Skip to main content

മാലിന്യം തള്ളിയവര്‍ക്ക് പിഴ ഈടാക്കി

ഏഴംകുളം ഗ്രാമപഞ്ചായത്തിലെ ഏനാത്ത് ജംഗ്ഷന് സമീപം എംസി റോഡിനെ പഴയ കവലയുമായി ബന്ധിപ്പിക്കുന്ന റോഡിന്റെ സമീപം പഞ്ചായത്ത് ഹരിതകര്‍മ്മ സേനയുടെ ഉപയോഗത്തിനായി സ്ഥാപിച്ചിട്ടുള്ള മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റിയുടെ പരിസരത്ത് ഉണ്ടായിരുന്ന മാലിന്യം പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തില്‍ പൊതുജനങ്ങള്‍ കഴിഞ്ഞദിവസം നീക്കംചെയ്തു. വൃത്തിയാക്കല്‍ കഴിഞ്ഞ് അരമണിക്കൂറിനകം മാലിന്യവുമായി എത്തിയ വാഹനം നാട്ടുകാര്‍ തടഞ്ഞുവച്ച് പോലീസില്‍ ഏല്‍പ്പിച്ചു. പഞ്ചായത്ത് അധികൃതര്‍ ഏനാത്ത് പോലീസില്‍ രേഖാമൂലം പരാതിനല്‍കി. മാലിന്യം തള്ളിയ സമീപ കട ഉടമയ്ക്ക് പതിനായിരം രൂപയുടെ പിഴ ചുമത്തുകയും ചെയ്തു. നിരീക്ഷണം ശക്തമാക്കാനും കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കുമെന്നും ഏഴംകുളം ഗ്രാമപഞ്ചായത്ത് സെക്രട്ടറി  അറിയിച്ചു. 

date