Skip to main content

അപേക്ഷ ക്ഷണിച്ചു

കേരള സര്‍ക്കാറിന്റെ കൈത്തറി പരിപോഷണ പദ്ധതിയുടെ ഭാഗമായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്നോളജി-കണ്ണൂര്‍ ടെക്സ്‌റ്റൈല്‍സ് ഡിസൈനര്‍മാര്‍ക്ക് തൊഴിലവസരമൊരുക്കുന്നു. നിഫ്റ്റ്/എന്‍.ഐ.ഡികളില്‍ നിന്ന് ടെക്സ്‌റ്റൈല്‍ ഡിസൈനിംഗ് കോഴ്സ് വിജയിച്ചവരും ഹാന്‍ഡ്ലൂം ആന്റ് ടെക്സ്‌റ്റൈല്‍ ടെക്നോളജി, ഹാന്‍ഡ്ലൂം ടെക്നോളജി എന്നിവയില്‍ ഡിഗ്രി/ ഡിപ്ലോമ ലെവല്‍ കോഴ്സ് വിജയിച്ചവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. 3-5 വര്‍ഷം ടെക്സ്‌റ്റൈല്‍ ഡിസൈനിംഗില്‍ പ്രവൃത്തിപരിചയം അഭികാമ്യം.

 

നിയമനം താല്‍ക്കാലികമായി പ്രൊജക്ട് അടിസ്ഥാനത്തില്‍. അപേക്ഷകള്‍ തപാല്‍ വഴിയോ, നേരിട്ടോ സമര്‍പ്പിക്കാം. ഇ-മെയില്‍ വഴിയുള്ള അപേക്ഷ പരിഗണിക്കുന്നതല്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 15 ന്  വൈകുന്നേരം അഞ്ചു വരെ. അപേക്ഷ അയക്കുമ്പോള്‍ കവറിന് പുറത്ത് 'ടെക്സ്‌റ്റൈല്‍ ഡിസൈനര്‍ക്കുള്ള അപേക്ഷ' എന്ന് രേഖപ്പെടുത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്ലൂം ടെക്നോളജി, കണ്ണൂര്‍ പി.ഒ കിഴുന്ന, തോട്ടട, കണ്ണൂര്‍ -670007 ഫോണ്‍ : 04972835390

date