Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

പത്തനംതിട്ട കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ തിരുവല്ല ബുക്ക് ഡിപ്പോയില്‍ നിന്നും 2022-2023 അദ്ധ്യയന വര്‍ഷത്തെ വോള്യം 1, വോള്യം 2, വോള്യം 3  സ്‌ക്കൂള്‍ പാഠപുസ്തകങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് ജില്ലയിലെ വിവിധ സ്‌ക്കൂള്‍ സൊസൈറ്റികളിലേക്ക് വിതരണം ചെയ്യുന്നതിനായി വാഹന ഉടമകളില്‍ നിന്നും കരാര്‍ അടിസ്ഥാനത്തില്‍ (ആവശ്യമുള്ള സമയത്ത്) ഡ്രൈവര്‍, ഡീസല്‍ സഹിതം വാഹനം ലഭ്യമാക്കുന്നതിന് (1 മെട്രിക്ക് ടണ്‍,  1 മുതല്‍ 2 മെട്രിക്ക് ടണ്‍, 2 മുതല്‍ 3 മെട്രിക്ക് ടണ്‍, 3 മുതല്‍ 5 മെട്രിക്ക് ടണ്‍ ശേഷിയുള്ള വാഹനം അഭികാമ്യം) മല്‍സരസ്വഭാവമുള്ള ക്വട്ടേഷനുകള്‍ സീല്‍ ചെയ്ത കവറുകളില്‍ ക്ഷണിച്ചു.

 

ക്വട്ടേഷനുകള്‍ ഈ മാസം 19 ന് വൈകുന്നേരം നാലിനു മുന്‍പായി ജില്ലാമിഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണം.  വിശദവിവരങ്ങള്‍ക്ക് ജില്ലാമിഷന്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ :
9744253733, 8590406291.

date