ജില്ലാആസൂത്രണസമിതി28 തദ്ദേശ സ്ഥാപനങ്ങളുടെ 2021-22 വാര്‍ഷിക പദ്ധതിയിലെ ഭേദഗതി പ്രോജക്ടുകള്‍ അംഗീകരിച്ചു
ജില്ലാആസൂത്രണസമിതിയോഗംജില്ലയിലെ 28 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 202122 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക പദ്ധതിയിലെ ഭേദഗതി പ്രോജക്ടുകള്‍ക്ക് അംഗീകാരം നല്‍കി. പന്തളം, തിരുവല്ല എന്നീ നഗരസഭകളുടേയും, റാന്നി, കോന്നി എന്നീ ബ്ലോക്ക് പഞ്ചായത്തുകളുടേയും 24 ഗ്രാമ പഞ്ചായത്തുകളുടെയും 2021-22 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക പദ്ധതിയിലെ ഭേദഗതി പ്രോജക്ടുകള്‍ക്കാണ് അംഗീകാരം നല്‍കിയത്.
ഇരവിപേരൂര്‍, ചെന്നീര്‍ക്കര, ഏഴംകുളം, മലയാലപ്പുഴ, കോയിപ്രം, നെടുമ്പ്രം, കടമ്പനാട്, അയിരൂര്‍, ചിറ്റാര്‍, മല്ലപ്പള്ളി, കലഞ്ഞൂര്‍, റാന്നി പഴവങ്ങാടി, എഴുമറ്റൂര്‍, കോന്നി, കൊറ്റനാട്, കടപ്ര, കോട്ടാങ്ങല്‍, റാന്നി, അരുവാപ്പുലം, ഇലന്തൂര്‍, നാരങ്ങാനം, തണ്ണിത്തോട്, പുറമറ്റം, കുന്നന്താനം
എന്നീ ഗ്രാമപഞ്ചായത്തുകളുടെയും 2021-22 വാര്‍ഷിക പദ്ധതികളുടെ ഭേദഗതി പ്രോജക്ടുകള്‍ക്കാണ് ഓണ്‍ലൈനായി ചേര്‍ന്ന ജില്ലാആസൂത്രണസമിതിഅംഗീകാരം നല്‍കിയത്. ജില്ലാആസൂത്രണസമിതിചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിച്ചയോഗത്തില്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു സി. മാത്യു, ആര്‍ ആര്‍ ഡെപ്യൂട്ടി കളക്ടര്‍ ബി ജ്യോതി,ജില്ലാ ആസൂത്രണ സമിതി അംഗങ്ങള്‍,തദ്ദേശ സ്ഥാപന പ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments