Post Category
15 മുതല്‍ 17 വരെയുള്ളവര്‍ക്ക് രണ്ടാം ഡോസ് ആരംഭിച്ചു : ഡിഎംഒ
ജില്ലയില്‍ 15 മുതല്‍ 17 വരെ പ്രായമുള്ളവര്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ നല്‍കി തുടങ്ങിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍ അനിതാകുമാരി അറിയിച്ചു. ജനുവരി 3 മുതലാണ് ഈ പ്രായത്തിലുള്ളവര്‍ക്കുള്ള വാക്‌സിനേഷന്‍ ആരംഭിച്ചത്. കോവാക്‌സിന്‍ എടുത്തവര്‍ക്ക് 28 ദിവസത്തിന് ശേഷം രണ്ടാം ഡോസ് എടുക്കാവുന്നതാണ്. ഇതനുസരിച്ച് ജനുവരി 31 മുതല്‍ രണ്ടാം ഡോസ് വാക്‌സിന്‍ നല്‍കി തുടങ്ങിയതായും കാലാവധി പൂര്‍ത്തിയായവര്‍ രക്ഷകര്‍ത്താക്കളോടൊപ്പം എത്തി രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കേണ്ടതാണെന്നും ഡിഎംഒ പറഞ്ഞു.
date
- Log in to post comments