Post Category
തൊഴില്‍-ഇന്‍ഷൂറന്‍സ് കോംപന്‍സേഷന്‍ വിചാരണ
വ്യാവസായിക ട്രൈബ്യൂണലും ഇന്‍ഷൂറന്‍സ് കോടതി ജഡ്ജിയും എംപ്ലോയീസീ കോംപന്‍സേഷന്‍ കമ്മീഷണറുമായ സാബു സെബ്യാസ്റ്റന്‍റെ നേതൃത്വത്തില്‍ ജൂലൈ 3,9,10,16,17,23,24,30,31, തിയതികളില്‍ പാലക്കാട് റവന്യൂ ഡിവിഷണല്‍ മജിസ്ട്രേറ്റ് കോടതി ഹാളില്‍ തൊഴില്‍ തര്‍ക്ക- ഇന്‍ഷൂറന്‍സ്-എംപ്ലോയീസ് കോംപന്‍സേഷന്‍ കേസുകളുടെ വിചാരണ നടക്കുമെന്ന് വ്യാവസായിക ട്രൈബ്യൂണല്‍ സെക്രട്ടറി അറിയിച്ചു.
ജൂലൈ 6,12 തിയതിയില്‍ പെരിന്തല്‍മണ്ണ സബ് ഡിവിഷനല്‍ മജിസ്ട്രേറ്റ് കോടതി ഹാളിലും 20 ന് മഞ്ചേരി ഇന്ദിരാഗാന്ധി ബസ് ടെര്‍മിനല്‍ ബില്‍ഡിങ് കോടതി ഹാളിലും 27 ന് തിരൂര്‍ സബ് കലക്ടറുടെ കോട്ടണ്‍ ഹാള്‍ എന്നിവടങ്ങളിലും വിചാരണ നടക്കും.
date
- Log in to post comments