും വട്ടക്കുളം, കടലായി വാട്ടർ ടാങ്ക്, കടലായി അമ്പലം, കടലായി കോളനി, കടലായി നട, വട്ടുപാറ, മഞ്ഞക്കൽ, ആശാരിക്കാവ് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 10 മുതൽ വൈകിട്ട് 5.30 വരെയും വൈദ്യുതി മുടങ്ങും.

ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ ഏച്ചൂർ ബസാർ, വാണിയൻചാൽ, പുന്നക്കാമൂല, കൊങ്ങണാംകോട്, ഏച്ചൂർ ഓഫീസ് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഫെബ്രുവരി 10 വ്യാഴം രാവിലെ 7.45 മുതൽ  വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

ചൊവ്വ ഇലക്ട്രിക്കൽ സെക്ഷനിലെ കിഴുത്തള്ളി ഓവുപാലം, വാട്ടർ അതോറിറ്റി എന്നീ ഭാഗങ്ങളിൽ ഫെബ്രുവരി 10 വ്യാഴം രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറ് മണി വരെയും എസ്എൻ കോളേജ്, കാഞ്ഞിര, എസ്എൻ കാമ്പസ്, രാജൻപീടിക, സെന്റ് ഫ്രാൻസിസ്, സ്വരാജ്, ജെടിഎസ്, ഐടിഐ പരിസരം എന്നീ ഭാഗങ്ങളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.

ശ്രീകണ്ഠപുരം ഇലക്ട്രിക്കൽ സെക്ഷനിലെ മടമ്പം ചർച്ച്, അലക്‌സ് നഗർ ടവർ എന്നീ ഭാഗങ്ങളിൽ ഫെബ്രുവരി 10 വ്യാഴം രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് മണി വരെയും ചെമ്പേരി സെക്ഷനിലെ മിഡിലാക്കയം അപ്പർ, കാണാമല, ബ്ലൂ മെറ്റൽസ്, അരീക്കമല, കാക്കുംതടം എന്നീ ഭാഗങ്ങളിൽ രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് രണ്ട് മണി വരെയും വൈദ്യുതി മുടങ്ങും.  

ക്വട്ടേഷൻ

കണ്ണൂർ ഗവ.എഞ്ചിനീയറിങ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് ആന്റ് എഞ്ചിനീയറിങ് ഡിപ്പാർട്ട്‌മെന്റിൽ എ ഫോർ മൾട്ടി ഫക്ഷണൽ പ്രിന്റർ ആന്റ് സ്‌കാനർ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഫെബ്രുവരി 21ന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷൻ സ്വീകരിക്കും.
കോളേജിലെ സിഇ-സിഎഡി ലാബിൽ  ബൈബാക്ക് സ്‌കീമിൽ നെറ്റ് വർക്ക് സ്വിച്ചുകൾ മാറ്റി സ്ഥാപിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഫെബ്രുവരി 15ന് ഉച്ചക്ക് 2.30 വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 0497 2780226.
കോളേജിലെ മെക്കാനിക്കൽ ബ്രാഞ്ചിലേക്കുള്ള തെർമോകപ്പിൾ വിത്ത് 8 ചാനൽ ഡാറ്റ ലോഗർ നൽകുന്നതിന്  ക്വട്ടേഷൻ ക്ഷണിച്ചു.  ഫെബ്രുവരി 18ന് ഉച്ചക്ക് 12 മണി വരെ ക്വട്ടേഷൻ സ്വീകരിക്കും. പോൺ: 0497 2780226

വനിതാ കമ്മീഷൻ അദാലത്ത്

വനിതാ കമ്മീഷൻ അദാലത്ത് ഫെബ്രുവരി 14ന് രാവിലെ 10 മണി മുതൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തും.

