Post Category
അക്ഷയ സംരംഭക തെരഞ്ഞെടുപ്പ് : ഇന്റര്‍വ്യൂ
പത്തനംതിട്ട ജില്ലയിലെ 18 ലൊക്കേഷനുകളില്‍ പുതുതായി അക്ഷയ സംരംഭകരെ തെരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി മല്ലപ്പളളി കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ നടത്തിയ ഓണ്‍ലൈന്‍ പരീക്ഷയില്‍ യോഗ്യത നേടിയവര്‍ക്കുളള ഇന്റര്‍വ്യൂ ഈ മാസം (ഫെബ്രുവരി) 24, 25, 26 തീയതികളില്‍ ഇന്റര്‍വ്യൂ ബോര്‍ഡ് ചെയര്‍മാനായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ നടത്തും. ഓരോ ലൊക്കേഷനിലേക്കും ഓണ്‍ലൈന്‍ പരീക്ഷയില്‍ 50 ശതമാനമോ അതിനു മുകളിലോ മാര്‍ക്ക് നേടിയ ആദ്യ 10 പേരെ വീതമാണ് ഇന്റര്‍വ്യൂവിന് പരിഗണിക്കുക. അപേക്ഷകര്‍ക്കുളള ഹാള്‍ടിക്കറ്റുകള്‍ അയച്ചു തുടങ്ങി. ഈ മാസം(ഫെബ്രുവരി) 20 വരെ ഹാള്‍ ടിക്കറ്റുകള്‍ ലഭിക്കാത്തവര്‍ അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍.04682322706, 04682322708.
date
- Log in to post comments