Skip to main content

പാണ്ടിമലപ്പുറം ജംഗ്ഷനില്‍ പൊക്കവിളക്ക് സ്ഥാപിച്ചു

കടമ്പനാട് പാണ്ടിമലപ്പുറം ജംഗ്ഷനില്‍ പൊക്ക വിളക്ക് സ്ഥപിച്ചു. പ്രദേശവാസികളുടെ  ആവശ്യം പരിഗണിച്ച് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ തന്റെ  പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് തുക അനുവദിച്ചാണ്  മിനി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്. ലൈറ്റിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം ഡെപ്യൂട്ടി സ്പീക്കര്‍ നിര്‍വഹിച്ചു.

വാര്‍ഡ് മെമ്പര്‍ സിന്ധു ദിലീപ് അധ്യക്ഷ ആയിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. രാധാകൃഷ്ണന്‍, ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് വിശ്വംഭരന്‍, സിപിഐ ജില്ലാ എക്സിക്യുട്ടീവ് അംഗം അരുണ്‍ കെ.എസ്. മണ്ണടി, പത്മിനിയമ്മ, മോഹനചന്ദ്രക്കുറുപ്പ്, റ്റി.ആര്‍, ബിജു തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.

date