Skip to main content

കര്‍ഷകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു

മൃഗ സംരക്ഷണ വകുപ്പ് നടപ്പാക്കുന്ന എസ്.സി.എ.ടു എസ്.സി.എസ്.പി ആട് വളര്‍ത്തല്‍, താറാവ് വളര്‍ത്തല്‍ പദ്ധതിക്ക് പത്തനംതിട്ട നഗരസഭാ പരിധിയില്‍ നിന്നുള്ള പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെടുന്ന കര്‍ഷകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.  50 ശതമാനം സബ്സിഡിയോടു കൂടി നടപ്പാക്കുന്ന താറാവ് വളര്‍ത്തല്‍ പദ്ധതി പ്രകാരം 600 രൂപയ്ക്ക് 10 താറാവുകളെ നല്‍കും. ആടുവളര്‍ത്തല്‍ പദ്ധതിയില്‍ രണ്ട് പെണ്ണാടുകളുടെ യൂണിറ്റിന് 10,000 രൂപ വരെ സബ്സിഡി നല്‍കും. പൂരിപ്പിച്ച അപേക്ഷകള്‍  ഈ മാസം 25 വരെ പത്തനംതിട്ട ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ സ്വീകരിക്കും. നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോമിനും,  വിശദവിവരങ്ങള്‍ക്കും പത്തനംതിട്ട  ജില്ലാ വെറ്ററിനറി കേന്ദ്രവുമായി ബന്ധപ്പെടുക. ഫോണ്‍ : 0468 2270908.

date