Skip to main content

ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റില്‍ ഒഴിവ്

മലപ്പുറം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റില്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ നോണ്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ കെയര്‍,  സോഷ്യല്‍ വര്‍ക്കര്‍ തസ്ത്ഥികകളിലേക്ക് ഒരു വര്‍ഷത്തെ കരാര്‍ വ്യവസ്ഥയില്‍  അപേക്ഷകള്‍ ക്ഷണിച്ചു.  സോഷ്യല്‍ വര്‍ക്കിലുള്ള ബിരുദാനന്തര ബിരുദം, കുട്ടികളുടെ അവകാശവുമായി ബന്ധപ്പെട്ട പ്രവര്‍ത്തി പരിചയം എന്നിവയാണ്  പ്രൊട്ടക്ഷന്‍ ഓഫീസര്‍ നോണ്‍ ഇന്‍സ്റ്റിസ്റ്റ്യൂഷണല്‍ കെയറിനുള്ള യോഗ്യത. വേതനം പ്രതിമാസം 27825 രൂപ. പ്രായം 2017 ജനുവരി ഒന്നിന് 35 വയസ്സ് കവിയാന്‍ പാടില്ല.
സോഷ്യല്‍ വര്‍ക്കിലോ, സൈക്കോളജിയിലോ, സോഷ്യോളജിയിലോ ബിരുദം/പി.ജി എന്നിവയാണ് സോഷ്യല്‍ വര്‍ക്കര്‍ക്കുള്ള യോഗ്യത. 2017 ജനുവരി ഒന്നിന് 35 വയസ്സ് കവിയാന്‍ പാടില്ല.  സ്ത്രീകള്‍ക്ക് മുന്‍ഗണ.  അപേക്ഷ നവംബര്‍ 15ന് വൈകുന്നേരം അഞ്ചിനകം മഞ്ചേരി ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റില്‍ ലഭിക്കണം.  കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ നിന്നും ലഭിക്കും.

 

date