Skip to main content

ഗതാഗത നിയന്ത്രണം

ദേശീയപാത 183 എ ഭരണിക്കാവ്- അടൂര്‍ റോഡില്‍ താഴത്തുമണ്‍ കലുങ്ക് അപകടാവസ്ഥയിലായതിനാല്‍ ഇതിലൂടെയുളള അനിയന്ത്രിത ഗതാഗതം ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണ്.  ദുരന്തനിവാരണ നിയമം 2005 വകുപ്പ് 34 എ,ബി,സി പ്രകാരം 25 ടണ്ണില്‍ കൂടുതല്‍ ഭാരമുളള വാഹനങ്ങള്‍ ഈ കലുങ്കിലൂടെ കടന്നു പോകുന്നതിന് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ ഉത്തരവായി.

date