Skip to main content

സ്‌കോള്‍-കേരള - ഓപ്പണ്‍ റഗുലര്‍ വിദ്യാര്‍ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യണം

സ്‌കോള്‍ കേരള മുഖേന 2021-23 ബാച്ചില്‍ ഓപ്പണ്‍ റഗുലര്‍ വിഭാഗത്തില്‍ ഒന്നാം   വര്‍ഷ ഹയര്‍ സെക്കണ്ടറി പ്രവേശനത്തിന് ഓണ്‍ലൈന്‍ മുഖേനെ രജിസ്റ്റര്‍ ചെയ്ത്, ഇതിനകം നിര്‍ദിഷ്ടരേഖകള്‍ സമര്‍പ്പിച്ച വിദ്യാര്‍ഥികള്‍ക്ക് പഠനകേന്ദ്രം അനുവദിച്ച്  രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. രജിസ്ട്രേഷന്‍ സമയത്ത് വിദ്യാര്‍ഥികള്‍ക്ക് അനുവദിച്ചിട്ടുള്ള യൂസര്‍ നെയിം,  പാസ് വേഡ്  ഇവ ഉപയോഗിച്ച് www.scolekerala.org മുഖേനെ തിരിച്ചറിയല്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് എടുക്കേണ്ടതും അനുവദിച്ച പഠനകേന്ദ്രം കോ-ഓര്‍ഡിനേറ്റിംഗ് ടീച്ചര്‍ മുമ്പാകെ സമര്‍പ്പിച്ച് മേലൊപ്പ് വാങ്ങണം. ഒന്നാം വര്‍ഷ സമ്പര്‍ക്ക ക്ലാസുകളുടെ വിവരം പഠനകേന്ദ്രങ്ങള്‍ മുഖേന അറിയാമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0471-2342850.

date