Skip to main content

നാഷണല്‍ യൂത്ത് പാര്‍ലമെന്റ് ഫെസ്റ്റിവലില്‍ പങ്കെടുക്കാം

കേന്ദ്ര യുവജനകാര്യ കായിക വകുപ്പ് സംഘടിപ്പിക്കുന്ന നാഷണല്‍ യൂത്ത് പാര്‍ലമെന്റ് ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ അവസരം. 15നും 29 വയസിനും ഇടയില്‍ ഉള്ളവര്‍ക്ക് പങ്കെടുക്കാം. ജില്ലാ തല സ്‌ക്രീനിംഗ് മത്സരത്തില്‍ പങ്കെടുക്കാന്‍ നിശ്ചിത വിഷയങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ സംസാരിക്കുന്ന മൂന്നു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ 7558892580 എന്ന നമ്പറിലേക്ക് വാട്സ്ആപ്പ് ചെയ്യുക. ഭാഷ : ഇംഗ്ലീഷ്/ ഹിന്ദി/ മലയാളം. തിരഞ്ഞെടുക്കുന്ന 10 പേര്‍ക്ക് ജില്ലാതല ഫൈനല്‍ മത്സരത്തില്‍ പങ്കെടുക്കാം.

ജില്ലാ തലത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍ വരുന്നവര്‍ക്ക് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാം. സംസ്ഥാന തലത്തില്‍ ആദ്യ മൂന്നു സ്ഥാനങ്ങളില്‍ വരുന്നവര്‍ക്ക് ദേശീയ തലത്തിലും മത്സരിക്കാം. വീഡിയോ ലഭിക്കേണ്ട അവസാന തീയതി ഈ മാസം 17 ന് വൈകുന്നേരം അഞ്ചു വരെ.

date