Skip to main content

സ്പോട്ട് രജിസ്ട്രേഷനും ബോധവത്കരണവും

അനര്‍ട്ട് നടപ്പാക്കി വരുന്ന സൗരതേജസ് - 25 മെഗാ വാട്ട് ഗ്രിഡ് ബന്ധിത സൗരോര്‍ജ നിലയ പദ്ധതിയുടെ സ്പോട്ട് രജിസ്ട്രേഷനും ബോധവത്കരണവും ഫെബ്രുവരി 21, 22, 23 തീയതികളില്‍ പത്തനംതിട്ട ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ നടത്തും. പൊതുജനങ്ങള്‍ക്ക് ഡെവലപ്പര്‍മാരുമായി നേരിട്ട് സംവദിക്കാനുള്ള അവസരം ഉണ്ടായിരിക്കും.

 

സ്‌പോട്ട് രജിസ്‌ട്രേഷന്‍ സ്ഥലങ്ങള്‍: അനര്‍ട്ട് ജില്ലാ ഓഫീസ് കണ്ണങ്കര, പത്തനംതിട്ട, ലോട്ടസ് ഇന്റര്‍നെറ്റ് കഫേ മല്ലപ്പള്ളി, ഊര്‍ജമിത്ര ഓഫീസ് സെന്റ് പീറ്റേഴ്‌സ് ജംഗ്ഷന്‍ പത്തനംതിട്ട, ഊര്‍ജമിത്ര ഓഫീസ് കലഞ്ഞൂര്‍ ജംഗ്ഷന്‍, ഊര്‍ജമിത്ര ഓഫീസ് പന്തളം സിഗ്നല്‍ ജംഗ്ഷന്‍, ഊര്‍ജമിത്ര ഓഫീസ് ചേത്തോങ്കര ജംഗ്ഷന്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് അനര്‍ട്ട് പത്തനംതിട്ട ജില്ലാ കാര്യാലയവുമായി ബന്ധപ്പെടുക ഫോണ്‍: 0468-2224096.
 

date