Skip to main content

ജിയോളജി വകുപ്പ് ഫയല്‍ തീര്‍പ്പാക്കുന്നു

കെട്ടിട നിര്‍മ്മാണത്തിന്റെ ഭാഗമായി മണ്ണ് നീക്കം ചെയ്യുന്നതിനുളള അനുമതിക്കായി  മൈനിംഗ് ആന്റ് ജിയോളജി വകുപ്പിന്റെ പത്തനംതിട്ട ജില്ലാ കാര്യാലയത്തില്‍ സമര്‍പ്പിച്ച അപേക്ഷകളില്‍ സ്ഥല പരിശോധന നടത്തി തീര്‍പ്പ് കല്‍പ്പിക്കുന്നതിന് മൂന്ന് സ്‌ക്വാഡുകള്‍ രൂപീകരിച്ചു. ഈ സ്‌ക്വാഡുകള്‍ ഈ മാസം 14 മുതല്‍ 19 വരെ ജില്ലയിലെ വിവിധ താലൂക്കുകളില്‍ അപേക്ഷാ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പത്തനംതിട്ട  ജില്ലാ ജിയോളജിസ്റ്റ് അറിയിച്ചു.

date