മേട്രൺ കം റസിഡന്റ് ട്യൂട്ടർ നിയമനം

പട്ടികജാതി വികസന വകുപ്പിന് കീഴിൽ അഴീക്കോട്ടുള്ള പെൺകുട്ടികളുടെ പ്രീ മെട്രിക് ഹോസ്റ്റലിൽ കുട്ടികളുടെ രാത്രികാല പഠന മേൽനോട്ടത്തിനായി മേട്രൺ കം റസിഡന്റ് ട്യൂട്ടറെ നിയമിക്കുന്നു. ഏതെങ്കിലും വിഷയത്തിൽ ബിരുദവും ബിഎഡും യോഗ്യതയുള്ളവർക്ക് ഫെബ്രുവരി 14ന് വൈകിട്ട് 2.30ന് കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ  നടത്തുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം.

ഗ്രീവൻസ് പോർട്ടൽ സംവിധാനം പുനസ്ഥാപിച്ചു

2014 മുതൽ ഐടിഐകളിൽ പ്രവേശനം നേടിയ ട്രെയിനികളുടെ ഇഎൻടിസികളിൽ തിരുത്തൽ വരുത്തുന്നതിന് ഗ്രീവൻസ് പോർട്ടൽ സംവിധാനം പുനസ്ഥാപിച്ചു. പ്രൊഫൈൽ മുഖേന ആവശ്യമായ തിരുത്തൽ വരുത്താവുന്നതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു.  ഫോൺ: 0497 2835183.

പത്താംതരം, ഹയർസെക്കണ്ടറി തുല്യത രജിസ്‌ട്രേഷൻ ആരംഭിച്ചു

സംസ്ഥാന സാക്ഷരതാ മിഷൻ പൊതു വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് നടപ്പാക്കുന്ന പത്താംതരം, ഹയർസെക്കണ്ടറി തുല്യതാ ക്ലാസുകളിലേക്കുള്ള രജിസ്‌ട്രേഷൻ ജില്ലയിൽ തുടങ്ങി. ആദിശ്രീ പദ്ധതി സർട്ടിഫിക്കറ്റ് വിതരണത്തോടനുബന്ധിച്ച് ആറളം ഫാമിലെ പി എസ് സജിഷ, വിനീത എന്നിവർക്ക് അപേക്ഷ ഫോറങ്ങൾ നൽകി മന്ത്രി കെ രാധാകൃഷ്ണൻ രജിസ്‌ട്രേഷൻ ഉദ്ഘാടനം ചെയ്തു. പട്ടികജാതി/ പട്ടികവർഗ വിഭാഗക്കാർക്ക് കോഴ്‌സ്  സൗജന്യമാണ്. പട്ടികവർഗ വിഭാഗക്കാർക്ക് പത്താംതരത്തിൽ 3000 രൂപയും ഹയർസെക്കണ്ടറിയിൽ 5000 രൂപയും സ്‌കോളർഷിപ്പ് ലഭിക്കും. പത്താംതരത്തിൽ 1850 രൂപയും ഹയർസെക്കണ്ടറിയിൽ 2500 രൂപയുമാണ് ഫീസ്. ഫെബ്രുവരി 28 വരെയാണ് രജിസ്‌ട്രേഷൻ. താൽപര്യമുള്ളവർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുള്ള വികസന കേന്ദ്രങ്ങളുമായും വിദ്യാകേന്ദ്രങ്ങളുമായും ബന്ധപ്പെടുക. ഫോൺ: 0497 2707699

വനിതാ കമ്മീഷൻ അദാലത്ത്

വനിതാ കമ്മീഷൻ അദാലത്ത് ഫെബ്രുവരി 14ന് രാവിലെ 10 മണി മുതൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തും.

മേട്രൺ കം റസിഡന്റ് ട്യൂട്ടർ നിയമനം

പട്ടികജാതി വികസന വകുപ്പിന് കീഴിൽ അഴീക്കോട്ടുള്ള പെൺകുട്ടികളുടെ പ്രീ മെട്രിക് ഹോസ്റ്റലിൽ കുട്ടികളുടെ രാത്രികാല പഠന മേൽനോട്ടത്തിനായി മേട്രൺ കം റസിഡന്റ് ട്യൂട്ടറെ നിയമിക്കുന്നു. ഏതെങ്കിലും വിഷയത്തിൽ ബിരുദവും ബിഎഡും യോഗ്യതയുള്ളവർക്ക് ഫെബ്രുവരി 14ന് വൈകിട്ട് 2.30ന് കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ  നടത്തുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം.

 

date